Connect with us

kerala

ആലപ്പുഴ രണ്‍ജീത്ത് വധത്തില്‍ 2 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തു

ഇതോടുകൂടി കേസില്‍ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

ആലപ്പുഴയിലെ ആര്‍.എസ്.എസ് നേതാവ് രണ്‍ജീത്തിന്റെ കൊലയില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തു. മുഖ്യസൂത്രധാരന്‍മാരായ മണ്ണഞ്ചേരിയില്‍ നിന്നുള്ള ഷാജിയെയും പൊന്നാടില്‍ നിന്നുള്ള നഹാസിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷാജി എസ്.ഡി.പി.ഐയുടെ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റാണ്. ഇതോടുകൂടി കേസില്‍ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴയിലെ വെള്ളക്കിണറില്‍ വെച്ച് ഡിസംബര്‍ 19നാണ് ഒരു സംഘം രണ്‍ജീത്തിനെ കൊലപ്പെടുത്തിയത്.
രണ്‍ജീത്ത് ആലപ്പുഴ ഒ.ബി.സി മോര്‍ച്ചയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. ഡിസംബര്‍ 18ന് മുഹമ്മദ് ഷാനെന്ന എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയെ ഒരു സംഘം കൊലചെയ്തിരുന്നു. ഇതിനെ തുര്‍ന്നാണ് രണ്‍ജീത്തിനെതിരെ ആക്രമം നടന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്ലിം വിരുദ്ധ പരാമര്‍ശം; പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

കോട്ടയം സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുക.

Published

on

മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും. കോട്ടയം സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുക. 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

ജനുവരി ആറിന് ‘ജനം ടിവി’യിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു പി.സി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു പി സി ജോര്‍ജ് പരാമര്‍ശം നടത്തിയത്. മുസ്ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും അദ്ദേഹം ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു.

ഇക്കാര്യം ചുണ്ടിക്കാട്ടി വിഡിയോ സഹിതം ഈരാറ്റുപേട്ട മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയും മറ്റ് സംഘടനകളും പരാതി നല്‍കിയിരുന്നു. ഏഴോളം പരാതികളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത്.

വിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു നടപടി.

Continue Reading

kerala

ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന്

ഇന്ന് രാവിലെ 11 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും.

Published

on

പാറശ്ശാല ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഇന്ന് രാവിലെ 11 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും.

ഒന്നാം പ്രതി ഗ്രീഷ്മയെ രാവിലെ 9.30 ഓടെ തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാനാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുക. ഇന്നലെ വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ എത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് ശിക്ഷാവിധി കേള്‍ക്കാര്‍ ഇവര്‍ കോടതിയിലെത്തും.

അതേസമയം പ്രതി ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കാനായിരിക്കും പ്രതിഭാഗം വാദിക്കുക. തെളിവില്ലാത്തതിനാല്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.

2022 ഒക്ടോബറിലായിരുന്നു ഷാരോണിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം നടന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞിരിക്കുന്നത്.

ഷാരോണും ഗ്രീഷ്മയും തമ്മില്‍ നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു. പ്രണയം വീട്ടിലറിഞ്ഞതോടെ ഗ്രീഷ്മയോട് ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷാരോണിനെ ബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറിയില്ല.

ഇതോടെ ഗ്രീഷ്മയും കുടുംബവും ഷാരോണിനെ ഒഴിവാക്കാന്‍ പദ്ധതിയിടുകയായിരുന്നു. ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച് വിഷം കലര്‍ത്തിയ കഷായം നല്‍കി. തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനാവുകയും ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ഷാരോണ്‍ ഒടുവില്‍ മരണപ്പെടുകയായിരുന്നു.

 

 

Continue Reading

kerala

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം; ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ കസ്റ്റഡിയില്‍

അപകടത്തില്‍ 40പേര്‍ക്ക് പരിക്കേറ്റു.

Published

on

തിരുവനന്തപുരം നെടുമങ്ങാട് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍പ്പെട്ട ബസിന്റെ ഡ്രൈവര്‍ കസ്റ്റഡിയില്‍. ഒറ്റശേഖരമംഗലപുരം സ്വദേശി അരുള്‍ദാസിപിടികൂടിയത്. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ശേഷം സുഹൃത്തി?ന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. ഇയാള്‍ക്ക് നിസാര പരിക്കുകളുണ്ട്.

കാട്ടാക്കടയില്‍ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 40പേര്‍ക്ക് പരിക്കേറ്റു. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദപരിശോധന ഇന്ന് നടക്കും. അതേസമയം, അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഒരു ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് ചിലര്‍ പറയുന്നത്. നിയന്ത്രണം നഷ്ടപ്പെട്ടബസ് വളവ് തിരിഞ്ഞ ശേഷം മറിയുകയായിരുന്നു. അ

ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. 49 പേര്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. സാരമായ പരിക്കേറ്റ 20 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

 

 

Continue Reading

Trending