Connect with us

Interview

‘വായനയാണ് ബലം’ ലാന്റ് റവന്യൂ കമ്മീഷണർ ടി.വി അനുപമ ഐ.എ.എസ് സംസാരിക്കുന്നു

നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ക്കശ നിലപാടുകള്‍കൊണ്ട് പേരെടുത്ത
നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ക്കശ നിലപാടുകള്‍കൊണ്ട് പേരെടുത്ത ഐ.എ.എസുകാരി. ഭൂമികയ്യേറ്റക്കാര്‍ക്കും ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ക്കുമെതിരെ ലക്ഷമണരേഖ വരച്ച 2010 ബാച്ചിലെ നാലാം റാങ്കുകാരി. നോക്കുകൂലിക്കെതിരെ പോരാട്ടം നടത്തിക്കൊണ്ട് വരവറിയിച്ചു. കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍, കാഞ്ഞങ്ങാട് സബ് കലക്ടര്‍, തൃശൂരിലും ആലുപ്പുഴയിലും ജില്ലാ കലക്ടര്‍, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പദവികള്‍ വഹിച്ചു. നിലവില്‍ ലാന്റ് റവന്യൂ കമ്മീഷണറാണ് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഈ റാങ്ക് ജേത്രി.

Published

on

ടി.വി അനുപമ ഐ.എ.എസ്/ പി. ഇസ്മായില്‍

ഐ എ എസ് മോഹം?

ഐ.എ.എസ് കുട്ടിക്കാലം മുതല്‍ക്കേയുളള മോഹമായിരുന്നു. അമ്മയും അച്ഛനും ഇതേപ്പറ്റി എനിക്ക് പറഞ്ഞുതന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളില്‍ ഉയര്‍ന്ന മാര്‍ക്കില്‍ പത്താം ക്ലാസ് പാസ്സായവരെ അനുമോദിക്കുന്ന ഒരു ചടങ്ങില്‍ വച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരെ കണ്ടതോടെ ആ ഇഷ്ടം കൂടുതല്‍ ശക്തമായി. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് സാറിനെ പോലെയുളള സീനിയര്‍ ഓഫിസര്‍മാരുടെ പ്രസംഗങ്ങളും അഭിമുഖസംഭാഷണങ്ങളും എന്നില്‍ സ്വാധീനം സൃഷ്ടിച്ചു. ഗ്രാജുവേഷന്‍ ഗോവയിലെ ബീറ്റ്സ് പിലാനിയിലായിരുന്നു. എഞ്ചിനീയറിംഗ് മേഖലയില്‍ ജോലി ലഭിച്ചിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുമെന്ന് പൂര്‍ണ ഉറപ്പുമുണ്ടായിരുന്നില്ല. എന്നിട്ടും സിവില്‍ സര്‍വ്വീസെന്ന കുട്ടിക്കാലം തൊട്ടേയുള്ള ആഗ്രഹത്തിനൊപ്പം നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. സിവില്‍ സര്‍വ്വീസില്‍ മലയാളവും ജ്യോഗ്രഫിയുമായിരുന്നു പ്രധാന വിഷയങ്ങള്‍. ആദ്യ ചാന്‍സില്‍ നാലാം റാങ്കോടെ പാസായി.

ടൈംടേബിള്‍ ക്രമീകരണം

സിവില്‍ സര്‍വീസിനു തയ്യാറെടുപ്പ് നടത്തുന്നത് വരെ ചിട്ടയായ പഠന രീതി ഉണ്ടായിരുന്നില്ല. ക്ലാസെടുക്കുന്നത് പരമാവധി ശ്രദ്ധിച്ച് കേട്ടുപഠിക്കുന്നതായിരുന്നു രീതി. കോളജിലായിരുന്നപ്പോഴും പരീക്ഷക്ക് വേണ്ടിയുള്ള പഠനമാണ് അവലംബിച്ചിരുന്നത്. സിവില്‍ സര്‍വീസ് പരിശീലനത്തില്‍  ഓരോ തവണയും ഓരോ സിലബസ് എപ്പോള്‍ പഠിച്ചു തീര്‍ക്കണമെന്ന് കൃത്യമായി ഷെഡ്യൂള്‍ ചെയ്തു തുടങ്ങി.

അഭിമുഖത്തിലെ ചോദ്യങ്ങള്‍?

ഇന്റര്‍വ്യൂവില്‍ പ്രധാനമായും കേരളത്തെ കുറിച്ചായിരുന്നു ചോദ്യം. എന്റെ ജീവിത പശ്ചാത്തലവും എഞ്ചിനീയറിങ് കാലത്തെ കുറിച്ചും അഭിരുചികളെ കുറിച്ചും ചോദിച്ചിരുന്നു. വായനയെ കുറിച്ചും വായിച്ച പുസ്തകങ്ങള്‍ സംബന്ധിച്ചും ഇന്ത്യയുടെ വികസനവും സാമ്പത്തിക സ്ഥിതി തുടങ്ങിയ പ്രസക്തമായ ഭാഗങ്ങളില്‍ നിന്നുള്ള മറ്റുപല ചോദ്യങ്ങളുമുണ്ടായിരുന്നു.

വിജയ മന്ത്രങ്ങള്‍?

ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കണം. പത്രവായന മുടങ്ങരുത്. മികച്ച ലൈബ്രറയില്‍ അംഗത്വം എടുക്കണം. വായിക്കുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ടവ കുറിച്ച് വെക്കണം. ഐഛിക വിഷയങ്ങള്‍ സ്വന്തം താല്പര്യത്തിന് അനുസരിച്ചു തെരഞ്ഞെടുക്കണം. സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് വസ്തുതകള്‍ മാത്രം അറിഞ്ഞാല്‍ മതിയാവില്ല. ഉത്തരം എഴുതാന്‍ സഹായിക്കുന്ന അഭിപ്രായങ്ങളും വിശകലനങ്ങളും വായിക്കണം. ദേശീയ സംഭവവികാസങ്ങള്‍, സമ്പദ് വ്യവസ്ഥ, പരിസ്ഥിതി, അന്തര്‍ദേശീയ വിഷയങ്ങള്‍ എന്നിവ സംബന്ധിച്ചു ധാരണയുണ്ടായിരിക്കണം.

കേഡര്‍ നിര്‍ണ്ണയ രീതികള്‍

മുന്‍ വര്‍ഷങ്ങളിലെ കേഡര്‍ നിര്‍ണയത്തില്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗാര്‍ത്ഥിക്ക് ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നു. മൂന്ന് വേക്കന്‍സിയില്‍ രണ്ടെണ്ണം മറ്റു സംസ്ഥാനക്കാര്‍ക്കും ഒരെണ്ണം സ്വന്തം സംസ്ഥാനക്കാര്‍ക്കും എന്ന ഇന്‍സൈഡര്‍ വേക്കന്‍സിയിലെ വണ്‍ തേഡ് സിസ്റ്റത്തില്‍ വന്നാല്‍ മാത്രമാണ് സ്വന്തം സംസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കുക. എല്ലാവര്‍ക്കും സ്വന്തം സംസ്ഥാനത്ത് ജോലി ചെയ്യാന്‍ ഇഷ്ടമുണ്ടാവും. നാടിനെ അറിഞ്ഞു സേവനം ചെയ്യാന്‍ കഴിയും എന്നതാണ് അതിന്റെ നേട്ടം. മറ്റു സംസ്ഥാനങ്ങളില്‍ മുന്‍വിധിയും സമ്മര്‍ദവുമില്ലാതെ  ജോലി ചെയ്യാന്‍ കഴിയും എന്നത് ഔട്ട് സൈഡര്‍ വേകന്‍സിയുടെ ഗുണമാണ്. ഏത് കേഡറാണെങ്കിലും അതിന്റേതായ മേന്മകളുണ്ട്. വേര്‍തിരിച്ച് കാണേണ്ടതില്ല.

കേഡര്‍ സോണുകള്‍ ഏതെല്ലാം?

നിലവിലെ കേഡര്‍ നിര്‍ണയത്തില്‍ സോണുകളാക്കി തിരിക്കുന്ന രീതിയാണുള്ളത്. ഒരു ഭാഗത്തു മാത്രം കേന്ദ്രീകരിച്ചു ഓപ്ഷന്‍ കൊടുക്കുന്ന രീതി തടയലാണ് സോണ്‍ വിഭജനത്തിന്റെ ലക്ഷ്യം.
വിവിധ കേഡര്‍ സോണുകള്‍
1. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന.
2. ഉത്തര്‍ പ്രേദേശ്, ബീഹാര്‍, ഛാര്‍ഖണ്ഡ്, ഒഡിഷ.
3. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്. ഛത്തിസ്ഘട്ട്
4. വെസ്റ്റ് ബംഗാള്‍, സിക്കിം, അസം, മേഘാലയ, മണിപ്പൂര്‍. നാഗാലാന്റ്, ത്രിപുര
5. തെലങ്കാന, ആന്ധ്രാ പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം.
ഉദ്യോഗാര്‍ഥികള്‍ അഞ്ചു സോണിലും പ്രിഫറന്‍സ് കൊടുക്കണം. അത് കൂടാതെ ഓരോ സോണിലും പ്രിഫ്രന്‍സ് കൊടുക്കണം. കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്ക് സ്വന്തം സംസ്ഥാനത്ത് അവസരം കിട്ടാന്‍ മെറിറ്റിനോടൊപ്പം സോണ്‍ പ്രിഫറന്‍സും സോണിലെ കേഡര്‍ പ്രിഫറന്‍സും നിര്‍ബന്ധമാണ്.

കളക്ടറുടെ ഇലക്ഷന്‍ റോള്‍

പാര്‍ലിമെന്റ്, അസംബ്ലി, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ എന്ന നിലയില്‍ കളക്ടറാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത്. ലോകസഭ ഇലക്ഷനിലെ റിട്ടേണിങ് ഓഫിസറും കളക്ടറാണ്. അതിനാല്‍ ഏകോപനത്തിനൊപ്പം നടത്തിപ്പും കലക്ടറുടെ ചുമതലയാണ്. തെരഞ്ഞെടുപ്പ് നടത്തിപ്പിന് നല്ല ഒരു സിസ്റ്റം രാജ്യത്തുണ്ട്. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ കേരളം മുന്‍പന്തിയിലാണ്. ഇവിടെ മികച്ച ഉദ്യോഗസ്ഥരുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ഉത്തരവാദിത്വത്തോടെ എല്ലാവരും പ്രവര്‍ത്തിക്കുന്നത് കാണാറുണ്ട്. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യേണ്ടത് കലക്ടറാണ്. വീഴ്ച സംഭവിക്കാന്‍ സാധ്യതയുള്ള വോട്ടിംഗ് മെഷീന്‍ വിതരണം, സൂക്ഷിപ്പ് തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത ആവശ്യമാണ്.

ഐ.എ.എസ് വേണ്ടായിരുന്നു എന്ന തോന്നല്‍?

ഐ.എ.എസ് ഒട്ടേറെ സമ്മര്‍ദമുള്ള ജോലിയാണെങ്കിലും ഒരിക്കലും ഇത് തെരഞ്ഞുടുത്തതു തെറ്റായി എന്നോ വേണ്ടിയിരുന്നില്ല എന്ന തോന്നലുകളോ ഉണ്ടായിട്ടില്ല. എല്ലാ ജോലികള്‍ക്കുമുള്ളത് പോലെ നല്ലതും ചീത്തയും സിവില്‍ സര്‍വീസിലുമുണ്ട്. നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന സമയവും ചെയ്യാന്‍ പറ്റാത്ത സാഹചര്യവും ഈ ജോലിയിലുമുണ്ട്. വിഷമങ്ങള്‍ക്കൊപ്പം കുറെയേറെ സന്തോഷമുഹൂര്‍ത്തങ്ങളും അനുഭവിക്കാറുണ്ട്. തിരക്ക് പിടിച്ച പല ദിവസങ്ങളിലും ജീവിതം ആസ്വദിക്കാന്‍ കൂടിയുളളതല്ലേ എന്നു തോന്നും. പക്ഷേ, സിവില്‍ സര്‍വീസ് ഇങ്ങനെയൊക്കെയാണെന്നറിഞ്ഞാണ് എല്ലാവരും വരുന്നത്. അത്രയും ഉത്തരവാദിത്തവും ക്ഷമയും സമര്‍പ്പണവും ഈ പ്രൊഫഷന്‍ ആവശ്യപ്പെടുന്നുണ്ട്. അവധി ദിവസങ്ങള്‍ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് കരുതുമ്പോഴായിരിക്കും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കേണ്ടി വരിക.

വിഷ രഹിത കേരളം: പോരാട്ടത്തിലെ ഓര്‍മ്മകള്‍

ഭക്ഷണ ശാലകളുടെ എണ്ണക്കൂടുതല്‍ കേരളീയരുടെ ഭക്ഷണ രീതിയിലെ മാറ്റങ്ങളാണ് പ്രകടിപ്പിക്കുന്നത്. സ്ഥല പരിമിതിയും സമയ കുറവും മൂലം പുറത്തു നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഈ അവസരം മുതലെടുത്തു മായം കലര്‍ത്തി ഭക്ഷണം രുചികരവും ആകര്‍ഷവുമാക്കാനുള്ള ശ്രമവും കൂടിവരികയാണ്. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്ന അപകടം നിറഞ്ഞ പ്രവണതക്കെതിരെ ഭക്ഷ്യ വകുപ്പിന്റെ ചുമതല വഹിച്ച സമയത്ത് ചില ഇടപെടലുകള്‍ നടത്തിയിരുന്നു. പരിശോധന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കടകളില്‍ കയറിയും സാമ്പിളുകള്‍ പരിശോധിച്ചുമാണ് മായം പിടികൂടിയത്. എന്നെ സംബന്ധിച്ച് അത് ഭക്ഷ്യവകുപ്പ് ചുമതലകളുടെ തുടക്കമായിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി ആ വകുപ്പില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കൂടെയുണ്ടായിരുന്നു. ചെറിയ ഡിപ്പാര്‍ട്‌മെന്റ് ആയതിനാല്‍ നല്ല ഒത്തിണക്കവും സാധ്യമായി. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ലോഭമായ പിന്തുണയും ലഭിച്ചു. ഭക്ഷണശാലകളുടെ എണ്ണത്തിനനുസരിച്ചുള്ള ഉദ്യോസ്ഥരില്ലാത്തത് പോരായ്മകള്‍ക്ക് കാരണമായിട്ടുണ്ടാവാം.

മറക്കാനാവാത്ത സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനം കലക്ടര്‍മാരുടെ തിരക്കുപിടിച്ച ദിവസമാണ്. എന്നാല്‍ 2018ലെ സ്വാതന്ത്ര്യ ദിനം എന്നെ സംബന്ധിച്ച് ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ഓര്‍മ്മയാണ്. ശക്തമായ മഴയെത്തുടര്‍ന്ന് ഗ്രൗണ്ടില്‍ വെച്ച് പരേഡ് പൂര്‍ണമായും നടത്താനായില്ല. പവലയിന്റെ അടുത്തുവെച്ച് തന്നെ സല്യൂട്ട് സ്വീകരിക്കലും ഫ്‌ളാഗ് സെറിമണിയും നടത്തേണ്ടിവന്നു. അന്ന് വൈകുന്നേരത്തോടെ പരേഡ് ഗ്രൗണ്ടിലടക്കം വെള്ളം കയറി. നിര്‍ത്താതെ പെയ്ത മഴയില്‍ തൃശൂരിലെ പല ഭാഗങ്ങളേയും വെള്ളത്തിനടിയിലായി. നൂറ്റാണ്ട് കണ്ട പ്രളയത്തിലേക്ക് നീങ്ങുകയായിരുന്നു തൃശൂര്‍ ജില്ലയും. മുന്നനുഭവമില്ലാത്ത മഹാദുരന്തം നേരിടേണ്ടിവന്നതും അതിനെ അതിജയിക്കാനായി നടത്തിയ പോരാട്ടങ്ങളും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. സ്വന്തം വീട്ടിലടക്കം വെള്ളംകയറിയിട്ടും സേവനനിരതരായ ഉദ്യോഗസ്ഥരും പൊതുജനങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ നല്‍കിയ അഭിമാനവും സന്തോഷവും ചെറുതല്ല.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലെ ബന്ധം

സര്‍ക്കാരിന്റെ ഏതൊരു പദ്ധതിയും പൂര്‍ത്തിയാക്കാന്‍ ജനപ്രതിനിധികളുടെ പിന്തുണ ആവശ്യമാണ്. എല്ലാത്തിനുമുപരി, അവര്‍ ജനങ്ങളുമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്നവരാണ്. നാടിന്റെ പുരോഗതിക്കായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. അതേസമയം ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അപൂര്‍വമാണ്. അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണ് വാര്‍ത്തകളില്‍ നിറയുന്നത്.

പടവുകളായി മാറിയ ലൈബ്രറികള്‍

മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ പനമ്പാടാണ് എന്റെ സ്വദേശം. അവിടെ മികച്ച ഒരു വായനശാല ഉണ്ടായിരുന്നു. അവിടത്തെ നവോദയ വായന ശാലയില്‍ ഞാന്‍ ഇഷ്ടം പോലെ സമയം ചിലവഴിച്ചിട്ടുണ്ട്. മലയാളം ഫിക്ഷനോടായിരുന്നു ഇഷ്ടം. യാത്ര വിവരണങ്ങളും വായിച്ചിരുന്നു. അച്ഛനും അമ്മയും നല്ല വായന ശീലമുള്ളവരായതിനാല്‍  വീട്ടിലും കുറെ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. കോളേജ് ലൈബ്രറിയില്‍ നിന്നാണ് സിവില്‍ സര്‍വീസ് സംബന്ധിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചത്. സിവില്‍ സര്‍വീസ് പരിശീലനത്തിന് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി ലൈബ്രറി ഉപകരിച്ചിട്ടുണ്ട്. എന്റെ പ്രൊഫസറായ രാജശേഖരന്‍ സാറാണ് യൂണിവേഴ്‌സിറ്റി ലൈബ്രറി നിര്‍ദ്ദേശിച്ചത്. കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായ സമയത്തും ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നു. വീട്ടിലെ വായന കുറവാണിപ്പോള്‍. യാത്രയിലാണ് കൂടുതലായി വായിക്കാറുള്ളത്. ഇ ബുക്ക് റീഡിംഗും കൂടെയുണ്ട്..

Celebrity

ചുറ്റുമുള്ളവരില്‍ ചിരി പടര്‍ത്താനാകുന്നത് സന്തോഷം; വിജയത്തിന് കുറുക്കുവഴികളില്ലെന്നും നിഹാരിക എന്‍.എം

നാല്‍പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ ബാള്‍ റൂമില്‍ ഒരുക്കിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.

Published

on

ഷാര്‍ജ: മനുഷ്യ ജീവിതം നിരീക്ഷിച്ചതിലൂടെയാണ് ഇന്നത്തെ നിലയിലുള്ള കോമഡി കോണ്ടന്റ് ക്രിയേറ്ററായി തനിക്ക് വളരാന്‍ സാധിച്ചതെന്ന് ഇന്റര്‍നെറ്റ് സെന്‍സേഷന്‍ നിഹാരിക എന്‍.എം. ചുറ്റുമുള്ളവരില്‍ ചിരി പടര്‍ത്താനാവുകയെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും അതില്‍ താന്‍ ഏറെ ആനന്ദം കണ്ടെത്തുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിജയത്തിന് കുറുക്കുവഴികളില്ലെന്നും പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയെന്നാണ് തനിക്ക് നല്‍കാനുള്ള സന്ദേശമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

നാല്‍പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ ബാള്‍ റൂമില്‍ ഒരുക്കിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
19-ാം വയസില്‍ തന്നെ അമ്മ വേഷം ചെയ്തിരുന്നു താനെന്ന് നിഹാരിക പറഞ്ഞു. എന്നാല്‍ തന്നെയും, ഒന്നിനു വേണ്ടിയും മറ്റൊന്നും മാറ്റിവെച്ചില്ല.
വിദ്യാഭ്യാസമാണ് പരമ പ്രധാനം. പ്രത്യേകിച്ചും, ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ നല്ല വിദ്യാഭ്യാസം നേടണം. അതിലൂടെ അവര്‍ക്ക് ജീവിതത്തെ കുറിച്ച് നല്ല ബോധവും ബോധ്യവുമുണ്ടാകും. അസ്തിത്വവും വ്യക്തിത്വവുമുണ്ടാകുമെന്നും എഞ്ചിനീയറിംഗ് ബിരുദധാരി കൂടിയായ നിഹാരിക അഭിപ്രായപ്പെട്ടു.
പഠിക്കാനുള്ള സമയത്ത് കൃത്യമായി പഠിക്കുക. അതോടൊപ്പം തന്നെ, പാഷന്‍ എന്താണോ അത് പിന്തുടരുകയും ചെയ്യുക. അല്ലാതെ, പാഷന്‍ എന്നുവെച്ച് പഠനം ഉപേക്ഷിച്ച് ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടരുതെന്നാണ് ന്യൂജെന്‍ കുട്ടികള്‍ക്ക് തനിക്ക് നല്‍കാനുള്ള ഉപദേശമെന്നും അവര്‍ പറഞ്ഞു.
കോണ്ടന്റ് ക്രിയേഷനിലേക്ക് എത്തിയ വഴിയെ കുറിച്ചും അവര്‍ വിശദീകരിച്ചു. ഇന്ത്യയില്‍ ടിക്‌ടോക് നിരോധിച്ച സമയത്തായിരുന്നു കോണ്ടന്റ് ക്രിയേഷനില്‍ സജീവമായത്. കോളജ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ അഛനാണ് കാമറ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചത്.

ആദ്യ കാലത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ധാരാളം മോശം കമന്റുകള്‍ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍, അതൊന്നും കാര്യമാക്കിയില്ല. പറയാനുള്ള കാര്യങ്ങള്‍ നേരെ ചൊവ്വേ സത്യസന്ധമായി പറഞ്ഞു. തമാശ പറയുമ്പോഴും ആത്മാര്‍ത്ഥത ചോര്‍ന്നു പോകാതിരിക്കാന്‍ ശ്രദ്ധിച്ചു.
കോണ്ടന്റ് ക്രിയേറ്റര്‍മാരെ സംബന്ധിച്ച പ്രധാന കാര്യം, ഒ.ടി.ടിയിലേക്ക് വരെ പ്രവേശനം കിട്ടിത്തുടങ്ങിയെന്നതാണ്. അതോടൊപ്പം തന്നെ, സാങ്കേതിക വിദ്യ വളര്‍ന്ന ആധുനിക കാലത്തെ ശരിക്കും നിരീക്ഷിച്ച് അതിനൊപ്പം സഞ്ചരിക്കാനാവണമെന്നതും. ഓരോ 5 സെക്കന്റ് കൂടുമ്പോള്‍ ഓണ്‍ലൈനിന്റെ സ്വഭാവ സവിശേഷതകള്‍, അഥവാ അല്‍ഗോരിതം, ട്രെന്‍ഡിംഗ് തുടങ്ങിയവ മാറിക്കൊണ്ടിരിക്കുന്നുണ്ട്. അത് മനസ്സിലാക്കി പ്രവര്‍ത്തിച്ച് മുന്നേറാനാകും. അതിനിടയ്ക്ക് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, കോണ്ടന്റില്‍ മൗലികതയും ഒറിജിനാലിറ്റിയും പാലിക്കണമെന്നതാണ്. അതില്ലാത്ത ഉള്ളടക്കത്തിന് ആയുസ്സുണ്ടാവില്ല. നിലവാരവും പോകും.

‘ലിറ്റില്‍ ലൈക്, മോര്‍ ഹാര്‍ഡ്‌വര്‍ക്’ എന്നത് എപ്പോഴും മനസ്സിരുത്തേണ്ട കാര്യമാണ്. കുറച്ചൊക്കെ ഭാഗ്യമുണ്ടാവാം. എന്നാല്‍, കഠിനാധ്വാനമാണ് ഏറ്റവുമധികം വേണ്ടത്. ഒരു പ്രൊഫഷനോട് പാഷനൊക്കെ ആവാം. എന്നാലത്, സ്റ്റുപിഡ് ആയിക്കൂടാ. മറ്റു കാര്യങ്ങളില്‍ നിന്നെല്ലാം മാറി ‘ഇത് മാത്രം’ എന്ന ചിന്ത ഭരിക്കരുത്. ലൈക് ആയാലും തുക ആയാലും നമ്പറിന്റെ പിന്നാലെ പോകരുത്. പണത്തിന് അമിത പ്രാധാന്യം നല്‍കരുത്.
നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായത് ജീവിതത്തിലെ മഹാ ഭാഗ്യമായി കാണുന്നു. വിജയ് ദേവരകൊണ്ടെ, വിക്രം തുടങ്ങിയ താരങ്ങള്‍ ആ പട്ടികയില്‍പ്പെടുന്നു. സ്വപ്ന സാഫല്യമാണ് ആ വലിയ വ്യക്തിത്വങ്ങള്‍ക്കൊപ്പം നില്‍ക്കാനായ നിമിഷങ്ങള്‍.
പ്രിയങ്ക ചോപ്രയുമായി ചേര്‍ന്ന് 15 മിനിറ്റ് വീഡിയോ ചെയ്തത് വലിയ അനുഭവമായിരുന്നു. പ്രിയങ്കയുടെ നല്ല പെരുമാറ്റം, അവരുടെ കോണ്‍ഫിഡെന്‍സ് അതെല്ലാം മനസ്സില്‍ അവരോടുള്ള ഇഷ്ടം കൂട്ടി.

വ്യൂസ് ഒരു മില്യനായപ്പോള്‍ എന്താണ് തോന്നിയത് എന്ന ചോദ്യത്തിന്, 999,999 വ്യൂസ് ആയപ്പോള്‍ 1000000 ആവാന്‍ നോക്കിയിരിക്കുകയായിരുന്നു താനെന്നും, തന്റെ വ്യൂ കൂടി ചേര്‍ത്ത് അത് 1 മില്യണ്‍ ആക്കിയാലോ എന്ന് ഒരുവേള ചിന്തിച്ചുവെന്നും എന്നാലതിന് തുനിഞ്ഞില്ലെന്നും നിഹാരിക മറുപടി നല്‍കി.
വീട്ടിലെ പണികള്‍ക്കും ജോലി സമ്മര്‍ദങ്ങള്‍ക്കുമിടയ്ക്ക് നിഹാരികയുടെ പോസ്റ്റുകള്‍ കാണുമ്പോള്‍ മനസ് സന്തോഷിക്കാറുണ്ടെന്ന് ഒരു വീട്ടമ്മ സദസ്സില്‍ നിന്ന് പറഞ്ഞതിനോടും; നിഹാരികയെ മാതൃകയാക്കി ഓണ്‍ലൈനില്‍ സജീവമാകുന്നതില്‍ ഉപദേശങ്ങള്‍ തേടി ഒരു കുട്ടി സംസാരിച്ചതിനോടും അവര്‍ വികാരപരമായി പ്രതികരിച്ചു. ജോലികള്‍ തുടരുക. പാഷന്‍ മുന്നോട്ട് കൊണ്ടുപോവുക. ലൈക് നോക്കാതെ പ്രവൃത്തിയില്‍ വ്യാപരിക്കഒക എന്നായിരുന്നു പ്രതികരണം. നെറ്റ്ഫ്‌ളിക്‌സില്‍ ‘ബിഗ് മൗത്ത്’ എന്ന പ്രധാന സീരിയല്‍ നിഹാരികയുടേതായുണ്ട്. അതില്‍ അഭിനയിച്ചു തുടങ്ങിയിട്ടുമുണ്ട്.

Continue Reading

Features

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ മലയാളി വനിത ഹരിത വി. കുമാര്‍ ഐ.എ.എസ്

Published

on

ഒന്നാം റാങ്കോടെ ജയിച്ചു കയറിയ ആദ്യ മലയാളി വനിതയും ആലപ്പുഴ ജില്ലാ കളക്ടറുമായ ഹരിത കുമാർ ആടിയുലയാത്ത ആത്മവിശ്വാസത്തിന്റെ പര്യായം. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പ്രൈംമിനിസ്റ്റര്‍ എക്‌സലന്‍സി പുരസ്‌കാരത്തില്‍ രാജ്യത്തെ ആദ്യ ആറില്‍ തൃശൂര്‍ജില്ലയെ അടയാളപ്പെടുത്തിയ കലക്ടര്‍. റേഷന്‍ കാര്‍ഡിനെ ബുക്ക് രൂപത്തില്‍ നിന്ന് ഇ- കാര്‍ഡിലേക്ക് പരിഷ്‌കരിച്ച സിവില്‍ സപ്ലൈസ് ഡയറക്ടര്‍. 2013 കേരള കേഡര്‍ സിവില്‍ സര്‍വ്വന്റ്. കോവിഡ് കാലത്ത് വാര്‍റൂം നിയന്ത്രിച്ച ഐ.എ.എസുകാരില്‍ ഒരാള്‍. കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍, തൃശൂര്‍ സബ് കലക്ടര്‍, കോളജീയേറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍, അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടര്‍ പദവികള്‍. നിലവില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍.

സ്വപ്‌നം നെയ്യാന്‍ ‘ഹരിത’പാഠം
ഹരിത വി. കുമാര്‍ ഐ.എ.എസ്/ പി. ഇസ്മായില്‍

സ്വപ്‌ന നേട്ടത്തിലെ പ്രചോദനം?.

ഐ.എ.എസ് എന്ന സ്വപ്‌നം അച്ഛനാണ് ഇളംപ്രായത്തില്‍ തന്നെ എന്റെ മനസ്സില്‍ കരുപിടിപ്പിച്ചത്. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ ആരാകാനാണ് ആഗ്രഹമെന്ന അധ്യാപകരുടെ ചോദ്യത്തിന് കലക്ടറാവണമെന്നായിരുന്നു എന്റെ മറുപടി. എന്‍ജിനീയറിംഗ് പഠനത്തിന് ശേഷമാണു ഐ.എ.എസ് സാധ്യതകളറിഞ്ഞ് സിവില്‍ സര്‍വ്വീസ് പരിശീലനം തുടങ്ങിയത്. ഐ.ആര്‍.എസ് കിട്ടിയെങ്കിലും അവധിയെടുത്ത് ഐ.എ.എസ് എന്ന ബാല്യകാല സ്വപ്‌നത്തിനായുള്ള തീവ്രശ്രമം തുടര്‍ന്നു. അതിന് ഫലമുണ്ടായി. നാലാമത്തെ അവസരത്തില്‍ രാജ്യത്ത് ഒന്നാം റാങ്കോടെ കേരളത്തിലേക്ക് വരാനുള്ള ഭാഗ്യമുണ്ടായി. ഐ.ആര്‍.എസ് കിട്ടിയിട്ടും വീണ്ടുമൊരിക്കല്‍ കൂടി പരീക്ഷയെഴുതുമ്പോള്‍ എന്റെ കയ്യിലുള്ള സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തണം, തിരിഞ്ഞുനോക്കുമ്പോള്‍ ഒരു വട്ടം കൂടി എഴുതിയിരുന്നെങ്കില്‍ എന്ന് പിന്നീട് ഖേദിക്കുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്ന ഞാന്‍ തീരുമാനമെടുത്തിരുന്നു. അങ്ങനെ അവസാനത്തെ ചാന്‍സും ഉപയോഗപ്പെടുത്തിയപ്പോഴാണ് ഞാന്‍ ഒന്നാം റാങ്കുകാരിയായത്.

സിവില്‍ സര്‍വീസിലെ വിവിധ സര്‍വീസുകള്‍

യൂനിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (യു.പി.എസ്.സി) ഓരോ വര്‍ഷവും നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എത്ര തസ്തികകളിലേക്ക് എന്ന് വ്യക്തമാക്കാറുണ്ട്. എല്ലാവര്‍ക്കും സുപരിചിതമായ
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐ.പി.എസ്),
ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ.എഫ്.എസ്) തുടങ്ങിയ 22 ഓളം വ്യത്യസ്ത സര്‍വ്വീസുകളിലേക്കാണ് യു.പി.എസ്.സി പരീക്ഷ നടത്തുന്നത്.

സിവില്‍ സര്‍വീസ് യോഗ്യത

ഏതെങ്കിലും വിഷയത്തിലെ സര്‍വകലാശാല ബിരുദം വേണം. ഇന്ന വിഷയമെന്നോ നിശ്ചിത മാര്‍ക്ക് വേണമെന്നോ നിബന്ധനയില്ല. ഡിസ്റ്റന്‍സ് ഡിഗ്രിയും പരിഗണിക്കും. ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ അവസരസമുണ്ട്. ബിരുദ സര്‍ഫിക്കറ്റ് ഇന്റര്‍വ്യു സമയത്ത് ഹാജറാക്കിയാല്‍ മതിയാവും. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 21 വയസ്സാണ്. 32 വയസ്സ് കൂടാനും പാടില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്ക് 35 വയസ് വരെ ഇളവുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 37 വയസുവരെ പരീക്ഷയെഴുതാം.

പരീക്ഷഘട്ടവും മാര്‍ക്കും

പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്ന മൂന്ന് കടമ്പകളാണ് സിവില്‍ സര്‍വീസിന് കടക്കേണ്ടത്.

പ്രിലിമിനറി
രണ്ടുപേപ്പറുകളാണ് പ്രിലിമിനറി പരീക്ഷയിലുള്ളത്. ഒന്നാം പേപ്പര്‍: ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്‍, 100 ചോദ്യം, 200 മാര്‍ക്ക്. രണ്ടാം പേപ്പര്‍: ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്‍, 80 ചോദ്യം, 200 മാര്‍ക്ക്. ഇത് ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രമാണ്. ഇത് പാസാകുന്നവര്‍ക്ക് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടാന്‍ മാത്രമേ സാധിക്കൂ. ഓരോ വര്‍ഷവും അഞ്ചുലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ വിദ്യാര്‍ത്ഥികള്‍ പ്രിലിമിനറി പരീക്ഷയെഴുതാറുണ്ട്. ഇതില്‍ പരമാവധി പതിമൂവായിരത്തോളം പേര്‍ മാത്രമാണ് മെയിന്‍സിലേക്ക് തെരഞ്ഞെടുക്കപ്പെടുക.

മെയിന്‍സ്
മെയിന്‍സില്‍ ഒമ്പത് പേപ്പറാണുള്ളത്.
ഇതില്‍ മുന്നുറു മാര്‍ക്ക് വീതം വരുന്ന ഇന്ത്യന്‍ ലാംഗ്വേജ്. ഇംഗ്ലീഷ് എന്നി രണ്ടു പേപ്പറുകളില്‍ ഇരുപത്തിഅഞ്ചു ശതമാനം മാര്‍ക്ക് നേടിയാല്‍ മതിയാവും.റാങ്ക് നിര്‍ണ്ണയത്തില്‍ല്‍ ഈ പേപ്പര്‍ പരിഗണിക്കുന്നതല്ല. എന്നാല്‍, ഈ രണ്ടുപേപ്പറുകള്‍ പാസായാലാണ് പിന്നീടുള്ള ഏഴ് പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്താറുള്ളത്. ഈ ഏഴ് പേപ്പറുകള്‍ക്ക് ഓരോന്നിനും 250 മാര്‍ക്ക് വീതം മൊത്തം 1750 മാര്‍ക്കാണ്. ഇതില്‍ മുന്നിലെത്തുന്ന, നിലവിലുള്ള ഒഴിവിന്റെ രണ്ട് ഇരട്ടിയോളം പേരെ (ഏകദേശം രണ്ടായിരത്തി അഞ്ഞൂറുപേരെ) ഇന്റര്‍വ്യൂവിന് (പേഴ്സണാലിറ്റി ടെസ്റ്റ്) തെരഞ്ഞെടുക്കുന്നു.

ഇന്റര്‍വ്യൂ
പരീക്ഷാര്‍ത്ഥികളുടെ വ്യക്തിഗത മികവും വിഷയങ്ങളിലെ അപഗ്രഥനവുമാണ് ഇന്റര്‍വ്യൂവില്‍ പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഇന്റര്‍വ്യൂവിന് 275 മാര്‍ക്കാണുള്ളത്. മെയിന്‍സ് പരീക്ഷയിലെ ഏഴ് പേപ്പറിന്റെ 1750 മാര്‍ക്കും ഇന്റര്‍വ്യൂവിന്റെ 275 മാര്‍ക്കും കൂടി 2025 മാര്‍ക്കാണ് മൊത്തം. മെയിന്‍സിന്റെയും പേഴ്സണാലിറ്റി ടെസ്റ്റിന്റെയും മാര്‍ക്ക് ചേര്‍ത്താണ് ഫൈനല്‍ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

വില്ലനാവുന്ന നെഗറ്റീവ് മാര്‍ക്കുകള്‍

പ്രിലിമിനറി പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കുണ്ട്. അറിയാത്ത ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാന്‍ ശ്രമിക്കരുത് എന്നത് കൊണ്ടാണ് നെഗറ്റീവ് മാര്‍ക്ക് ഏര്‍പെടുത്തിയത്. ഒരു ചോദ്യത്തിന് രണ്ടു മാര്‍ക്കാണെങ്കില്‍ ഉത്തരം തെറ്റിയാല്‍ അതിന്റെ മൂന്നിലൊന്ന് മാര്‍ക്ക് നഷ്ടപ്പെടും. ലളിതമായി പറഞ്ഞാല്‍ മൂന്ന് ഉത്തരം തെറ്റിയാല്‍ ഒരു ശരിയുത്തരത്തിന്റെ മാര്‍ക്ക് നഷ്ടപെടും. ആയതിനാല്‍ ഉറപ്പുള്ള ചോദ്യങ്ങളുടെ ഉത്തരം എഴുതാനാണ് ശ്രമിക്കേണ്ടത്. എത്ര ശരിയുത്തരം എഴുതാന്‍ കഴിഞ്ഞു എന്ന് വിലയിരുത്തിയതിന് ശേഷം പരീക്ഷഹാളില്‍ വെച്ച് നന്നായി ആലോചിച്ചുവേണം ഫിഫ്റ്റി ഫിഫ്റ്റി സാധ്യതകളുള്ള ചോദ്യങ്ങള്‍ക്ക് കൂടെ ഉത്തരം കണ്ടെത്തേണ്ടത്. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷകളുടെ സ്‌കില്‍ മനസ്സിലാക്കാന്‍ മോക് ടെസ്റ്റുകള്‍ അനിവാര്യമാണ്.

പരീക്ഷ കേന്ദ്രങ്ങങ്ങള്‍

സംസ്ഥാനത്ത് പ്രിലിമിനറി പരീക്ഷയ്ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രമുണ്ട്. മെയിന്‍ പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരത്തു മാത്രമാണു കേന്ദ്രമുള്ളത്. പ്രിലിമിനറിയും മെയിന്‍സും അപേക്ഷരുടെ സ്വന്തം സംസ്ഥാനത്തു വെച്ചു നടക്കുമ്പോള്‍ ദേശീയ തലത്തില്‍ ഡല്‍ഹിയിലെ യു.പി.എസ്.സിയുടെ ഓഫിസില്‍ വെച്ചാണ് ഇന്റര്‍വ്യൂ (പേഴ്‌സണാലിറ്റി) നടത്താറുള്ളത്. യു.പി.എസ്.സി ബോര്‍ഡ് അംഗങ്ങള്‍ അടങ്ങുന്ന പല ബോര്‍ഡുകളില്‍ ഏതെങ്കിലും ഒന്നിലായിരിക്കും ഇന്റര്‍വ്യൂ നടക്കാറുള്ളത്.

സര്‍ക്കാര്‍ സഹായങ്ങള്‍

ഓരോ വര്‍ഷവും എന്‍ട്രന്‍സ് പരീക്ഷ പാസാകുന്ന പ്രിലിംസ്, മെയിന്‍സ്, ബാച്ചുകാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള സിവില്‍ സര്‍ക്കാര്‍ അക്കാദമിയില്‍ കുറഞ്ഞ ചിലവില്‍ പരിശീലന സൗകര്യമുണ്ട്. കേരളത്തില്‍ നിന്ന് ഇന്റര്‍വ്യുവിന് അവസരം കിട്ടുന്ന ഏതൊരാള്‍ക്കും ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റും കേരള ഹൗസിലെ താമസ സൗകര്യവും സൗജന്യമാണ്. പ്രൈവറ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ പഠിച്ചു യോഗ്യത നേടിയവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

ഐഛിക വിഷയം മലയാളമാവാന്‍?

ഐശ്ചിക വിഷയം തെരഞ്ഞെടുക്കുമ്പോള്‍ ഇഷ്ടമാണ് പ്രധാനം. പരീക്ഷ തയ്യാറെടുപ്പില്‍ ദിവസവും മൂന്ന് മണിക്കൂര്‍ വരെ വായിക്കാനും പഠിക്കാനും കഴിയുന്ന വിഷയത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം മലയാളം സ്വാഭാവികമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. പത്താം തരം വരെ ഒന്നാമത്തെതും പ്ലസ്ടു തലത്തില്‍ രണ്ടാമത്തെ വിഷയവുമായിരുന്നു മലയാളം. കഥയും കവിതയും ഉള്‍പ്പെടെ വായനയോടുള്ള ഇഷ്ടം കൊണ്ടാണ് മലയാളം തിരഞ്ഞെടുത്തത്. മറ്റ് വിഷയങ്ങള്‍ പഠിക്കുമ്പോഴുള്ള സങ്കീര്‍ണതകള്‍ക്കിടയില്‍ മലയാള കഥയും കവിതയും വായിക്കുന്നത് ആശ്വാസമായിരുന്നു. പരീക്ഷ സമ്മര്‍ദ്ദങ്ങളെ അതിജയിക്കാനും മലയാളം സഹായിച്ചിട്ടുണ്ട്.

മാതൃഭാഷയുടെ അനിവാര്യത

ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്‍ തന്നെ കുട്ടി കേട്ടുശീലിക്കുന്നതാണ് മാതൃ ഭാഷ. ഒരു ജനതയുടെ വികാരവും പൈതൃകവുമായ മാതൃഭാഷയോടുള്ള ഇഷ്ടമാണ് മറ്റു ഭാഷകള്‍ പഠിക്കാനുള്ള താല്പര്യം ജനിപ്പിക്കുന്നത്. മലയാള ഭാഷയുടെ വളര്‍ച്ചയില്‍ നോവലുകളും കഥകളും കവിതകളും വഹിക്കുന്ന പങ്ക് മഹത്തരമാണ്. ഭാഷയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ എഴുത്തുകാരെ അറിയാന്‍ ശ്രമിക്കണം. മാതൃഭാഷയുടെ ശക്തിയിലും സൗന്ദര്യത്തിലും അഭിമാനം കൊള്ളാനും സാധിക്കണം. ഒരു തലമുറയില്‍ നിന്നും മറ്റൊരു തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുമ്പോഴാണ് ഭാഷ നിലനില്‍ക്കുന്നത്. മലയാളം സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്ന സംസ്‌കാരം പ്രോത്സാഹിക്കപ്പെടണം.

അധ്യാപകരുടെ റോള്‍?.

കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്‍ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്‍ അദ്ധ്യാപകര്‍ ശ്രമിക്കണം. നിങ്ങള്‍ ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്‍ പകരേണ്ടത്. സ്‌കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്‍പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്‍ഥികളോട് പറയാന്‍ മറക്കരുത്. വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്‍ക്ക് അറിവുണ്ടായിരിക്കണം. ആലപ്പുഴയില്‍ ജില്ലാ കലക്ടറായി ചാര്‍ജ് എടുത്ത ദിവസം തന്നെ ഡി.ഡി.ഇയോട് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളെകുറിച്ചാണ് അന്വേഷിച്ചത്. കുട്ടികള്‍ക്കു കാര്യങ്ങള്‍ മനസിലാവുന്ന പ്രായത്തില്‍ സിവില്‍ സര്‍വീസിനെ കുറിച്ച് പറഞ്ഞു കൊടുക്കാനും അദ്ധ്യാപകര്‍ക്ക് കഴിയണം. വ്യക്തിപരായി, തന്റെ ശിഷ്യരില്‍ ആരെങ്കിലും ഒരാള്‍ ഒന്നാം റാങ്കോടെ ഐ.എ.എസ് നേടണമെന്ന പ്രൊഫസര്‍ നാരായണന്‍ സാറുടെ പ്രോത്സാഹനം നിറഞ്ഞ വാക്കുകള്‍ എന്റെ വിജയത്തില്‍ കരുത്തായിട്ടുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ അഞ്ചാം ക്ലാസ് തൊട്ടു പ്ലസ്ടു വരെയുള്ള പാഠഭാഗങ്ങളില്‍ നിന്നാണ്. ഈ പാഠഭാഗങ്ങള്‍ നന്നായി പഠിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളോട് വിശദീകരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്‍ വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്‍ത്തകള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്‍ നിന്നും ആകാശത്തോളം ഉയരത്തില്‍ എത്തുന്ന മിടുക്കരെ വാര്‍ത്തെടുക്കാന്‍ സാധിക്കും.

കലകള്‍ പകര്‍ന്ന ആത്മവിശ്വാസം?.

പാഠ പുസ്തകങ്ങള്‍ക്കപ്പുറത്തുള്ള ലോകവും ജീവിതവും അറിയാന്‍ ചെറുപ്പത്തിലെ കലാപഠനങ്ങള്‍ ഉപകരിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ തന്നെ പാട്ടും കര്‍ണാടിക് സംഗീതവും ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തങ്ങളും പഠിക്കാന്‍ ഭാഗ്യം ലഭിച്ചിരുന്നു. വീണയും പഠിക്കാനായി. നൃത്തവും സംഗീതവും ഉള്‍പെടെയുള്ള കലകളുടെ പഠനം ഏകാഗ്രതയും ആത്മ വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. കുഞ്ഞു പ്രായത്തില്‍ സ്റ്റേജില്‍ കയറി പരിപാടികള്‍ അവതരിപ്പിക്കുന്നവരില്‍ മറ്റുള്ളവരെ അഭിസംബോധന ചെയ്യാന്‍ പേടിയുണ്ടാവില്ല. മുതിര്‍ന്നതിന് ശേഷം വേദിയില്‍ എത്തുമ്പോള്‍ സഭാകമ്പം അനുഭവപ്പെടും. സ്‌കൂള്‍ കാലത്തെ സ്റ്റേജുകള്‍ പറക്കാനുള്ള ചിറകുകളാണ് നല്‍കിയത്. കൂട്ടായ്മകള്‍ കൂടിയാണ് കലകള്‍ വിഭാവനം ചെയ്യുന്നത്.

മറക്കാനാവാത്ത യാത്ര

സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിനായി ഡല്‍ഹിയിലേക്ക് നടത്തിയ യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. കേരളത്തിന് പുറത്തേക്കുള്ള ആദ്യത്തെ യാത്ര കൂടിയായിരുന്നു അത്. ആ യാത്രയിലാണ് ആദ്യമായി വിമാനത്തില്‍ കയറുന്നത്. അച്ചനും ഞാനും ഇപ്പോള്‍ നാഗ്പൂരിലെ റവന്യു സര്‍വീസ് അക്കാദമിയിലെ ഫാക്കല്‍റ്റി കൂടിയായ കൂട്ടുകാരി ലൈനയും ഒന്നിച്ചുള്ള ആ യാത്ര ഒരിക്കലും മറക്കാനാവില്ല. പരീക്ഷയുടെ ആശങ്കയും രാജ്യ തലസ്ഥാനമായ ഡല്‍ഹി ആദ്യമായി കാണാനുള്ള കൗതുകവും തമ്മിലുള്ള സംഘര്‍ഷവുമായിരുന്നു ആ യാത്രയുടെ ത്രില്‍. ഡല്‍ഹിയുടെ പ്രധാന ഭാഗങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയതും ഇന്നലെ കഴിഞ്ഞത് പോലെയുണ്ട്. ട്രെയിനിലുള്ള മൂന്ന് ദിവസത്തെ മടക്ക യാത്ര ജീവിതത്തില്‍ തുടര്‍യാത്രകളില്‍ ഉപകരിക്കുന്ന ഒട്ടേറെ പാഠങ്ങളാണ് പകര്‍ന്നത്.

ഇഷ്ട എഴുത്തുകാരും സ്വാധീനിച്ച പുസ്തകങ്ങളും?

പഠന കാലത്തു ഫിക്ഷനുകളോടായിരുന്നു ഇഷ്ടം. തിരുവന്തപുരത്തെ പബ്ലിക് ലൈബ്രറിയില്‍ അംഗത്വം എടുത്തതോടെയാണ് ആഴത്തിലുള്ള വായനയിലേക്ക് കടക്കുന്നത്. സിവില്‍ സര്‍വീസില്‍ എത്തിയതിനു ശേഷമാണു നോണ്‍ ഫിക്ഷന്‍ വായിച്ചു തുടങ്ങിയത്. ഖലീല്‍ ജിബ്രാനും ജലാലുദ്ദീന്‍ റൂമിയുമാണ് ഇഷ്ട എഴുത്തുകാര്‍. ജിബ്രാന്റെ പ്രവാചകന്‍ എന്ന പുസ്തകം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്വാധീനിച്ചു കൊണ്ടിരുന്നു. പത്തു വര്‍ഷം മുന്‍പ് ഞാന്‍ മനസിലാക്കിയ അര്‍ത്ഥമല്ല ഇപ്പോള്‍ അതിലെ ഓരോ വരികള്‍ക്കും. നമ്മള്‍ വളരുന്നത് പോലെ പുസ്തകങ്ങളും വളരും എന്നതാണ് ജിബ്രാന്‍, റൂമി, നെരൂദ തുടങ്ങിയവരുടെ മിസ്റ്റിക് കൃതികളുടെ പ്രധാന സവിശേഷതയായി തോന്നിയത്. മലയാളത്തില്‍ എം.ടി യെയും വൈലോപ്പിള്ളിയെയും ഇഷ്ടമാണ്. അരുന്ധതി റോയിയുടെ എഴുത്തിന് മാസ്മരിക ശക്തിയുണ്ട്. കഥയും കവിതയും നോവലും വായിക്കാറുണ്ട്.

(പ്രത്യേക സ്ഥലത്ത് കൊടുക്കണം)
‘ഹരിത ടിപ്‌സ്’

യു.പി.എസ്.സി വിജ്ഞാപനം വരുന്നതിനും ആറു മാസം മുമ്പ് തയ്യാറെടുപ്പുകള്‍ ആരംഭിക്കണം.
പ്രിലിംസും മെയിന്‍സും ഒന്നിച്ചു പഠിക്കണം.
മൂന്ന് മാസത്തിനുള്ളില്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായ പഠന സമയം തിരിച്ചറിയാന്‍ കഴിയണം.
പഠിക്കാന്‍ താല്പര്യമുള്ള സമയത്ത് പ്രയാസമുള്ള വിഷയങ്ങള്‍ പഠിക്കണം.
പഠനത്തില്‍ മടുപ്പ് വരുമ്പോള്‍ ഇഷ്ട വിഷയത്തിലേക്ക് മാറണം.
ഇന്റര്‍വ്യൂ മുന്നില്‍ കണ്ട് ഗ്രൂപ്പ് സ്റ്റഡിയും ശീലിക്കണം.

(ജൂണ്‍ ഒന്നിനാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍)

കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്‍ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്‍ അദ്ധ്യാപകര്‍ ശ്രമിക്കണം. നിങ്ങള്‍ ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്‍ പകരേണ്ടത്. സ്‌കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്‍പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്‍ഥികളോട് പറയാന്‍ മറക്കരുത്. വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്‍ക്ക് അറിവുണ്ടായിരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്‍ വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്‍ത്തകള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്‍ നിന്നും ആകാശത്തോളം ഹരിത വി. കുമാര്‍ ഐ.എ.എസ്

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ മലയാളി വനിത. ആടിയുലയാത്ത ആത്മവിശ്വാസത്തിന്റെ പര്യായം. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പ്രൈംമിനിസ്റ്റര്‍ എക്‌സലന്‍സി പുരസ്‌കാരത്തില്‍ രാജ്യത്തെ ആദ്യ ആറില്‍ തൃശൂര്‍ജില്ലയെ അടയാളപ്പെടുത്തിയ കലക്ടര്‍. റേഷന്‍ കാര്‍ഡിനെ ബുക്ക് രൂപത്തില്‍ നിന്ന് ഇ- കാര്‍ഡിലേക്ക് പരിഷ്‌കരിച്ച സിവില്‍ സപ്ലൈസ് ഡയറക്ടര്‍. 2013 കേരള കേഡര്‍ സിവില്‍ സര്‍വ്വന്റ്. കോവിഡ് കാലത്ത് വാര്‍റൂം നിയന്ത്രിച്ച ഐ.എ.എസുകാരില്‍ ഒരാള്‍. കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍, തൃശൂര്‍ സബ് കലക്ടര്‍, കോളജീയേറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍, അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടര്‍ പദവികള്‍. നിലവില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍.

സ്വപ്‌നം നെയ്യാന്‍ ‘ഹരിത’പാഠം
ഹരിത വി. കുമാര്‍ ഐ.എ.എസ്/ പി. ഇസ്മായില്‍

സ്വപ്‌ന നേട്ടത്തിലെ പ്രചോദനം?.

ഐ.എ.എസ് എന്ന സ്വപ്‌നം അച്ഛനാണ് ഇളംപ്രായത്തില്‍ തന്നെ എന്റെ മനസ്സില്‍ കരുപിടിപ്പിച്ചത്. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ ആരാകാനാണ് ആഗ്രഹമെന്ന അധ്യാപകരുടെ ചോദ്യത്തിന് കലക്ടറാവണമെന്നായിരുന്നു എന്റെ മറുപടി. എന്‍ജിനീയറിംഗ് പഠനത്തിന് ശേഷമാണു ഐ.എ.എസ് സാധ്യതകളറിഞ്ഞ് സിവില്‍ സര്‍വ്വീസ് പരിശീലനം തുടങ്ങിയത്. ഐ.ആര്‍.എസ് കിട്ടിയെങ്കിലും അവധിയെടുത്ത് ഐ.എ.എസ് എന്ന ബാല്യകാല സ്വപ്‌നത്തിനായുള്ള തീവ്രശ്രമം തുടര്‍ന്നു. അതിന് ഫലമുണ്ടായി. നാലാമത്തെ അവസരത്തില്‍ രാജ്യത്ത് ഒന്നാം റാങ്കോടെ കേരളത്തിലേക്ക് വരാനുള്ള ഭാഗ്യമുണ്ടായി.

സിവില്‍ സര്‍വീസിലെ വിവിധ സര്‍വീസുകള്‍

യൂനിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (യു.പി.എസ്.സി) ഓരോ വര്‍ഷവും നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എത്ര തസ്തികകളിലേക്ക് എന്ന് വ്യക്തമാക്കാറുണ്ട്. എല്ലാവര്‍ക്കും സുപരിചിതമായ
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐ.പി.എസ്),
ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ.എഫ്.എസ്) തുടങ്ങിയ 22 ഓളം വ്യത്യസ്ത സര്‍വ്വീസുകളിലേക്കാണ് യു.പി.എസ്.സി പരീക്ഷ നടത്തുന്നത്.

സിവില്‍ സര്‍വീസ് യോഗ്യത

ഏതെങ്കിലും വിഷയത്തിലെ സര്‍വകലാശാല ബിരുദം വേണം. ഇന്ന വിഷയമെന്നോ നിശ്ചിത മാര്‍ക്ക് വേണമെന്നോ നിബന്ധനയില്ല. ഡിസ്റ്റന്‍സ് ഡിഗ്രിയും പരിഗണിക്കും. ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ അവസരസമുണ്ട്. ബിരുദ സര്‍ഫിക്കറ്റ് ഇന്റര്‍വ്യു സമയത്ത് ഹാജറാക്കിയാല്‍ മതിയാവും. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 21 വയസ്സാണ്. 32 വയസ്സ് കൂടാനും പാടില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്ക് 35 വയസ് വരെ ഇളവുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 37 വയസുവരെ പരീക്ഷയെഴുതാം.

പരീക്ഷഘട്ടവും മാര്‍ക്കും

പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്ന മൂന്ന് കടമ്പകളാണ് സിവില്‍ സര്‍വീസിന് കടക്കേണ്ടത്.

പ്രിലിമിനറി
രണ്ടുപേപ്പറുകളാണ്

പ്രിലിമിനറി

രണ്ടു പേപ്പറുകളാണ് പരീക്ഷയിലുള്ളത്. ഒന്നാം
പേപ്പര്‍: ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്‍, 100 ചോദ്യം, 200 മാര്‍ക്ക്. രണ്ടാം പേപ്പര്‍: ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്‍, 80 ചോദ്യം, 200 മാര്‍ക്ക്. ഇത് ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രമാണ്. ഇത് പാസാകുന്നവര്‍ക്ക് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടാന്‍ മാത്രമേ സാധിക്കൂ. ഓരോ വര്‍ഷവും അഞ്ചുലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ വിദ്യാര്‍ത്ഥികള്‍ പ്രിലിമിനറി പരീക്ഷയെഴുതാറുണ്ട്. ഇതില്‍ പരമാവധി പതിമൂവായിരത്തോളം പേര്‍ മാത്രമാണ് മെയിന്‍സിലേക്ക് തെരഞ്ഞെടുക്കപ്പെടുക.

മെയിന്‍സ്

മെയിന്‍സില്‍ ഒമ്പത് പേപ്പറാണുള്ളത്.
ഇതില്‍ മുന്നുറു മാര്‍ക്ക് വീതം വരുന്ന ഇന്ത്യന്‍ ലാംഗ്വേജ്. ഇംഗ്ലീഷ് എന്നി രണ്ടു പേപ്പറുകളില്‍ ഇരുപത്തിഅഞ്ചു ശതമാനം മാര്‍ക്ക് നേടിയാല്‍ മതിയാവും.റാങ്ക് നിര്‍ണ്ണയത്തില്‍ല്‍ ഈ പേപ്പര്‍ പരിഗണിക്കുന്നതല്ല. എന്നാല്‍, ഈ രണ്ടുപേപ്പറുകള്‍ പാസായാലാണ് പിന്നീടുള്ള ഏഴ് പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്താറുള്ളത്. ഈ ഏഴ് പേപ്പറുകള്‍ക്ക് ഓരോന്നിനും 250 മാര്‍ക്ക് വീതം മൊത്തം 1750 മാര്‍ക്കാണ്. ഇതില്‍ മുന്നിലെത്തുന്ന, നിലവിലുള്ള ഒഴിവിന്റെ രണ്ട് ഇരട്ടിയോളം പേരെ (ഏകദേശം രണ്ടായിരത്തി അഞ്ഞൂറുപേരെ) ഇന്റര്‍വ്യൂവിന് (പേഴ്സണാലിറ്റി ടെസ്റ്റ്) തെരഞ്ഞെടുക്കുന്നു.

ഇന്റര്‍വ്യൂ

പരീക്ഷാര്‍ത്ഥികളുടെ വ്യക്തിഗത മികവും വിഷയങ്ങളിലെ അപഗ്രഥനവുമാണ് ഇന്റര്‍വ്യൂവില്‍ പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഇന്റര്‍വ്യൂവിന് 275 മാര്‍ക്കാണുള്ളത്. മെയിന്‍സ് പരീക്ഷയിലെ ഏഴ് പേപ്പറിന്റെ 1750 മാര്‍ക്കും ഇന്റര്‍വ്യൂവിന്റെ 275 മാര്‍ക്കും കൂടി 2025 മാര്‍ക്കാണ് മൊത്തം. മെയിന്‍സിന്റെയും പേഴ്സണാലിറ്റി ടെസ്റ്റിന്റെയും മാര്‍ക്ക് ചേര്‍ത്താണ് ഫൈനല്‍ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

വില്ലനാവുന്ന നെഗറ്റീവ് മാര്‍ക്കുകള്‍

പ്രിലിമിനറി പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കുണ്ട്. അറിയാത്ത ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാന്‍ ശ്രമിക്കരുത് എന്നത് കൊണ്ടാണ് നെഗറ്റീവ് മാര്‍ക്ക് ഏര്‍പെടുത്തിയത്. ഒരു ചോദ്യത്തിന് രണ്ടു മാര്‍ക്കാണെങ്കില്‍ ഉത്തരം തെറ്റിയാല്‍ അതിന്റെ മൂന്നിലൊന്ന് മാര്‍ക്ക് നഷ്ടപ്പെടും. ലളിതമായി പറഞ്ഞാല്‍ മൂന്ന് ഉത്തരം തെറ്റിയാല്‍ ഒരു ശരിയുത്തരത്തിന്റെ മാര്‍ക്ക് നഷ്ടപെടും. ആയതിനാല്‍ ഉറപ്പുള്ള ചോദ്യങ്ങളുടെ ഉത്തരം എഴുതാനാണ് ശ്രമിക്കേണ്ടത്. എത്ര ശരിയുത്തരം എഴുതാന്‍ കഴിഞ്ഞു എന്ന് വിലയിരുത്തിയതിന് ശേഷം പരീക്ഷഹാളില്‍ വെച്ച് നന്നായി ആലോചിച്ചുവേണം ഫിഫ്റ്റി ഫിഫ്റ്റി സാധ്യതകളുള്ള ചോദ്യങ്ങള്‍ക്ക് കൂടെ ഉത്തരം കണ്ടെത്തേണ്ടത്. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷകളുടെ സ്‌കില്‍ മനസ്സിലാക്കാന്‍ മോക് ടെസ്റ്റുകള്‍ അനിവാര്യമാണ്.

പരീക്ഷ കേന്ദ്രങ്ങങ്ങള്‍

സംസ്ഥാനത്ത് പ്രിലിമിനറി പരീക്ഷയ്ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രമുണ്ട്. മെയിന്‍ പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരത്തു മാത്രമാണു കേന്ദ്രമുള്ളത്. പ്രിലിമിനറിയും മെയിന്‍സും അപേക്ഷരുടെ സ്വന്തം സംസ്ഥാനത്തു വെച്ചു നടക്കുമ്പോള്‍ ദേശീയ തലത്തില്‍ ഡല്‍ഹിയിലെ യു.പി.എസ്.സിയുടെ ഓഫിസില്‍ വെച്ചാണ് ഇന്റര്‍വ്യൂ (പേഴ്‌സണാലിറ്റി) നടത്താറുള്ളത്. യു.പി.എസ്.സി ബോര്‍ഡ് അംഗങ്ങള്‍ അടങ്ങുന്ന പല ബോര്‍ഡുകളില്‍ ഏതെങ്കിലും ഒന്നിലായിരിക്കും ഇന്റര്‍വ്യൂ നടക്കാറുള്ളത്.

സര്‍ക്കാര്‍ സഹായങ്ങള്‍

ഓരോ വര്‍ഷവും എന്‍ട്രന്‍സ് പരീക്ഷ പാസാകുന്ന പ്രിലിംസ്, മെയിന്‍സ്, ബാച്ചുകാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള സിവില്‍ സര്‍ക്കാര്‍ അക്കാദമിയില്‍ കുറഞ്ഞ ചിലവില്‍ പരിശീലന സൗകര്യമുണ്ട്. കേരളത്തില്‍ നിന്ന് ഇന്റര്‍വ്യുവിന് അവസരം കിട്ടുന്ന ഏതൊരാള്‍ക്കും ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റും കേരള ഹൗസിലെ താമസ സൗകര്യവും സൗജന്യമാണ്. പ്രൈവറ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ പഠിച്ചു യോഗ്യത നേടിയവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

ഐഛിക വിഷയം മലയാളമാവാന്‍?

ഐശ്ചിക വിഷയം തെരഞ്ഞെടുക്കുമ്പോള്‍ ഇഷ്ടമാണ് പ്രധാനം. പരീക്ഷ തയ്യാറെടുപ്പില്‍ ദിവസവും മൂന്ന് മണിക്കൂര്‍ വരെ വായിക്കാനും പഠിക്കാനും കഴിയുന്ന വിഷയത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം മലയാളം സ്വാഭാവികമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. പത്താം തരം വരെ ഒന്നാമത്തെതും പ്ലസ്ടു തലത്തില്‍ രണ്ടാമത്തെ വിഷയവുമായിരുന്നു മലയാളം. കഥയും കവിതയും ഉള്‍പ്പെടെ വായനയോടുള്ള ഇഷ്ടം കൊണ്ടാണ് മലയാളം തിരഞ്ഞെടുത്തത്. മറ്റ് വിഷയങ്ങള്‍ പഠിക്കുമ്പോഴുള്ള സങ്കീര്‍ണതകള്‍ക്കിടയില്‍ മലയാള കഥയും കവിതയും വായിക്കുന്നത് ആശ്വാസമായിരുന്നു. പരീക്ഷ സമ്മര്‍ദ്ദങ്ങളെ അതിജയിക്കാനും മലയാളം സഹായിച്ചിട്ടുണ്ട്.

മാതൃഭാഷയുടെ അനിവാര്യത

ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്‍ തന്നെ കുട്ടി കേട്ടുശീലിക്കുന്നതാണ് മാതൃ ഭാഷ. ഒരു ജനതയുടെ വികാരവും പൈതൃകവുമായ മാതൃഭാഷയോടുള്ള ഇഷ്ടമാണ് മറ്റു ഭാഷകള്‍ പഠിക്കാനുള്ള താല്പര്യം ജനിപ്പിക്കുന്നത്. മലയാള ഭാഷയുടെ വളര്‍ച്ചയില്‍ നോവലുകളും കഥകളും കവിതകളും വഹിക്കുന്ന പങ്ക് മഹത്തരമാണ്. ഭാഷയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ എഴുത്തുകാരെ അറിയാന്‍ ശ്രമിക്കണം. മാതൃഭാഷയുടെ ശക്തിയിലും സൗന്ദര്യത്തിലും അഭിമാനം കൊള്ളാനും സാധിക്കണം. ഒരു തലമുറയില്‍ നിന്നും മറ്റൊരു തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുമ്പോഴാണ് ഭാഷ നിലനില്‍ക്കുന്നത്. മലയാളം സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്ന സംസ്‌കാരം പ്രോത്സാഹിക്കപ്പെടണം.

അധ്യാപകരുടെ റോള്‍?.

കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്‍ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്‍ അദ്ധ്യാപകര്‍ ശ്രമിക്കണം. നിങ്ങള്‍ ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്‍ പകരേണ്ടത്. സ്‌കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്‍പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്‍ഥികളോട് പറയാന്‍ മറക്കരുത്. വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്‍ക്ക് അറിവുണ്ടായിരിക്കണം. ആലപ്പുഴയില്‍ ജില്ലാ കലക്ടറായി ചാര്‍ജ് എടുത്ത ദിവസം തന്നെ ഡി.ഡി.ഇയോട് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളെകുറിച്ചാണ് അന്വേഷിച്ചത്. കുട്ടികള്‍ക്കു കാര്യങ്ങള്‍ മനസിലാവുന്ന പ്രായത്തില്‍ സിവില്‍ സര്‍വീസിനെ കുറിച്ച് പറഞ്ഞു കൊടുക്കാനും അദ്ധ്യാപകര്‍ക്ക് കഴിയണം. വ്യക്തിപരായി, തന്റെ ശിഷ്യരില്‍ ആരെങ്കിലും ഒരാള്‍ ഒന്നാം റാങ്കോടെ ഐ.എ.എസ് നേടണമെന്ന പ്രൊഫസര്‍ നാരായണന്‍ സാറുടെ പ്രോത്സാഹനം നിറഞ്ഞ വാക്കുകള്‍ എന്റെ വിജയത്തില്‍ കരുത്തായിട്ടുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ അഞ്ചാം ക്ലാസ് തൊട്ടു പ്ലസ്ടു വരെയുള്ള പാഠഭാഗങ്ങളില്‍ നിന്നാണ്. ഈ പാഠഭാഗങ്ങള്‍ നന്നായി പഠിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളോട് വിശദീകരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്‍ വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്‍ത്തകള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്‍ നിന്നും ആകാശത്തോളം ഉയരത്തില്‍ എത്തുന്ന മിടുക്കരെ വാര്‍ത്തെടുക്കാന്‍ സാധിക്കും.

കലകള്‍ പകര്‍ന്ന ആത്മവിശ്വാസം?.

പാഠ പുസ്തകങ്ങള്‍ക്കപ്പുറത്തുള്ള ലോകവും ജീവിതവും അറിയാന്‍ ചെറുപ്പത്തിലെ കലാപഠനങ്ങള്‍ ഉപകരിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ തന്നെ പാട്ടും കര്‍ണാടിക് സംഗീതവും ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തങ്ങളും പഠിക്കാന്‍ ഭാഗ്യം ലഭിച്ചിരുന്നു. വീണയും പഠിക്കാനായി. നൃത്തവും സംഗീതവും ഉള്‍പെടെയുള്ള കലകളുടെ പഠനം ഏകാഗ്രതയും ആത്മ വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. കുഞ്ഞു പ്രായത്തില്‍ സ്റ്റേജില്‍ കയറി പരിപാടികള്‍ അവതരിപ്പിക്കുന്നവരില്‍ മറ്റുള്ളവരെ അഭിസംബോധന ചെയ്യാന്‍ പേടിയുണ്ടാവില്ല. മുതിര്‍ന്നതിന് ശേഷം വേദിയില്‍ എത്തുമ്പോള്‍ സഭാകമ്പം അനുഭവപ്പെടും. സ്‌കൂള്‍ കാലത്തെ സ്റ്റേജുകള്‍ പറക്കാനുള്ള ചിറകുകളാണ് നല്‍കിയത്. കൂട്ടായ്മകള്‍ കൂടിയാണ് കലകള്‍ വിഭാവനം ചെയ്യുന്നത്.

മറക്കാനാവാത്ത യാത്ര

സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിനായി ഡല്‍ഹിയിലേക്ക് നടത്തിയ യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. കേരളത്തിന് പുറത്തേക്കുള്ള ആദ്യത്തെ യാത്ര കൂടിയായിരുന്നു അത്. ആ യാത്രയിലാണ് ആദ്യമായി വിമാനത്തില്‍ കയറുന്നത്. അച്ചനും ഞാനും ഇപ്പോള്‍ നാഗ്പൂരിലെ റവന്യു സര്‍വീസ് അക്കാദമിയിലെ ഫാക്കല്‍റ്റി കൂടിയായ കൂട്ടുകാരി ലൈനയും ഒന്നിച്ചുള്ള ആ യാത്ര ഒരിക്കലും മറക്കാനാവില്ല. പരീക്ഷയുടെ ആശങ്കയും രാജ്യ തലസ്ഥാനമായ ഡല്‍ഹി ആദ്യമായി കാണാനുള്ള കൗതുകവും തമ്മിലുള്ള സംഘര്‍ഷവുമായിരുന്നു ആ യാത്രയുടെ ത്രില്‍. ഡല്‍ഹിയുടെ പ്രധാന ഭാഗങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയതും ഇന്നലെ കഴിഞ്ഞത് പോലെയുണ്ട്. ട്രെയിനിലുള്ള മൂന്ന് ദിവസത്തെ മടക്ക യാത്ര ജീവിതത്തില്‍ തുടര്‍യാത്രകളില്‍ ഉപകരിക്കുന്ന ഒട്ടേറെ പാഠങ്ങളാണ് പകര്‍ന്നത്.

ഇഷ്ട എഴുത്തുകാരും സ്വാധീനിച്ച പുസ്തകങ്ങളും?

പഠന കാലത്തു ഫിക്ഷനുകളോടായിരുന്നു ഇഷ്ടം. തിരുവന്തപുരത്തെ പബ്ലിക് ലൈബ്രറിയില്‍ അംഗത്വം എടുത്തതോടെയാണ് ആഴത്തിലുള്ള വായനയിലേക്ക് കടക്കുന്നത്. സിവില്‍ സര്‍വീസില്‍ എത്തിയതിനു ശേഷമാണു നോണ്‍ ഫിക്ഷന്‍ വായിച്ചു തുടങ്ങിയത്. ഖലീല്‍ ജിബ്രാനും ജലാലുദ്ദീന്‍ റൂമിയുമാണ് ഇഷ്ട എഴുത്തുകാര്‍. ജിബ്രാന്റെ പ്രവാചകന്‍ എന്ന പുസ്തകം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്വാധീനിച്ചു കൊണ്ടിരുന്നു. പത്തു വര്‍ഷം മുന്‍പ് ഞാന്‍ മനസിലാക്കിയ അര്‍ത്ഥമല്ല ഇപ്പോള്‍ അതിലെ ഓരോ വരികള്‍ക്കും. നമ്മള്‍ വളരുന്നത് പോലെ പുസ്തകങ്ങളും വളരും എന്നതാണ് ജിബ്രാന്‍, റൂമി, നെരൂദ തുടങ്ങിയവരുടെ മിസ്റ്റിക് കൃതികളുടെ പ്രധാന സവിശേഷതയായി തോന്നിയത്. മലയാളത്തില്‍ എം.ടി യെയും വൈലോപ്പിള്ളിയെയും ഇഷ്ടമാണ്. അരുന്ധതി റോയിയുടെ എഴുത്തിന് മാസ്മരിക ശക്തിയുണ്ട്. കഥയും കവിതയും നോവലും വായിക്കാറുണ്ട്.

‘ഹരിത ടിപ്‌സ്’

യു.പി.എസ്.സി വിജ്ഞാപനം വരുന്നതിനും ആറു മാസം മുമ്പ് തയ്യാറെടുപ്പുകള്‍ ആരംഭിക്കണം.
പ്രിലിംസും മെയിന്‍സും ഒന്നിച്ചു പഠിക്കണം.
മൂന്ന് മാസത്തിനുള്ളില്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായ പഠന സമയം തിരിച്ചറിയാന്‍ കഴിയണം.
പഠിക്കാന്‍ താല്പര്യമുള്ള സമയത്ത് പ്രയാസമുള്ള വിഷയങ്ങള്‍ പഠിക്കണം.
പഠനത്തില്‍ മടുപ്പ് വരുമ്പോള്‍ ഇഷ്ട വിഷയത്തിലേക്ക് മാറണം.
ഇന്റര്‍വ്യൂ മുന്നില്‍ കണ്ട് ഗ്രൂപ്പ് സ്റ്റഡിയും ശീലിക്കണം.

Continue Reading

Interview

ഈ ലോകം തോറ്റവരുടേത് കൂടിയാണ്- ഡോ. കെ. വാസുകി ഐ.എ.എസ്

Published

on

 പി.ഇസ്മായില്‍

തലക്കൊപ്പമെത്തിയ പ്രളയജലത്തില്‍ മലയാളി മുങ്ങിത്താഴുമ്പോള്‍ പ്രത്യാശയുടെ മുഖവും ഊര്‍ജ്ജവും പകര്‍ന്ന് കേരളീയമനസ്സില്‍ കൂടുകെട്ടിയ തങ്കതമിഴ് ഐ.എ.എസ് ഓഫീസര്‍. സിവില്‍ സര്‍വ്വീസ് സെലക്ഷന്‍ ചട്ടങ്ങളുടെ ജാതകം തിരുത്തിയെഴുതിച്ച 2008 മധ്യപ്രദേശ് കേഡര്‍ സിവില്‍ സര്‍വ്വന്റ്. കേരളത്തില്‍ പാലക്കാട് സബ് കലക്ടറായി തുടക്കം. അനര്‍ട്ട് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍, കൃഷിവകുപ്പ് ഡയറക്ടര്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍ തുടങ്ങിയ പദവികള്‍. നിലവില്‍ ലേബർ കമ്മീഷണര്‍.

സിവില്‍ സര്‍വീസ് തെരഞ്ഞെടുക്കാനുള്ള പ്രേരണ?

ലീഡറാവണം എന്നായിരുന്നു കുഞ്ഞിലേയുള്ള ആഗ്രഹം. സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു ലീഡര്‍. നമ്മുടെ നാട്ടില്‍ എങ്ങിനെ ഡോക്ടറും എഞ്ചിനീയറും ആവാം എന്നത് സംബന്ധിച്ചു ഇഷ്ടം പോലെ ഗൈഡന്‍സ് ഉണ്ട്. എന്നാല്‍ എങ്ങിനെ ഒരു നല്ല ലീഡറാവാം എന്ന കാര്യത്തില്‍ ഒരു ക്ലാസും കിട്ടാറില്ല. ഡോക്ടറായാല്‍ സോഷ്യല്‍ സ്റ്റാറ്റസ് കൂടും. ഒരു പാട് സാമൂഹ്യ ഇടപെടലുകള്‍ നടത്താന്‍ കഴിയും. മറ്റുള്ളവരെ സഹായിക്കാനുള്ള പൊസിഷനായി മാറും എന്ന ചിന്തയില്‍ നിന്നാണ് ഡോക്ടര്‍ ആയത്. സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനം നടത്തി കൊണ്ടിരിക്കുമ്പോള്‍ അവിടെ എത്തുന്ന സാധാരണ ജനങ്ങളെ കണ്ടപ്പോള്‍ അവര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയും എന്ന ആലോചനയില്‍ നിന്നാണ് ഐ.എ.എസ് എന്ന ആഗ്രഹമുണ്ടായത്. ജനങ്ങള്‍ക്ക് വേണ്ടി ഇടപെടാനും അവരെ സഹായിക്കാനും കഴിയണമെന്ന ആഗ്രഹം ഐ.എ.എസിലേക്കുള്ള പ്രേരണയായിട്ടുണ്ട്. പാവപെട്ടവര്‍ക്ക് വേണ്ടി നല്ല രീതിയില്‍ പ്രവര്‍ത്തിച്ച തമിഴ്‌നാട്ടിലെ ഐ.എ.എസ് ഓഫീസര്‍മാറുടെ സ്വാധീനവും സിവില്‍സര്‍വ്വീസിലേക്കുള്ള താല്‍പര്യം വര്‍ധിപ്പിച്ചു.

കേരളത്തിലേക്കുള്ള മാറ്റം?

മധ്യപ്രദേശ് കേഡറിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. ഭര്‍ത്താവ് (കാര്‍ത്തികേയന്‍ ഐ.എ.എസ്) കേരള കേഡറിലുമായിരുന്നു. ഭാര്യ ഭര്‍ത്താക്കന്മാര്‍ ഐ.എ.എസുകാരാണെങ്കില്‍ സ്ഥലം മാറ്റത്തിന് പരിഗണിക്കുന്ന ഇന്റര്‍ കേഡര്‍ ട്രാന്‍സ്ഫര്‍ മുഖാന്തരമാണ് ഞാന്‍ കേരളത്തില്‍ എത്തിയത്. സൗത്ത് ഇന്ത്യന്‍ ജീവിത രീതിയില്‍ നിന്നും വലിയ വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ മധ്യപ്രദേശില്‍ ഒരു കള്‍ച്ചറല്‍ ഷോക്ക് അനുഭവിച്ചിരുന്നു. കേരളത്തിലേക്ക് വരുമ്പോഴും ആ ഉള്‍ഭയം എനിക്കുണ്ടായിരുന്നു. ഭാഷ അറിയില്ല എന്നതും വെല്ലുവിളിയായിരുന്നു. മലയാളികള്‍ക്കൊക്കെ തമിഴ് മനസ്സിലാവുമെന്നതിനാല്‍ എനിക്ക് മലയാളം പഠിച്ചെടുക്കാന്‍ ഹിന്ദി പഠിച്ചതിനേക്കാള്‍ കൂടുതല്‍ സമയം ആവശ്യമായി വന്നു. ഒരു വികസിത നാട് എങ്ങനെയായിരിക്കണമെന്നതിന്റെ നേര്‍സാക്ഷ്യമാണ് കേരളം. ആര്‍ക്കും ചൂഷണം ചെയ്യാന്‍ കഴിയാത്ത വിധം പ്രബുദ്ധത ആര്‍ജിച്ചവരാണ് കേരളീയര്‍. നേരായ വഴിയില്‍ ജീവിക്കുന്ന, മറ്റുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കുന്ന കേരളത്തില്‍ ജോലി ചെയ്യുന്നത് സന്തോഷകരമാണ്.

ഇന്റര്‍വ്യൂവിലെ വസ്ത്രധാരണം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന ഘട്ടമാണ് പേഴ്‌സണാലിറ്റി ടെസ്റ്റ്. രേഖാമൂലമുള്ള ഉത്തരങ്ങളുടെ അടിസ്ഥാനത്തിലല്ല മാര്‍ക്ക് നിര്‍ണ്ണയിക്കുന്നത്. എന്ത് പറയുന്നു, എങ്ങിനെ പറയുന്നു. പെരുമാറുന്നു തുടങ്ങി ഉദ്യോഗാര്‍ത്ഥിയുടെ വ്യക്തിത്വത്തെയാണ് പരീക്ഷ ബോര്‍ഡ് അളക്കുന്നത്. ഒരാളെ ആദ്യ കാഴ്ചയില്‍ വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുവേ വിലയിരുത്താറുള്ളത്. വസ്ത്ര ധാരണവും വിലാസവും നിങ്ങള്‍ ആരാണെന്നു പറയും. സ്ത്രീകളുടെ വസ്ത്രത്തെ കുറിച്ച് പറയുമ്പോള്‍ ഇറുകിയതോ അയഞ്ഞതോ ഒഴിവാക്കലാണ് ഉത്തമം. സാരി പോലുള്ള പാരമ്പര്യ വസ്ത്രം ധരിക്കുമ്പോള്‍ കൂടുതല്‍ പക്വതയും കരുത്തും ലഭിക്കുമെന്നാണ് എന്റെ വിശ്വാസം. അതേസമയം സാരി അത്ര കംഫര്‍ട്ടബിള്‍ അല്ലാത്തവരുമുണ്ടാവും. ക്യാഷ്വലിന് പകരം ഫോര്‍മല്‍ ഡ്രസ് കോഡായിരിക്കും പേഴ്‌സണാലിറ്റി ടെസ്റ്റിന് കൂടുതല്‍ അനുയോജ്യം.

പരീക്ഷക്ക് ശേഷമുള്ള പരീക്ഷണം?

ഐ.എ.എസ് നേട്ടത്തില്‍ എനിക്ക് ഏറ്റവും സഹായകമായത് ഭര്‍ത്താവിന്റെ സപ്പോര്‍ട്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ചായിരുന്നു തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതെങ്കിലും എനിക്ക് വേണ്ട സഹായങ്ങളൊക്കെ അദ്ദേഹം ചെയ്തുതന്നു. എന്നാല്‍ പരീക്ഷയില്‍ രണ്ട് മാര്‍ക്ക് വ്യത്യാസത്തില്‍ അദ്ദേഹത്തിന് ഐ.എ.എസ് നഷ്ടമായി. ഫോറിന്‍ സര്‍വ്വീസിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് പരീക്ഷയുടെ വിജയത്തിനൊപ്പം പുതിയ വെല്ലുവിളിയായി. ചട്ടപ്രകാരം ഐ.എ.എസോ ഐ.എഫ്.എസോ കിട്ടുന്നവര്‍ക്ക് പിന്നീട് പരീക്ഷ എഴുതാന്‍ അവസരമുണ്ടാവില്ല. ഒരാള്‍ക്ക് ഇന്ത്യയിലും മറ്റൊരാള്‍ക്ക് വിദേശത്തും ജോലിയാവുന്നത് കുടുംബജീവിത്തെ ബാധിക്കുന്നതിനാല്‍ ഫോറിന്‍സ് സര്‍വ്വീസ് തെരഞ്ഞെടുക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. പക്ഷെ, തുടര്‍ന്ന് പരീക്ഷയെഴുതാന്‍ അവകാശപോരാട്ടം നടത്തേണ്ടിവന്നു. ഇതിനായി നിരവധി ഓഫീസുകളില്‍ പലതവണ കയറിയിറങ്ങി. കിട്ടിയ ഐ.എഫ്.എസിന് ജോയിന്‍ ചെയ്യാതെ ഭര്‍ത്താവ് വീണ്ടും ഭാഗ്യപരീക്ഷണത്തിന് തയ്യാറായി. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു ഇത്. നീണ്ട പോരാട്ടത്തിന് ശേഷം നടത്തിയ പരീക്ഷയിലും ഐ.ആര്‍.എസാണ് ലഭിച്ചത്. തൊട്ടടുത്ത തവണയും ഐ.ആര്‍.എസ് തന്നെ. പക്ഷെ പോരാട്ടം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറായില്ല. നാലാമൂഴത്തില്‍ ഞങ്ങള്‍ ആഗ്രഹിച്ച പോലെ ഐ.എ.എസ് നേടാനായി.

ഗ്രീന്‍ പ്രോട്ടോകോള്‍ പദ്ധതികള്‍?

മാലിന്യമുക്തമായ അവസ്ഥ സൃഷ്ടിക്കാനുള്ള ചെറിയ ചുവടുവെപ്പുകളാണ് ഗ്രീന്‍ പ്രോട്ടോകോള്‍. ഇതിനായി സംസ്ഥാനത്ത് കുറെയേറെ പദ്ധതികളുണ്ട്. കലാവസ്ഥ വൃതിയാനം, ആരോഗ്യ പ്രശ്‌നം തുടങ്ങിയ പ്രതിസന്ധികള്‍ സമ്മാനിക്കുന്ന കള്‍ച്ര്‍ ഓഫ് എക്‌സസ് കുറക്കാന്‍ ഒരു പുതിയ കള്‍ച്ചര്‍ തന്നെ രൂപപ്പെടേണ്ടതുണ്ട്. തിരുവനന്തപുരത്ത് വെച്ചു നടന്ന നാഷണല്‍ ഗെയിംസില്‍ ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന സാധനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. നാഷണല്‍ ഗെയിംസ് പോലുള്ള വലിയ ഇവന്റില്‍ ഇതു സാധ്യമാണെങ്കില്‍ എവിടെയും ഈ രീതി പരിക്ഷിക്കാവുന്നതാണെന്ന ആത്മവിശ്വാസം അതെനിക്ക് പകര്‍ന്നു. മറ്റുള്ളവര്‍ക്ക് ഈ രീതി കാണിച്ചുകൊടുക്കാനും കഴിഞ്ഞു. ഏത് മാറ്റവും ജനങ്ങള്‍ ആദ്യം ഉള്‍കൊള്ളണമെന്നില്ല. ആ മാറ്റം നല്ലതിനാണെന്നു തോന്നുമ്പോള്‍ വേദനയോടാണെങ്കിലും അവര്‍ സ്വീകരിക്കും. നാഷണല്‍ ഗെയിംസിലും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. വളണ്ടിയിയേഴ്‌സ് ബോധവല്‍ക്കരണം നടത്തിയപ്പോള്‍ ആശയം സ്വീകാര്യമായി. ഈ സംഭവം പകര്‍ന്ന ആത്മവിശ്വാസത്തിലാണ് ഉപയോഗയോഗ്യമായ പഴയ വസ്തുക്കള്‍ ശേഖരിച്ച് പുനരുപയോഗിക്കുന്ന ആശയം അവതരിപ്പിച്ചത്. പല വിദേശരാജ്യങ്ങളിലും ഇത് ചെയ്ത് പോരുന്നുണ്ട്. ഈ ആശയം ഉള്‍ക്കൊണ്ട് സംഘടിപ്പിച്ച ക്യാമ്പുകളില്‍ വെച്ച് സാരി, കളിപ്പാട്ടങ്ങള്‍, ടീവി തുടങ്ങിയ ഒട്ടേറെ വസ്തുക്കള്‍ കൈമാറ്റത്തിനും പുനരുപയോഗത്തിനും സാഹചര്യമുണ്ടായി. റീ സൈക്ലിംഗിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ വര്‍ക്കുഷോപ്പുകളിലൂടെ സാധിച്ചു.

വൈറല്‍ പ്രസംഗങ്ങള്‍ക്ക് പിന്നില്‍?

പ്രസംഗത്തിനു കാര്യമായ മുന്നൊരുക്കങ്ങള്‍ നടത്താറില്ല. എന്റെ ചിന്തകളും ആശയങ്ങളും സത്യത്തോട് നീതി പുലര്‍ത്തും വിധം സംസാരിക്കാറാണുള്ളത്. തയ്യാറായി വന്ന് പ്രസംഗിക്കാന്‍ എനിക്കാവാറുമില്ല. പ്രളയസമത്ത് ഞാന്‍ ഹൃദയം കൊണ്ടാണ് പ്രസംഗിച്ചത്. പ്രളയത്തില്‍ ജീവനും സമ്പത്തും ജീവനോപാധികളും നഷ്ടമായി വേദനിക്കുന്നവരുടെ മുന്നില്‍, ആ വേദന എന്റേതു കൂടിയായി ഏറ്റെടുത്ത് നടത്തിയ പ്രസംഗമാണ് ജനങ്ങള്‍ക്കിഷ്ടമായത്. വാക്കുകളിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും പ്രസംഗങ്ങളെ മികവുറ്റതാക്കും.

എഴുത്തു പരീക്ഷയും പേഴ്‌സണാലിറ്റി ടെസ്റ്റും തമ്മിലുള്ള വ്യത്യാസം

എഴുത്തുപരീക്ഷാ രീതിയില്‍ ഇപ്പോള്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എത്രമാത്രം വായിച്ചും എഴുതിയും നമ്മള്‍ തയ്യാറെടുപ്പ് നടത്തുന്നുവോ അത്രമാത്രം മികച്ച പ്രകടനം നടത്താന്‍ കഴിയും. എന്നാല്‍ നിങ്ങളെന്താണെന്ന് തിരിച്ചറിയപ്പെടുന്നതാണ് പേഴ്‌സണാലിറ്റി ടെസ്റ്റ്. ആശങ്കയും ഭയവും ഒഴിവാക്കി, സത്യസന്ധമായി പാനലിസ്റ്റുകളെ അഭിമുഖീകരിക്കുക എന്നതാണ് പ്രധാനം. ജീവിതത്തില്‍ തന്നെ ജനുവിനിറ്റി ഇല്ലാത്തവര്‍ സിവില്‍ സര്‍വ്വീസിന് യോഗ്യരല്ലെന്നാണ് എന്റെ അഭിപ്രായം.

ആരോഗ്യ ശ്രദ്ധ

ലോകത്തിലെ തന്നെ ഏറ്റവും ദുഷ്‌കരമായ പരീക്ഷയെന്ന് വിവക്ഷിക്കപ്പെടുന്ന സിവില്‍ സര്‍വ്വീസ്, അത്യധികം സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞതാണ്. അതിനാല്‍ തന്നെ എന്റെ അഭിപ്രായത്തില്‍ പരീക്ഷാഘട്ടത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം സമ്മര്‍ദ്ദങ്ങളെ അതിജയിക്കുക എന്നതാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയ്യാറാവുന്നവര്‍ക്ക് യോഗയും ധ്യാനവും ഗുണം ചെയ്യുമെന്നാണ് എന്റെ അനുഭവം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരീക്ഷയുടെ തയ്യാറെടുപ്പില്‍ ആരോഗ്യ പരിപാലനം ശ്രദ്ധിക്കണം. അധിക പേരും ഇതേ കുറിച്ച് പറയാറില്ല. സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും ഉണ്ടാവുന്ന സമ്മര്‍ദ്ധങ്ങള്‍ മറി കടക്കാനും മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പഠനം ആയാസരഹിതമാക്കാനും ദിവസവും വ്യായാമത്തില്‍ ഏര്‍പ്പെടണം. പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും ഭക്ഷണത്തിന്റെ ഭാഗമാവണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. ജംഗ് ഫുഡ്, ലഹരി തുടങ്ങിയ ഒഴിവാക്കണം, ധാരാളം വെള്ളം കുടിക്കണം, ആറു മണിക്കൂര്‍ ഉറങ്ങണം. മതിയായ ഉറക്കം ഒഴിച്ചു കൂടാനാവാത്തതാണ്.

സിലബസ്?

ഏത് പരീക്ഷയുടെയും ആത്മാവാണ് സിലബസ്. സിലബസ് അറിയുക എന്നതാണ് നിങ്ങള്‍ പുസ്തകങ്ങളിലൂടെ കടന്നുപോകുന്നതിന് മുമ്പ് ചെയ്യേണ്ട പ്രധാന കാര്യം. യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി, മെയിന്‍ പരീക്ഷകളുടെ സിലബസ് വിശദമായി തയ്യാറാക്കിയിട്ടുണ്ട്. സിലബസ് ചില വര്‍ഷങ്ങളില്‍ മാറ്റം വരുത്താറുണ്ട്. സിലബസ് അറിയുന്നത് പ്രസക്തമായ പഠന സാമഗ്രികള്‍ തിരഞ്ഞെടുക്കാനും വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും സഹായിക്കും.

എഴുത്തു പരീക്ഷയില്‍ പാലിക്കേണ്ട കാര്യങ്ങള്‍?

എന്താണ് എഴുതുന്നത് എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഉത്തരമെന്താണെന്ന് മനസ്സിലാക്കിയതിന് ശേഷം മാത്രമേ എഴുതിത്തുടങ്ങാവൂ. സമയനിഷ്ടയും പ്രധാനമാണ്. നന്നായി എഴുതണമെങ്കില്‍ നന്നായി വായിക്കണം. പത്രങ്ങളും മാസികകളും വായിക്കുമ്പോള്‍ എഴുത്തു ശൈലി ശ്രദ്ധിക്കുകയും അത് വഴി പോരായ്മകള്‍ നികത്തുകയും ചെയ്യണം. ഉപമകള്‍, ഉദ്ധരണികള്‍ അമിതമാവരുത്. തെറ്റ് കൂടാതെയും വൃത്തിയായും എഴുതി ഫലിപ്പിക്കണമെങ്കില്‍ കയ്യക്ഷരം നന്നാവണം. മോശം കയ്യക്ഷരം ഉള്ളവര്‍ അത് മാറ്റുന്നതിനായി പരിശീലിക്കണം.

മെഡിക്കല്‍ ടെസ്റ്റ്?

പേഴ്‌സണാലിറ്റി ടെസ്റ്റിന് മുന്നോടിയായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ ടെസ്റ്റ് നടത്താറുണ്ട്. ഒരു ഉദ്യോഗാര്‍ത്ഥിയുടെ ശാരീരികവും മാനസികവുമായ നില അറിയുക എന്നതാണ് ടെസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ടെസ്റ്റ് സമയത്ത് എന്തെങ്കിലും സങ്കീര്‍ണതകള്‍ നേരിടാതിരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ആരോഗ്യകാര്യത്തില്‍ നേരത്തേ ശ്രദ്ധാലുക്കളാവണം. മെഡിക്കല്‍ ടെസ്റ്റിനായി ഉദ്യോഗാര്‍ത്ഥികള്‍ ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ട്. പ്രതിരോധ കുത്തിവയ്പ്പുകള്‍, ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍, അവരുടെ കുടുംബത്തിന്റെ ആരോഗ്യസ്ഥിതിയുടെ വിശദാംശങ്ങള്‍ എന്നിവ ഈ ഫോമില്‍ ഉള്‍പ്പെടുന്നു. നേത്രപരിശോധന, ഉയരം, ഭാരം, രക്തസമ്മര്‍ദ്ദം, ഹെര്‍ണിയ, എക്‌സറേ മുതലായവ പരിശോധിക്കപ്പെടും.

കുട്ടികള്‍ക്കിടയിലെ ആത്മഹത്യ?

ഉപഭോക ലോകത്തെ നമ്മുടെ ജീവിതം ഏത് രീതിയിലാണെന്ന് തിരിച്ചറിയുക പ്രധാനമാണ്. മത്സരാധിഷ്ഠിത കാലത്ത് നമ്മള്‍ പരുവപ്പെടുത്തിയെടുത്ത ജീവിതം ശരിയായ രീതിയിലാണോ എന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതുണ്ട്. നമ്മുടെ വൈകാരിക മാനസിക ആരോഗ്യത്തിനും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും തന്നെ നിലനില്‍പ്പിനും നല്ല ജീവിതം ആവശ്യമാണ്. നമ്മളനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളത്രയും ആവശ്യമുള്ളതാണോ എന്ന് ആത്മവിമര്‍ശനം നടത്തണം. പരീക്ഷകളില്‍ ഒന്നാമതായേ തീരൂ എന്ന നിര്‍ബന്ധബുദ്ധി ചിലപ്പോള്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. പരീക്ഷയിലെ ജയാപരാജയങ്ങള്‍ ഒന്നിന്റെയും അവസാനമല്ല. തോറ്റവരുടെയും കൂടിയാണ് ഈ ലോകം. പരീക്ഷകളില്‍ ജയിക്കാന്‍ സര്‍വ്വകലാശാലകളില്‍ പഠിക്കാത്തവരുടെയും പരീക്ഷകളില്‍ തോറ്റവരുടെയും ജീവചരിത്രം ഉള്‍പ്പെടെ പഠിക്കേണ്ടതുണ്ട്. പരീക്ഷയില്‍ ജയിക്കുക എന്നത് ലോകത്തെ ആയിരക്കണക്കിന് മികവുകളില്‍ ഒന്നുമാത്രമാണ്. ഒരു തോല്‍വിയും വിജയങ്ങളെ പാടേ ഇല്ലാതാക്കുന്നില്ല എന്ന ശുഭാപ്തി വിശ്വാസമാണ് കുട്ടികള്‍ ആര്‍ജ്ജിച്ചെടുക്കേണ്ടത്. ദിവസത്തിലെ ക്വാളിറ്റി ടൈം മക്കള്‍ക്കൊപ്പം ചിലവഴിക്കുന്നതിന് പകരം സോഷ്യല്‍മീഡിയകള്‍ക്ക് പകുത്ത് നല്‍കുമ്പോള്‍ കുട്ടികളനുഭവിക്കുന്ന അനാഥത്വം അവരെ ആത്മഹത്യയിലേക്കും ലഹരിയുടെ ലോകത്തേക്കും എത്തിച്ചേക്കും. മക്കളെ തലോടാനും അവരെ കേള്‍ക്കാനും ആശ്വാസം പകരാനും രക്ഷിതാക്കള്‍ തയ്യാറാവണം.

Continue Reading

Trending