Connect with us

kerala

ജപ്തി നടപടികൾ ഏകപക്ഷീയവും പ്രതിഷേധാർഹവുമാണെന്ന് ടിവി ഇബ്രാഹിം എം.എല്‍.എ

ലോകം ഒന്നാകെ നോക്കിനിൽക്കെ നിയമസഭ അടിച്ചുതകർത്ത വീരവിപ്ലവകാരികളെ സർക്കാരിന്റെയും പാർട്ടിയുടെയും താക്കോൽ സ്ഥാനങ്ങളിൽ കുടിയിരുത്തിയ പിണറായി വിജയന്റെ സർക്കാരാണ് ജപ്തി നടപടികളുമായി നിരപരാധികളെ വേട്ടയാടുന്നത്. ഏകപക്ഷീയമായ ഈ നടപടികൾ നിയമസഭയിലും പൊതുവേദികളിലും ചോദ്യം ചെയ്യും.

Published

on

പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ അവർ നടത്തിയ ഹർത്താലിനിടയിൽ സംഭവിച്ച അനിഷ്ട സംഭവങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കാൻ എന്ന പേരിൽ പിണറായി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ജപ്തി നടപടികൾ ഏകപക്ഷീയവും പ്രതിഷേധാർഹവുമാണെന്ന് ടിവി ഇബ്രാഹിം എം.എല്‍.എ പറഞ്ഞു.
ഹർത്താലിന്റെ മറവിൽ പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ നിയമാനുസൃതമുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഇവിടെ ആരും എതിരല്ല. എന്നാൽ, പിണറായി സർക്കാരിന്റെ ജപ്തി നടപടികൾ പോപ്പുലർ ഫ്രണ്ടുകാരിൽ ഒതുങ്ങി നിൽക്കുന്നില്ല. ഈ അവസരം ഉപയോഗിച്ച് നിരപരാധികളായ നിരവധി പൗരൻമാരുടെ സ്വത്തുവകകൾ സർക്കാർ കണ്ടുകെട്ടുന്നുണ്ട്. അവരിൽ വർഷങ്ങൾക്ക് മുമ്പ് മരണമടഞ്ഞവരും വർഷങ്ങളായി വിദേശ രാജ്യങ്ങളിൽ കഴിയുന്നവരുന്നുണ്ട്. മുസ്‌ലിം ലീഗിന്റെയും മറ്റ് പല സംഘടനകളുടെയും പ്രവർത്തകരുണ്ട്. ഇടതുപക്ഷത്തെ പിന്തുണക്കുന്നവർ പോലുമുണ്ട്. പോപ്പുലർ ഫ്രണ്ട് വേട്ട എന്ന പേരിൽ നിരവധി പൗരൻമാരുടെ പട്ടിക തയ്യാറാക്കി സർക്കാർ നടത്തുന്ന ജപ്തി നടപടികൾ യഥാർത്ഥത്തിൽ മോദി സർക്കാരിന്റെ മുസ്‌ലിം വിരുദ്ധ വേട്ടയുടെ അതേ മാതൃകയിൽ ഉള്ളതാണ്.
ഹർത്താലിലെ നാശനഷ്ടങ്ങൾക്ക് പരിഹാരം അതിനുത്തരവാദികളായ പാർട്ടി പ്രവർത്തകരുടെ സ്വത്തുവകകൾ ജപ്തി ചെയ്യലാണെങ്കിൽ, ഉദ്യോഗസ്ഥർ ആദ്യം പോകേണ്ടത് എകെജി സെന്ററിലേക്കാണ്. കാലാകാലങ്ങളായി ഹർത്താലിന്റെ മറവിൽ  പൊതുമുതൽ നശിപ്പിച്ച പാരമ്പര്യമുള്ള സിപിഎം പാർട്ടിയുടെ ആസ്ഥാനത്തേക്ക്. അതോടൊപ്പം, ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്ന ഹർത്താലുകളുടെ മറവിൽ നശിപ്പിക്കപ്പെട്ട പൊതുമുതലിന് ആരിൽ നിന്നാണ് നഷ്ടപരിഹാരം ഈടാക്കിയതെന്ന് കൂടി പിണറായി സർക്കാർ വെളിപ്പെടുത്തണം. ലോകം ഒന്നാകെ നോക്കിനിൽക്കെ നിയമസഭ അടിച്ചുതകർത്ത വീരവിപ്ലവകാരികളെ സർക്കാരിന്റെയും പാർട്ടിയുടെയും താക്കോൽ സ്ഥാനങ്ങളിൽ കുടിയിരുത്തിയ പിണറായി വിജയന്റെ സർക്കാരാണ് ജപ്തി നടപടികളുമായി നിരപരാധികളെ വേട്ടയാടുന്നത്. ഏകപക്ഷീയമായ ഈ നടപടികൾ നിയമസഭയിലും പൊതുവേദികളിലും ചോദ്യം ചെയ്യും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട്ടില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

വയനാട് കേണിച്ചിറയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു.

Published

on

വയനാട് കേണിച്ചിറയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കേളമംഗലം മാഞ്ചുറ വീട്ടില്‍ ലിഷ(35)യാണ് മരിച്ചത്. ഭര്‍ത്താവ് ജിന്‍സണ്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

അതേസമയം കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നതായി പറയന്നു. വിശദാംശങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. ഇയാള്‍ ഭാര്യയുടെ കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് ജിന്‍സണെ കൈ ഞരമ്പ് മുറിച്ച് വിഷമുള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

 

Continue Reading

kerala

പാലക്കാട് ബിവറേജസില്‍ 10 വയസ്സുകാരിയെ വരി നിര്‍ത്തിയതായി പരാതി

പട്ടാമ്പി ബെവ്കോ ഔട്ട്ലെറ്റിലാണ് 10 വയസ്സ് തോന്നിക്കുന്ന പെണ്‍ക്കുട്ടിയെ വരി നിര്‍ത്തിയത്

Published

on

പാലക്കാട് പട്ടാമ്പിയില്‍ ബിവറേജസില്‍ പെണ്‍കുട്ടിയെ വരി നിര്‍ത്തിയതായി പരാതി. പട്ടാമ്പി ബെവ്കോ ഔട്ട്ലെറ്റിലാണ് 10 വയസ്സ് തോന്നിക്കുന്ന പെണ്‍ക്കുട്ടിയെ വരി നിര്‍ത്തിയത്. കരിമ്പനകടവ് ബിവറേജ് ഔട്ട്ലെറ്റിലാണ് സംഭവം. ആളുകള്‍ ചോദ്യം ചെയ്തിട്ടും കുട്ടിയെ ഒപ്പം ഉണ്ടായിരുന്ന ബന്ധു വരിയില്‍ നിന്ന് മാറ്റിയില്ലെന്നാണ് സൂചന. ഇന്ന് വൈകീട്ട് 8 മണിയോടെയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Continue Reading

kerala

സന്ദീപ് വാര്യര്‍ക്ക് നേരെ വധഭീഷണി; പരാതി നല്‍കി

സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിച്ചതായും പരാതിയില്‍ പറയുന്നു

Published

on

തനക്കെതിരെ വധഭീഷണി നടന്നതായി പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. യുഎഇ നമ്പറില്‍ നിന്ന് വാട്‌സ്ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചത്.

സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് വാര്യര്‍ പരാതി നല്‍കി. സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിച്ചതായും പരാതിയില്‍ പറയുന്നു.

Continue Reading

Trending