Connect with us

kerala

രണ്ട് ഹനുമാന്‍ കുരങ്ങുകള്‍ തിരിച്ചെത്തി; ഒരാള്‍ മരത്തില്‍

കുരങ്ങുകള്‍ തിരിച്ചു വരാതിരുന്ന സാഹചര്യത്തില്‍ നാളെയും മൃഗശാലയില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് അറിയിച്ചിരുന്നു.

Published

on

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ രണ്ട് ഹനുമാന്‍ കുരങ്ങുകളെ കൂട്ടിലേക്ക് തിരികെ എത്തിച്ചു. മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ നിന്നാണ് രണ്ടു പേരെയും തിരികെ എത്തിച്ചത്. ഒരു കുരങ്ങ് മരത്തില്‍ തന്നെ തുടരുകയാണ്. അല്‍പസമയം മുമ്പാണ് രണ്ട് കുരങ്ങുകളെയും കൂട്ടിലേക്ക തിരികെയെത്തിച്ചത്.

കുരങ്ങുകള്‍ തിരിച്ചു വരാതിരുന്ന സാഹചര്യത്തില്‍ നാളെയും മൃഗശാലയില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് അറിയിച്ചിരുന്നു.

അതേസമയം കുരുങ്ങു കെണി നല്‍കണമെന്ന് വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. രാത്രിയോടെ കുരങ്ങുകെണി സജ്ജമാക്കുമെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. ഇന്ന് മൃഗശാലയിലേക്ക് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

 

kerala

വിഴിഞ്ഞം ഉദ്ഘാടന ചടങ്ങില്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് ബി.ജെ.പി-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍

ഏറെ പണിപ്പെട്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവിഭാഗത്തെയും നിശബ്ദമാക്കിയത്.

Published

on

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് ബി.ജെ.പി-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍. പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുള്ള പ്ലകാര്‍ഡുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യമര്‍പ്പിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകരും തിരിച്ചടിച്ചതോടെ ഉദ്ഘാടന സദസില്‍ സംഘര്‍ഷമായി.

ഏറെ പണിപ്പെട്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവിഭാഗത്തെയും നിശബ്ദമാക്കിയത്. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വേദിയില്‍ എത്തുന്നതിന്റെ തൊട്ടുമുന്‍പായിരുന്നു സംഭവം.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രദേശം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിര്‍വഹിച്ചത്. എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന്‍ സ്വാഗതം പറഞ്ഞു.

Continue Reading

kerala

സ്വര്‍ണവിലയില്‍ ഇളവ് തുടരുന്നു

യു.എസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ ഇളവ് വരുമെന്ന പ്രതീക്ഷയാണ് സ്വര്‍ണ വില കുറയാനുള്ള പ്രധാന കാരണം

Published

on

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 70,040 രൂപയുമായി. ഒരുഗ്രാം സ്വര്‍ണത്തിന് 20രൂപ കുറഞ്ഞ് 8755 രൂപയായി. തുടര്‍ച്ചയായി വന്‍ ഇടിവാണ് സ്വര്‍ണവിലയില്‍ സംഭവിക്കുന്നത്. യു.എസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ ഇളവ് വരുമെന്ന പ്രതീക്ഷയാണ് സ്വര്‍ണ വില കുറയാനുള്ള പ്രധാന കാരണം. കഴിഞ്ഞ ദിവസം വിലയില്‍ 1640 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,200 രൂപയായാണ് കുറഞ്ഞത്.

Continue Reading

kerala

സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

Published

on

മലയാള സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിനിടെ മരണപ്പെടുകയായിരുന്നു. കരള്‍ നല്‍കാന്‍ മകള്‍ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള വലിയ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.

കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ രംഗത്തും സജീവമായിരുന്നു. നടന്റെ ചികില്‍സക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചിരുന്നു.

Continue Reading

Trending