തൃശ്ശൂരില്‍ രണ്ടു മണിക്കൂറിനിടെ വീണ്ടും കൊലപാതകം. മൂര്ഖനിക്കരയില് കുമ്മാട്ടി ആഘോഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മുളയം സ്വദേശി വിശ്വജിത്ത് (28) ആണ് മരിച്ചത്.
അതേസമയം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിഷ്ണു എന്ന യുവാവും കൊല്ലപ്പെട്ടു. കണിമംഗലം റെയില്‍വേ ട്രാക്കിന് സമീപമാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഗുണ്ടാ പകയെ തുടര്‍ന്നുളള കൊലപാതകം നടന്നുവെന്നാണ് പ്രാഥമിക നിഗമനം. കാപ്പ ചുമത്തി നാടുകടത്തിയ ആളായിരുന്നു വിഷ്ണു.