Connect with us

News

ഇഞ്ചുറി ടൈമില്‍ രണ്ട് ഗോള്‍, പത്തംഗ വെയ്ല്‍സിനെ തോല്‍പ്പിച്ച് ഇറാന്‍

അവസാന നിമിഷത്തില്‍ വെയില്‍സിന്റെ പോസ്റ്റിലേക്ക് രണ്ടു ഗോള്‍ ഇട്ട് ഇറാന് വിജയം.

Published

on

അവസാന നിമിഷത്തില്‍ വെയില്‍സിന്റെ പോസ്റ്റിലേക്ക് രണ്ടു ഗോള്‍ ഇട്ട് ഇറാന് വിജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇറാന്റെ വിജയം.അവസാന നിമിഷം വരെ ഗോള്‍ ഇല്ലാതെ പോരാടിയ മത്സരത്തില്‍ ഇഞ്ചുറി ടൈമിലാണ് രണ്ടു ഗോളുകളും പിറന്നത്.

റുസൈബി ചെഷ്മി(90+8) റാമിന്‍ റൈസയാന്‍ (90+11) എന്നിവരാണ് ഇറാനു വേണ്ടി വല കുലുക്കിയത്. ജയത്തോടെ ഇറാന്‍ പ്രീകോര്‍ട്ടര്‍ സാധ്യത സജീവമാക്കി.

86ാം മിനിറ്റില്‍ വെയില്‍സ് ഗോളി ഹെന്ന സിക്ക് ചുവപ്പുകാര്‍ഡ് കണ്ടു പുറത്താക്കേണ്ടി വന്നത് ടീമിന് തിരിച്ചടിയായി. ബോക്‌സിന് പുറത്ത് മറ്റൊരു താരത്തെ ഫൗള് ചെയ്തതിനാണ് ഇദ്ദേഹത്തിന് ചുവപ്പു കാര്‍ഡ് കിട്ടിയത്. വെയില്‍സ് 10 പേരായി ചുരുങ്ങിയ ശേഷമാണ് രണ്ടു ഗോളുകളും പിറന്നത്.

 

 

india

തെലുങ്ക് സൂപ്പര്‍താരം റാണ ദഗ്ഗുബാട്ടിക്കെതിരേയും വെങ്കടേഷ് ദഗ്ഗുബാട്ടിക്കെതിരേയും പൊലീസ് കേസ്

ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

Published

on

തെലുങ്ക് സൂപ്പര്‍താരമായ റാണ ദഗ്ഗുബാട്ടിക്കെതിരേയും ഭാര്യാപിതാവും സിനിമതാരവുമായ വെങ്കടേഷ് ദഗ്ഗുബാട്ടിക്കെതിരേയും പൊലീസ് കേസ്. ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താരങ്ങളെ കൂടാതെ റാണയുടെ പിതാവ് സുരേഷ് ബാബു ദഗ്ഗുബാട്ടി, സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി എന്നിവര്‍ക്കെതിരേയും കേസുണ്ട്.

2022ലാണ് കേസുമായി ബന്ധപ്പെട്ട തര്‍ക്കം ആരംഭിക്കുന്നത്. ഫിലിം നഗറിലെ സ്ഥലം ദഗ്ഗുബാട്ടി കുടുംബം നന്ദകുമാര്‍ എന്ന വ്യവസായിക്ക് ലീസിന് നല്‍കിയിരുന്നു. ഇവിടെ ഡെക്കാന്‍ കിച്ചണ്‍ എന്ന ഹോട്ടല്‍ നന്ദകുമാറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സ്ഥലം ലീസിന് നല്‍കിയതുമായി ബന്ധപ്പെട്ട് ദഗ്ഗുബാട്ടി കുടുംബവും നന്ദ കുമാറും തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിക്കുകയും ഇത് നിയമപോരാട്ടത്തിലേക്കെത്തുകയും ചെയ്തു. നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ ഫിലിം നഗര്‍ പൊലീസ്് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കോടതി കസ്റ്റഡിയിലായിരുന്നു ഹോട്ടല്‍. ഇതിനിടെയാണ് ദഗ്ഗുബാട്ടി കുടുംബത്തിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ പൊളിച്ചത്. സംഭവത്തില്‍ വെങ്കടേഷ്, റാണ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഐ.പി.സി 448, 452,458 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹോട്ടലിനെതിരേ നടപടിയുണ്ടാവരുതെന്ന സിറ്റി സിവില്‍ കോടതിയുടേയും തെലങ്കാന ഹൈക്കോടതിയുടേയും ഉത്തരവ് നിലനില്‍ക്കെ ദഗ്ഗുബാട്ടിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ പരിസരത്തേക്ക് അതിക്രമിച്ചുകയറുകയും മോഷണവും ആക്രമണവും നടത്തിയെന്ന് നന്ദകുമാര്‍ പരാതിപ്പെട്ടു. 20 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.

Continue Reading

kerala

മുന്‍ ഡിജിപി അബ്ദുല്‍ സത്താര്‍ കുഞ്ഞ് അന്തരിച്ചു

കേരളത്തിന്റെ 21-ാമത്തെ പൊലീസ് മേധാവിയായാണ് വിരമിച്ചത്

Published

on

തിരുവനന്തപുരം: മുന്‍ സംസ്ഥാന ഡിജിപി അബ്ദുല്‍ സത്താര്‍ കുഞ്ഞ് (85) അന്തരിച്ചു. തിരുവനന്തപുരം ഹീരയിലായിരുന്നു അന്ത്യം.

1963ലാണ് അബ്ദുല്‍ സത്താര്‍ കുഞ്ഞ് ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ ചേരുന്നത്. 1966ല്‍ ആലുവയില്‍ അസിസ്റ്റന്റ് എസ്പിയായാണ് കേരളത്തില്‍ കരിയറിനു തുടക്കം കുറിച്ചത്. തുടര്‍ന്ന് കൊച്ചി പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുമായി. പിന്നീട് കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ എസ്പിയായും സേവനമനുഷ്ഠിച്ചു. എംവിഡി ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, വിജിലന്‍സ് ഡിഐജി, ഐജി, എഡിജിപി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1997ല്‍ ഇ.കെ നായനാര്‍ സര്‍ക്കാരില്‍ കേരളത്തിന്റെ 21-ാമത്തെ പൊലീസ് മേധാവിയായാണ് വിരമിച്ചത്.

മക്കള്‍:  സബീന റസാഖ്, ഷൈമ സമീര്‍, മുഹമ്മദ് ഹാഷിം, മുഹമ്മദ് ആസിഫ്. മരുമക്കള്‍: അബ്ദുല്‍ റസാഖ്, സമീര്‍ മുനീര്‍, ഫഹ്മിദ, നസ്റിന്‍. ഖബറടക്കം ഇന്ന് വൈകീട്ട് ഇഷാ നമസ്‌കാരത്തിനുശേഷം പൂന്തുറ പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍.

Continue Reading

kerala

പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു

കാലാവധി തീരാന്‍ ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്റെ രാജി.

Published

on

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രാജിവച്ചു. സ്പീക്കറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു. കാലാവധി തീരാന്‍ ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്റെ രാജി.

കഴിഞ്ഞ ദിവസം പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയിരുന്നു. തൃണമൂല്‍ കേരളഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റ അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്ന സൂചനകള്‍ കഴിഞ്ഞ ദിവസം മുതല്‍ ഉയര്‍ന്നിരുന്നു.

സ്വതന്ത്ര എംഎല്‍എയായ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടിവരും. ഈ സാഹചര്യത്തിലാണ് രാജി. അഭിഷേക് ബാനര്‍ജിയാണ് പിവി അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

ഇന്ന് രാവിലെ സ്പീക്കറെ കാണാന്‍ പോകുമ്പോള്‍ എം.എല്‍.എ എന്ന ബോര്‍ഡ് അഴിച്ചുമാറ്റിയ കാറിലാണ് യാത്ര ചെയ്തത്.

Continue Reading

Trending