Connect with us

kerala

ജ്യേഷ്ഠന്‍ എഎസ്‌ഐ, അനിയന്‍ സിഐ; ചെങ്ങമനാട് പൊലീസ് സ്‌റ്റേഷന്‍ ചുമതല ഇനി സഹോദരങ്ങള്‍ക്ക്

നോര്‍ത്ത് പറവൂര്‍ കുഞ്ഞിതൈ തേലക്കാട്ട് വീട്ടില്‍ തോമസ് – കുഞ്ഞമ്മ ദമ്പതികളുടെ മക്കളാണ് ഇവര്‍

Published

on

എറണാകുളം : ചെങ്ങമനാട് പൊലീസ് സ്‌റ്റേഷന്‍ ചുമതല ഇനി സഹോദരങ്ങള്‍ക്ക്. നോര്‍ത്ത് പറവൂര്‍ കുഞ്ഞിതൈ തേലക്കാട്ട് വീട്ടില്‍ തോമസ് – കുഞ്ഞമ്മ ദമ്പതികളുടെ മക്കളായ ടി.കെ. ജോസും ടി.കെ. വര്‍ഗീസുമായിരിക്കും ഇനി ചെങ്ങമനാട് പൊലീസ് സ്‌റ്റേഷന്‍ ചുമതലകള്‍ക്ക്  നേതൃത്വം നല്‍കുക.16 വര്‍ഷം മുമ്പ് സര്‍വിസില്‍ പ്രവേശിച്ച്, ക്രൈംബ്രാഞ്ചില്‍ എസ്.ഐ ആയിരുന്ന ഇളയ മകന്‍ ജോസി ഉദ്യോഗക്കയറ്റത്തെ തുടര്‍ന്ന് അഞ്ച് മാസം മുമ്പാണ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറായി ചെങ്ങമനാട് സ്‌റ്റേഷനില്‍ ചുമതലയേല്‍ക്കുന്നത്.

22 വര്‍ഷം മുമ്പാണ് തോമസ് സര്‍വിസില്‍ പ്രവേശിച്ചത്. വടക്കേക്കര സ്‌റ്റേഷനിലെ എ.എസ്.ഐ ആയിരുന്നു. സ്ഥലം മാറ്റത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ചെങ്ങമനാട് സ്‌റ്റേഷനിലെത്തി തോമസ് ചാര്‍ജെടുത്തു. സഹോദര ബന്ധങ്ങളുടെ വകഭേദമില്ലാതെ സി.ഐയുടെ മുറിയിലെത്തിയ തോമസ് മേലാധികാരിക്ക് സല്യൂട്ട് നല്‍കുകയും സ്ഥലംമാറ്റ ഉത്തരവ് സമര്‍പ്പിക്കുകയുമായിരുന്നു.സല്യൂട്ട് സ്വീകരിച്ച ശേഷം സി.ഐ ജോസി ഉത്തരവ് സ്വീകരിച്ച് ഒപ്പുവെക്കുകയും ചെയ്തു. ജോസിയുടെയും തോമസിന്റെയും ഏക സഹോദരി ബീന സഭ നേതൃത്വം നല്‍കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

kerala

വ്യാപകമഴക്ക് സാധ്യത; നാളെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് വ്യാപകമഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

വ്യാഴാഴ്ച കാസര്‍കോട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും റെഡ് അലര്‍ട്ടാണ്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

kerala

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരില്‍

രണ്ടുമാസവും 27 ദിവസവും കൊണ്ട് 774.5 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്

Published

on

ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയില്‍. മാര്‍ച്ച് ഒന്നുമുതല്‍ മെയ് 27 വരെയുള്ള കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരമാണ് കണ്ണൂര്‍ മയപ്പെയ്ത്തില്‍ മുന്നിലായത്. കണ്ണൂര്‍ ജില്ലയില്‍ സാധാരണ വര്‍ഷപാതം 208.8 മില്ലിമീറ്റര്‍ ആണ്. എന്നാല്‍ രണ്ടുമാസവും 27 ദിവസവും കൊണ്ട് 774.5 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്.

മേയ് 29,30 തീയതികളില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അതിതീവ്ര മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്.

Continue Reading

kerala

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ അനുമതി തേടി സര്‍ക്കാര്‍; വനം വകുപ്പിനെ ചുമതലപ്പെടുത്തി

നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ചു നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് വനം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്

Published

on

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇതിനായി വനം വകുപ്പിനെ ചുമതലപ്പെടുത്തി. നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ചു നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് വനം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

കാട്ടുപന്നികളെ കൂടാതെ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലുന്നതിന് അനുമതി തേടാനാണ് നീക്കം. കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിക്ഷിപ്തമായ അധികാരം ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്/അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്ത് മാര്‍ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളുമടങ്ങുന്ന സര്‍ക്കാര്‍ ഉത്തരവുകളുടെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും തീരുമാനമായി.

Continue Reading

Trending