Connect with us

kerala

ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ പിടിച്ചെടുത്തു; പരിശോധിച്ചത് 14 ബോട്ടുകള്‍, 6 എണ്ണത്തിന് പിഴ ഈടാക്കി

Published

on

ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു. പുന്നമടയില്‍ തുറമുഖവകുപ്പും പൊലീസും നടത്തിയ പരിശോധനയിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്. നിയമാനുസൃതമായ ഒരു രേഖകളും ബോട്ടുകളിലില്ല. ബോട്ടുകള്‍ തുറമുഖ വകുപ്പിന്റെ യാര്‍ഡിലേക്ക് മാറ്റും. ആറുബോട്ടുകള്‍ക്ക് പിഴയടക്കാൻ നോട്ടീസ് നല്‍കി. 45000 രൂപ പിഴയിട്ടു. 14 ഹൗസ് ബോട്ടുകളാണ് ആകെ പരിശോധിച്ചത്. അനധികൃതമായി സര്‍വീസ് നടത്തിയ ഒരു ഹൗസ് ബോട്ട് കഴിഞ്ഞ ദിവസം മുങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങിയിരുന്നു. ആലപ്പുഴ പുളിങ്കുന്നിലാണ് സംഭവം. റിലാക്സ് കേരള എന്ന ഹൗസ് ബോട്ടാണ് വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. അപകട സമയത്ത് 3 യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നു. ബോട്ട് മുങ്ങിത്താഴുന്നതിന് മുൻപ് മറ്റ് ഹൗസ് ബോട്ടുകളിലും

സ്പീഡ് ബോട്ടുകളിലുമായി എത്തിയവർ യാത്രക്കാരെ രക്ഷിച്ചു. ഇവരെ മറ്റൊരു ബോട്ടിൽ കയറ്റി.

അടിത്തട്ടിലൂടെ വെള്ളം കയറിയതാണ് ബോട്ട് മുങ്ങിത്താഴാൻ കാരണം എന്നാണ് ലഭിക്കുന്ന വിവരം. കായലിൽ സ്ഥാപിച്ച ഒരു കുറ്റിയിൽ ഇടിച്ച് ബോട്ടിന്റെ അടിപ്പലക തകർന്നതാണ് വെള്ളം കയറാൻ കാരണമെന്ന് സംശയിക്കുന്നു. കാലപ്പഴക്കമുള്ള ബോട്ടാണ് മുങ്ങിത്താഴ്ന്നത്. ചാണ്ടി ഫിലിപ്പ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ള ബോട്ടാണ് അപകടത്തിൽ പെട്ടത്. അനസ് എന്ന മറ്റൊരു വ്യക്തി ഈ ബോട്ട് ലീസിനെടുത്ത് ഉപയോഗിക്കുകയായിരുന്നു. നിയമസാധുതയുള്ള ഒരു രേഖയും ബോട്ടിലുണ്ടായിരുന്നില്ല. ബോട്ടിന്റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ ശേഷം പുതുക്കിയിട്ടില്ലെന്നും അപകടത്തിന് ശേഷം വ്യക്തമായി.

kerala

സ്‌കൂള്‍ കായിക മേള; ആദ്യ ദിനം തിരുവനന്തപുരം മുന്നില്‍

646 പോയിന്റുമായാണ് തിരുവനന്തപുരം മുന്നേറി നില്‍ക്കുന്നത്. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്.

Published

on

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ ദിനം തിരുവനന്തപുരം മുന്നില്‍. 646 പോയിന്റുമായാണ് തിരുവനന്തപുരം മുന്നേറി നില്‍ക്കുന്നത്. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്. ഒളിംപിക്സ് മാതൃകയില്‍ നടത്തുന്ന കായിക മേളയില്‍ ഭിന്നശേഷി വിഭാഗത്തിലെ അത്‌ലറ്റിക്സ്സ്, ഗെയിംസ് മത്സരങ്ങളും നടന്നു.

14 വയസിന് മുകളിലുള്ള കുട്ടികളുടെ മിക്സഡ് സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പില്‍ തിരുവനന്തപുരം സ്വര്‍ണം നേടി. അതേസമയം പാലക്കാട് വെള്ളിയും പത്തനംതിട്ട വെങ്കലവും സ്വന്തമാക്കി.

കായികമേളയിലെ ആദ്യ മീറ്റ് റെക്കോര്‍ഡ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫ്രീസ്റ്റൈല്‍ നീന്തലില്‍ തിരുവനന്തപുരത്തിന്റെ മോഗം തീര്‍ഥു സമദേവ് നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലില്‍ തിരുവനന്തപുരത്തിന്റെ അഭിനവ് എസും ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലില്‍ കണ്ണൂരിന്റെ ദേവിക കെയും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

 

 

Continue Reading

kerala

ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി; തിരുവല്ലയില്‍ ട്രെയിനുകള്‍ തടഞ്ഞിട്ട് പരിശോധന

പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണി.

Published

on

തിരുവനന്തപുരം: പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണി. തിരുവല്ല സ്റ്റേഷനില്‍ ട്രെയിനുകള്‍ തടഞ്ഞിട്ട് പരിശോധന നടത്തുകയാണ്. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദേശം നല്‍കി.

വൈകുന്നേരത്തോട് കൂടിയാണ് ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. എന്നാല്‍ ഭീഷണി സന്ദേശം എവിടെ നിന്നു ലഭിച്ചുവെന്ന് പൊലീസ് പറയുന്നില്ല. പത്തനംതിട്ട എസ്പിയുടെ നിര്‍ദേശ പ്രകാരം തിരുവല്ല റെയില്‍വേ സ്റ്റേഷനിലും പരിസരങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. മൂന്ന് ട്രെയിനുകള്‍ തിരുവല്ല സ്റ്റേഷനില്‍ തടഞ്ഞിട്ട് പരിശോധിക്കുകയാണ്.

എസ് പി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പാലക്കാട്ടു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. തിരുവല്ല സ്റ്റേഷന്‍ പരിധിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളില്‍ പരിശോധന നടത്തി വരികയാണ്.

 

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം; കണ്ണൂര്‍ കളക്ടര്‍ക്ക് ഐഎഎസ് അസോസിയേഷന്റെ പിന്തുണ

നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുതെന്ന് ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Published

on

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുതെന്ന് ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന് ആവശ്യമായ മൊഴിയും എല്ലാവിധത്തിലുമുള്ള സഹകരണവും കളക്ടര്‍ നല്‍കുന്നുണ്ടെന്നും ഐഎഎസ് അസോസിയേഷന്‍ അറിയിച്ചു.

എഡിഎമ്മിന്റെ മരണത്തില്‍ കളക്ടര്‍ക്കെതിരായി വ്യക്തിപരമായ ആക്രമണങ്ങളും മുന്‍വിധികളോടെയുള്ള സമീപനവും ഒഴിവാക്കാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഐഎഎസ് അസോസിയേഷന്‍ പിന്തുണയുമായി രംഗത്തെത്തിയത്.

യാത്രയയപ്പ് പരിപാടിയില്‍ പി പി ദിവ്യയുടെ വിവാദ പ്രസംഗത്തിന് ശേഷം നവീന്‍ ബാബു തന്നെ വന്ന് കണ്ടിരുന്നുവെന്നും തെറ്റ് പറ്റിയെന്ന് പറഞ്ഞതായും അരുണ്‍ കെ വിജയന്‍ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ കടുത്ത വിമര്‍ശനം ഉയരുകയായിരുന്നു. കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.

 

 

Continue Reading

Trending