Connect with us

kerala

തിരുവനന്തപുരം വിമാനത്താവളം; സ്വകാര്യവത്കരണം തടയാനുള്ള പ്രൊജക്ട് തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത് സ്വകാര്യ സ്ഥാപനത്തെ! ചെലവ് 2.36 കോടി

വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം തടയാനാണ് രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് മാത്രമായി രണ്ട് കോടി പന്ത്രണ്ടര ലക്ഷം നല്‍കിയത്.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള വിവാദത്തില്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന വിവരാവകാശ രേഖ പുറത്ത്. വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നല്‍കുന്നതിനെ എതിര്‍ക്കുന്ന സര്‍ക്കാര്‍, വിമാനത്താവള ലേലത്തില്‍ പങ്കെടുക്കാന്‍ ഏല്‍പ്പിച്ചത് സ്വകാര്യ കണ്‍സല്‍ട്ടന്‍സിയെ ആണ് എന്നതാണ് ഏറെ കൗതുകകരം. ഇതിന് ഖജനാവില്‍ നിന്ന് ചെലവാക്കിയത് 2.36 കോടിയും. സ്വകാര്യവത്കരണം തടയാനുള്ള പ്രോജക്ട് തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത് സ്വകാര്യ കണ്‍സള്‍ട്ടന്‍സി കമ്പനിയായ കെപിഎംജിയെ ആണ്. വിവരാവകാശ രേഖക്ക് മറുപടിയായി സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെഎസ്‌ഐഡിസി തന്നെയാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കെഎസ്‌ഐഡിസി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലേലത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിനാണ് 2.36 കോടി രൂപ ചെലവഴിച്ചത്. പ്രോജക്ട് തയ്യാറാക്കാന്‍ വേണ്ടി കെപിഎംജിക്ക് നല്‍കിയത് ഒന്നരക്കോടിയിലേറെ രൂപ. പ്രഫഷണല്‍ ഫീസായി സിറിള്‍ അമര്‍ ചന്ദ് മംഗല്‍ദാസ് എന്ന നിയമ സ്ഥാപനത്തിന് നല്‍കിയത് അരലക്ഷം രൂപയിലേറെ. വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം തടയാനാണ് രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് മാത്രമായി രണ്ട് കോടി പന്ത്രണ്ടര ലക്ഷം നല്‍കിയത്.

ലേലത്തിന് മുന്നോടിയായുള്ള പരസ്യത്തിനും സര്‍ക്കാര്‍ പണം ചെലവഴിച്ചിട്ടുണ്ട്; 5,77,752 രൂപ. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ലേല ഫീസായി 7,78,800ഉം ബാങ്ക് ഗ്യാരണ്ടികള്‍ക്കുള്ള കമ്മിഷന്‍ ഇനത്തില്‍ 7,83,030 രൂപയും നല്‍കി. പൊതുമേഖലയില്‍ സാങ്കേതിക കണ്‍സള്‍ട്ടന്‍സികളായ കിറ്റ് കൊ പോലുള്ള സ്ഥാപനങ്ങളുള്ളപ്പോഴാണ് രാജ്യാന്തര സ്വകാര്യ കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് കൂടിയാണ് ഇക്കാര്യത്തില്‍ വ്യക്തമാകുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ആരതിക്കെതിരെ സൈബര്‍ ആക്രമണം

കശ്മീരില്‍ പോയപ്പോള്‍ കിട്ടിയത് രണ്ട് സഹോദരങ്ങളെയെന്ന പ്രതികരണത്തെ തുടര്‍ന്ന്‌

Published

on

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ എന്‍ രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. ഭീകരാക്രമണത്തിന് പിന്നാലെ ഒരു അനിയത്തിയെ പോലെ തന്നെ കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും സഹായിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ആരതിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായത്. എന്നാല്‍ കാര്യങ്ങള്‍ കൃത്യമായി വ്യക്തതയോടെ തുറന്നു പറഞ്ഞതിന് ആരതിയെ അഭിനന്ദിക്കുന്നവരും കുറവല്ല.

‘സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരാള്‍ ഹിന്ദു മതത്തില്‍ പെട്ട ആള്‍ ആയതില്‍ ലജ്ജ തോന്നുന്നു, കേരളത്തില്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് പാകിസ്ഥാന്‍ മൂര്‍ദബാദ് എന്നൊരു ബോര്‍ഡ് വച്ചാല്‍ അപ്പോള്‍ അറിയാം കേരളം എന്താണെന്ന്,ഇതെന്തുവാടെ.. ഇവളുടെ അച്ഛന്‍ തന്നെയല്ലേ അത്. അച്ഛന്‍ മരിച്ചിട്ടും എങ്ങനെയാണ് ഇങ്ങനെ നല്ല പോലെ പറയുന്നത്.. ഒരു വിഷമവും ഇല്ലേ? മുഖത്തു ഒരു വിഷമവും കാണുന്നില്ലല്ലോ.. ചിരിച്ചു കൊണ്ടാണല്ലോ പറയുന്നത്,’

‘ഭാഗ്യം! അച്ഛന്‍ മരിച്ചാലും സഹോദരിക്കു രണ്ടു സഹോദരന്‍ മാരെ കിട്ടിയല്ലോ. പിന്നെ കേരളത്തിലെ മുഴുവന്‍ മുറിയന്മാരുടെയും മാപ്രകളുടെയും സപ്പോര്‍ട്ടും. പിന്നെ തീവ്രവാദികള്‍ അച്ഛന് പകരം ആ കുഞ്ഞുങ്ങളേ ആണ് ഇല്ലാതെ ആക്കിയത് എങ്കില്‍ ഈ ബോള്‍ഡായ ഈ സ്ത്രീയും ആ അച്ചാച്ചനും കരയുന്നതു നമ്മള്‍ കാണേണ്ടി വന്നനേ. കുഞ്ഞുങ്ങള ഒന്നും ചെയ്യാതെ വിട്ടതിനു നന്ദി. ബോള്‍ഡായ മകള്‍ കരയുന്നത് കാണേണ്ടിവന്നില്ല. ഭാഗ്യം. എല്ലാരും ലിപ്ലൈസ്റ്റിക് ഇട്ടിട്ടുണ്ടോ’… എന്നിങ്ങനെ പോകുന്നു ആരതിക്കെതിരായ കമന്റുകള്‍.

Continue Reading

crime

കോട്ടയം ഇരട്ടക്കൊലപാതകം; പ്രതി അമിതിനെ റിമാൻഡ് ചെയ്തു

Published

on

കോട്ടയം: കോട്ടയം ഇരട്ടക്കൊലപാതക കേസിലെ പ്രതി അമിതിനെ റിമാൻഡ് ചെയ്തു. കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. അസം സ്വദേശിയായ അമിതിനെ തൃശൂർ മാളയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ തെളിവായി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

തിങ്കളാഴ്ച്ചയാണ് വിജയകുമാറിനെയും ഭാര്യ മീരയെയും ചോര വാര്‍ന്ന് മരിച്ച നിലയില്‍ വീട്ടുജോലിക്കാരി കണ്ടെത്തിയത്. ഇരുവരുടെയും മുഖത്തും തലയിലും ആഴത്തിലുളള മുറിവുകളുണ്ടായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്. പ്രതി മനപൂര്‍വ്വം ഇവരെ വിവസ്ത്രരാക്കിയതാണ് എന്നാണ് സംശയിക്കുന്നത്. അമ്മിക്കല്ലും കോടാലിയും ഉപയോഗിച്ച് ഇവരുടെ മുഖം വികൃതമാക്കിയ നിലയിലായിരുന്നു.

അമിത് ഉറാങ് വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും മൂന്നുവര്‍ഷം ജോലി ചെയ്തിരുന്നു. ഈ കാലയളവില്‍ ഇയാള്‍ വിജയകുമാറിന്റെയും ഭാര്യയുടെയും മൊബൈലുകള്‍ മോഷ്ടിക്കുകയും ഒന്നരലക്ഷത്തോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തു. വിജയകുമാറിന്റെ കുടുംബത്തിന്റെ പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അമിത് അറസ്റ്റിലായി. ഏപ്രില്‍ ആദ്യവാരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും അസം സ്വദേശിനിയായ കാമുകി ഉപേക്ഷിച്ചുവെന്ന് അമിത് തിരിച്ചറിഞ്ഞു. ഇത് ഇയാളെ പ്രകോപിപ്പിച്ചു. ഇതോടെ വിജയകുമാറിനെയും ഭാര്യയെയും കൊലപ്പെടുത്താന്‍ പ്രതി തീരുമാനിക്കുകയായിരുന്നു.

Continue Reading

kerala

മുഖ്യമന്ത്രി പത്തനംതിട്ടയില്‍; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലീസ്

പത്തനംതിട്ട ജില്ലാ സെക്രട്ടറി അടക്കമുള്ള വരെയാണ് ഡിവൈഎസ്പി കാറില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു

Published

on

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അന്‍സാര്‍ മുഹമ്മദിനെയും, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നെജു മെഴുവേലിയേയും, കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫിയെയുമാണ് കരുതല്‍ തടങ്കലിലാക്കിയത്.

പത്തനംതിട്ട ജില്ലാ സെക്രട്ടറി അടക്കമുള്ള വരെയാണ് ഡിവൈഎസ്പി കാറില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തലുള്ള പൊലീസ് സംഘമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.

 

 

Continue Reading

Trending