Connect with us

News

ത്രെഡ്‌സിനെതിരെ നിയമ നടപടിക്കൊരുങ്ങി ട്വിറ്റര്‍

സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്ന ത്രെഡ്‌സിനെതിരെ നിയമ നടപടിക്കൊരുങ്ങി മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍.

Published

on

വാഷിങ്ടണ്‍: സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്ന ത്രെഡ്‌സിനെതിരെ നിയമ നടപടിക്കൊരുങ്ങി മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍. കമ്പനിയുടെ വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിക്കുന്നുവെന്നും ഭൗദ്ധിക സ്വത്തവകാശം ലംഘിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ത്രെഡ്‌സിനെതിരെ ട്വിറ്ററിന്റെ നീക്കം. ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളും മറ്റ് ബൗദ്ധിക സ്വത്തുക്കളും നിയമവിരുദ്ധമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് ഇലോണ്‍ മസ്‌കിന്റെ അഭിഭാഷകന്‍ അലക്‌സ് സ്പിറോ മെറ്റ സി.ഇ.ഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗിന് കത്തെഴുതി.

ട്വിറ്ററിന്റെ രഹസ്യാത്മക വിവരങ്ങളിലേക്ക് ബന്ധമുള്ള മുന്‍ ട്വിറ്റര്‍ ജീവനക്കാരെ മെറ്റ നിയമിച്ചതായാണ് കത്തിലെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് ട്വിറ്ററിന്റെ മുന്നറിയിപ്പ്. മത്സരം നല്ലതാണെന്നും എന്നാല്‍ വഞ്ചന നല്ലതല്ലെന്നും ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് പ്രതികരിച്ചു. അതേസമയം, ത്രെഡ്‌സിലെ എഞ്ചിനീയറിങ് ടീമിലെ ആരും ട്വിറ്ററിന്റെ മുന്‍ ജീവനക്കാരനല്ലെന്ന് അവകാശപ്പെട്ട് മെറ്റ രംഗത്തെത്തി. അവതരിപ്പിച്ച് ആദ്യ ഏഴു മണിക്കൂറില്‍ തന്നെ ആപ്പ് ഒരു കോടിയിലേറെ ഉപയോക്താക്കളെന്ന നേട്ടം സ്വന്തമാക്കിയതായാണ് വിവരം. ട്വിറ്റര്‍ കില്ലര്‍ എന്നാണ് ത്രെഡ്‌സിനെ സമൂഹമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

 

kerala

നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്.

Published

on

കണ്ണൂര്‍ നഗരത്തിലെ പൊടിക്കുണ്ടില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച്ച വൈകിട്ട് നടന്ന അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്. അപകടത്തില്‍ ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു.

ലോറിയുടെ കാബിനില്‍ നിന്നും ജലീലിനെ പൊലിസും ഫയര്‍ ഫോഴ്സും പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

 

 

Continue Reading

india

ബംഗളൂരുവില്‍ വ്യോമസേന ഉദ്യോഗസ്ഥന് ക്രൂരമര്‍ദനം

ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

Published

on

ബംഗളൂരുവില്‍ വ്യോമസേന ഉദ്യോഗസ്ഥന് ക്രൂര മര്‍ദനം. തിങ്കളാഴ്ച പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘമാണ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്.

ഐ.എ.എഫ് വിങ് കമാന്‍ഡര്‍ ശിലാദിത്യ ബോസാണ് അക്രമത്തിന് ഇരയായത്. ഭാര്യയോടൊപ്പം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ഭാര്യ സ്‌ക്വാഡ്രണ്‍ ലീഡര്‍ മധുമിത ദത്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാത വ്യക്തികള്‍ക്കെതിരെ ബയപ്പനഹള്ളി പൊലീസ് കേസെടുത്തു. അതേസമയം ശിലാദിത്യ സമൂഹമാധ്യമത്തിലൂടെയാണ് മര്‍ദന വിവരം പുറത്തുവിട്ടത്.

‘ഞങ്ങള്‍ ഡി.ആര്‍.ഡി.ഒ, സി.വി രാമന്‍ നഗര്‍ ഫേസ് ഒന്നിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച രാവിലെ എന്റെ ഭാര്യ എന്നെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ പിന്നില്‍നിന്ന് ഒരു ബൈക്ക് വന്ന് ഞങ്ങളുടെ കാര്‍ തടഞ്ഞു. ഡാഷ് ക്യാം ദൃശ്യങ്ങളും ഞാന്‍ പങ്കുവെക്കാം. ബൈക്ക് ഓടിച്ചിരുന്നവരില്‍ ഒരാള്‍ കന്നടയില്‍ എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. എന്റെ കാറിലെ ഡി.ആര്‍.ഡി.ഒ സ്റ്റിക്കര്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അയാള്‍ ‘നിങ്ങള്‍ ഡി.ആര്‍.ഡി.ഒ ആളുകളാണ്’ എന്ന് പറഞ്ഞു, തുടര്‍ന്ന് കന്നടയില്‍ കൂടുതല്‍ അധിക്ഷേപിച്ചു. തുടര്‍ന്ന് അയാള്‍ എന്റെ ഭാര്യയെ അധിക്ഷേപിച്ചു. എനിക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല’ -ആക്രമണം വിവരിച്ച് ബോസ് പറഞ്ഞു.

അതേസമയം പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും സഹായം വൈകിയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

നടി വിന്‍സി അലോഷ്യസിന്റെ പരാതി; ഇന്റേണല്‍ കമ്മിറ്റിക്ക് മുന്നില്‍ ഷൈനും വിന്‍സിയും മൊഴി നല്‍കി

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്കു മുന്നില്‍ ഇരുവരും മൊഴി നല്‍കി.

Published

on

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്കു മുന്നില്‍ ഇരുവരും മൊഴി നല്‍കി. താരങ്ങള്‍ നാലംഗ കമ്മിറ്റിക്കു മുന്നിലാണ് ഇന്ന് ഹാജരായത്. എന്നാല്‍ ഇന്റേണ്‍ കമ്മിറ്റിയുടെ അന്തിമ തീരുമാനം അനുസരിച്ചായിരിക്കും സിനിമ സംഘടനകള്‍ ഷൈനെതിരെ നടപടി എടുക്കുക.

അതേസമയം മൊഴിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ചു പ്രതികരിക്കാന്‍ വിന്‍സി വിസമ്മതിച്ചു. ഫിലിം ചേംബറിന്റേയും ആഭ്യന്തര കമ്മിറ്റിയുടേയും നടപടികളില്‍ തൃപ്തിയുണ്ടെന്നും രണ്ട് പേരേയും ഒരുമിച്ചും ഒറ്റയ്ക്കും വിവരങ്ങള്‍ തേടിയെന്നും അവര്‍ പ്രതികരിച്ചു.

ന്നൊല്‍ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കിയ ശേഷം ഷൈന്‍ ടോം ചാക്കോ മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയ്യാറായില്ല.

ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റിയും ഇന്നു ചേര്‍ന്നിരുന്നു. ഉച്ചയ്ക്കു ശേഷം ആരംഭിച്ച യോഗം അവസാനിച്ചു.

അതേസമയം വിഷയത്തില്‍ നിയമ നടപടിക്ക് ഇല്ലെന്ന് വിന്‍സി ആവര്‍ത്തിച്ചു. താന്‍ ഉന്നയിച്ച വിഷയം സിനിമയ്ക്ക് പുറത്തേക്ക് കൊണ്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പ്രതികരിച്ചിരുന്നു.

 

 

Continue Reading

Trending