Connect with us

kerala

മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

ഇരുവരില്‍ നിന്ന് 810 മില്ലി ഗ്രാം എംഡിഎംഎയും ബൈക്കും പോലീസ് പിടിച്ചു.

Published

on

കോഴിക്കോട്: മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്. കൂടത്തായി ആറ്റിന്‍കരയില്‍ നിന്നുള്ള അമല്‍ ബെന്നിയെയും അമ്പായക്കുന്നുമ്മല്ലില്‍ നിന്നുള്ള വിഷ്ണുദാസ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇരുവരില്‍ നിന്ന് 810 മില്ലി ഗ്രാം എംഡിഎംഎയും ബൈക്കും പോലീസ് പിടിച്ചു. കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ എം പി രാജേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടുകയായിരുന്നു.താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരെയും 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പെരിയ കേസിലെ കോടതി വിധി സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടി; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്തരം കൊലപാതക കേസുകളില്‍ കൂടുതലും പ്രതിസ്ഥാനത്ത് സി.പി.എമ്മാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

പെരിയ കേസിലെ കോടതി വിധി സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കേസില്‍നിന്ന് പ്രതികളെ രക്ഷിക്കാന്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ നികുതിപ്പണം കൂടി ഉപയോഗിച്ച് അഭിഭാഷകരെ ഇറക്കിയത് ഒരിക്കലും നീതീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ഇത്തരം കൊലപാതക കേസുകളില്‍ കൂടുതലും പ്രതിസ്ഥാനത്ത് സി.പി.എമ്മാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേസില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങള്‍ തെളിഞ്ഞു. സിബിഐ പ്രതി ചേര്‍ത്ത പത്തില്‍ നാല് സിപിഎം നേതാക്കളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും

Continue Reading

kerala

സിപിഎം എംഎല്‍എ യു.പ്രതിഭയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍

90 ഗ്രാം കഞ്ചാവുമായി തകഴി പാലത്തിനടിയില്‍ നിന്നാണ് കനിവിനെ പൊലീസ് പിടികൂടിയത്

Published

on

ആലപ്പുഴ: കായംകുളം എംഎല്‍എയും സിപിഎം നേതാവുമായ യു.പ്രതിഭയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍. കുട്ടനാട് എക്‌സൈസ് സ്‌ക്വാഡാണ് കനിവി (21) നെ പിടികൂടിയത്. 90 ഗ്രാം കഞ്ചാവുമായി തകഴി പാലത്തിനടിയില്‍ നിന്നാണ് കനിവിനെ പൊലീസ് പിടികൂടിയത്.

കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. കനിവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കുറഞ്ഞ അളവിലുള്ള കഞ്ചാവ് ആയതുകൊണ്ട് ജാമ്യം ലഭിച്ചേക്കുമെന്നാണ് വിവരം.

Continue Reading

kerala

മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നിലപാട് വേദനാജനകം; കെ.സി.വേണുഗോപാല്‍

മന്‍മോഹന്‍ സിംഗിന്റെ ഔന്നത്യം അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളോട് സര്‍ക്കാര്‍ പുലര്‍ത്തിയല്ല

Published

on

ഡല്‍ഹി: സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ അന്തരിച്ച പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന്റെ സംസ്‌കാരം നടത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളിയ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വേദനാജനകമാണെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.

രാജ്ഘട്ടിന് സമീപമുള്ള സ്ഥലത്ത് സംസ്‌കാരത്തിനും സ്മാരകത്തിനും സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടത്.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാടാണ് സ്ഥലം കണ്ടെത്തുന്നതില്‍ അലംഭാവമുണ്ടായത്.

മുന്‍ പ്രധാനമന്ത്രി വാജ്‌പേയിക്കായി സ്ഥലം കണ്ടെത്തിരുന്നു. എന്നാല്‍ മന്‍മോഹന്‍ സിംഗിന്റെ ഔന്നത്യം അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളോട് സര്‍ക്കാര്‍ പുലര്‍ത്തിയല്ല. ജനഹൃദയങ്ങളില്‍ ജീവിച്ച നേതാവാണ് അദ്ദേഹം.രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വിപ്ലവകരമായ പരിഷ്‌കാരം നടപ്പാക്കിയ പ്രധാനമന്ത്രിയായിരുന്നിട്ട് പോലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വികാരം പോലും ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Continue Reading

Trending