X
    Categories: indiaNews

പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ബിഷ്ണോയ് സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ഗുണ്ടാ ഗ്യാങ്ങായ ലോറന്‍സ് ബിഷ്ണോയ്-ഗോള്‍ഡി ബ്രാര്‍ സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. ഗുണ്ട സംഘത്തിലെ രണ്ട് പ്രധാന അംഗങ്ങളായ ബല്‍രാജ് സിംഗ്, പവന്‍ കുമാര്‍ എന്നിവര്‍ നഗരത്തിലുള്ളതായി സൂചന ലഭിച്ചിരുന്നു. സംശയത്തെ തുടര്‍ന്ന് ഒരു കാര്‍ തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ബല്‍രാജ് സിംഗ് പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബല്‍രാജ് സിങ്ങിന് പരിക്കേറ്റു.

പിന്നാലെ രണ്ടാം പ്രതിയായ പവന്‍ കുമാര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. ഇവരില്‍ നിന്ന് നാലു പിസ്റ്റളുകളും നിരവധി വെടിയുണ്ടകളും ഒരു കാറും കണ്ടെടുത്തായി പൊലീസ് പറഞ്ഞു.

മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകവും ബോളിവുഡ് താരം സല്‍മാന്‍ ഖാനു നേരെയുള്ള വധശ്രമവും അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ലോറന്‍സ് ബിഷ്‌ണോയി സംഘം.

 

webdesk17: