kerala
അവാര്ഡുകളെക്കാള് വിലയുള്ളതാണ് മനുഷ്യജീവനെന്ന് സര്‍ക്കാര്‍തിരിച്ചറിയണം: ടി.വി.ഇബ്രാഹിം എം.എല്‍.എ.
ആരോഗ്യരംഗത്തിനും ആരോഗ്യ മന്ത്രിക്കും പേരും പ്രശസ്തിയും അവാര്‍ഡും കിട്ടിയ കേരളത്തില്‍ ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സംഭവം ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

കൊണ്ടോട്ടി : ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് യുവതിയുടെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ടി.വി ഇബ്രാഹിം എംഎല്‍എ. ആരോഗ്യരംഗത്തിനും ആരോഗ്യ മന്ത്രിക്കും പേരും പ്രശസ്തിയും അവാര്‍ഡും കിട്ടിയ കേരളത്തില്‍ ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സംഭവം ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പ്
സര്‍ക്കാരിന്റെയും അധികൃതരുടെയും പിടിവാശി കാരണം കൊണ്ടോട്ടി മണ്ഡലത്തിലെ തവനൂര്‍ സ്വദേശി എന്‍.സി ഷെരീഫിന്റെ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ചികിത്സ ലഭിക്കാത്ത കാരണത്താല്‍ ജീവന് നഷ്ട്ടപ്പെട്ട സംഭവത്തില്‍ അതിയായി ദു:ഖിക്കുന്നു. ഇനി ഒരാള്‍ക്കും ഈ ദുരവസ്ഥ ഇല്ലാതിരിക്കാന്‍ ഇതിന് കാരണക്കാരായ സര്‍ക്കാര്‍ ,സ്വാകാര്യ ആശുപത്രിയിലെ
ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും എതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണം.
ഷെരീഫിന്റെ ഭാര്യയെ നേരത്തെ പതിവ് ചെക്കപ്പിന് വിധേയയാക്കിയപ്പോള്‍ കൊവിഡ് പൊസിറ്റിവ് ആയിരുന്നു. പക്ഷേ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. രണ്ടാഴ്ചയ്ക്ക് ശേഷം നെഗറ്റിവ് ആവുകയുംചെയ്തു. ഇതിനിടെ ശനിയാഴ്ച പുലര്‍ച്ചെ നാലുമണിക്ക് പ്രസവ വേദനവന്നു ആശുത്രിയിലേക്ക് കൊണ്ടുപോയി.
കൊവിഡ് രോഗികള്‍ക്കു മാത്രമെ ചികിത്സയുള്ളൂവെന്ന് മഞ്ചേരി മെഡിക്കല്‍ കോളജും നേരത്തെ കൊവിഡ് ഉണ്ടായിരുന്നതിനാല്‍ ഇവിടെ പറ്റില്ലെന്ന് സ്വകാര്യ ആശുപത്രികളും പറഞ്ഞ് കൈയൊഴിയുകയായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെയും കൊണ്ട് 14 മണിക്കൂര്‍ 3 ആശുപത്രി അതികൃതരോട് കരഞ്ഞ് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാരോ,ഡോക്ടര്‍മാരോ ഗൗനിച്ചത് പോലുമില്ല . ഡി.എം.ഒ ഉള്‍പ്പെടെയുള്ളവരുമായും മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായും സ്വകാര്യ ആശുപത്രിക്കാരോടും വീണ്ടും വീണ്ടും മണിക്കൂറുകള്‍ കാത്ത് നിന്ന് കെഞ്ചിപറഞ്ഞിട്ടും ഒരു രക്ഷയും ഉണ്ടായില്ല. ഈ സംഭവം സാക്ഷര കേരളത്തിന് അങ്ങേയറ്റം അപമാനകരമാണ്.
ആരോഗ്യരംഗത്തിനും ആരോഗ്യ മന്ത്രിക്കും പേരും പ്രശസ്തിയും അവാര്‍ഡും കിട്ടിയ കേരളത്തില്‍ ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സംഭവം ഗൗരവമായി കാണുന്നു പോലുമില്ല . ഈ നീതി നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഇതിന്റെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും കളക്ടര്‍ ,ഡി.എം.ഒ എന്നിവരുമായും സംസാരിച്ചു. മനുഷ്യന്റെ ജീവന് കൊണ്ടുള്ള ഇത്തരം പ്രശ്നങ്ങള്‍ നിരന്തരമായി അതികൃതരുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടും അവര്‍ ഗൗരവമായി എടുക്കുന്നില്ല .നിലക്കാത്ത പ്രതിഷേധങ്ങള്‍ ഇത്തരം അനീതികളെ എന്നന്നേക്കുമായി ഇല്ലാതാക്കട്ടെ …..
kerala
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ക്ഷണിക്കാറുണ്ട്.

മലപ്പുറം: സഊദി ഗവണ്മെന്റിന്റെ ക്ഷണപ്രകാരം ഇത്തവണത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ക്ഷണിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്രാവശ്യം ഇന്ത്യയില്‍ നിന്നുള്ള വ്യക്തികളില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് അവസരം ലഭിച്ചത്.
28ന് ദല്‍ഹി സഊദി എംബസിയില്‍ അംബാസഡറുടെ നേതൃത്വത്തില്‍ ഔദ്യോഗിക യാത്രയയപ്പിന് ശേഷം അന്ന് തന്നെ ജിദ്ദയിലേക്ക് തിരിക്കും. യാത്രയയപ്പ് ചടങ്ങിനായി തങ്ങള്‍ 27ന് ദല്‍ഹിയിലെത്തും. ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനൊപ്പം വിശിഷ്ഠ വ്യക്തികളെ കാണാനും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമുള്ള അവസരവും യാത്രയിലുണ്ടാകും. തുടര്‍ന്ന് മടക്കയാത്രയും ദല്‍ഹി വഴിയായിരിക്കും.
kerala
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നു; ആദ്യ രണ്ടാഴ്ച്ച പ്രത്യേക പിരീയഡുകള്‍
ലഹരിക്കെതിരായ ബോധവത്കരണവും നിയബോധവും ഉറപ്പാക്കാനുള്ള പ്രത്യേക പിരീയഡ് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി

വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നു. ജൂണ്‍ രണ്ടിനാവും ഇത്തവണ സ്കൂള്‍ തുറക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ ബോധവത്കരണവും നിയബോധവും ഉറപ്പാക്കാനുള്ള പ്രത്യേക പിരീയഡ് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂള്‍ തുറന്ന് ആദ്യ രണ്ടാഴ്ച രണ്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക്ന ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാര്‍ഗ നിര്‍ദേശം ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ജൂണ്‍ മൂന്നിന് ആരംഭിച്ച് ജൂണ്‍ 13 വരെ സര്‍ക്കുലര്‍ അനുസരിച്ച് ക്ലാസുകള്‍ നടത്തണമെന്നാണ് നിര്‍ദേശം. ഇതിനായി ദിവസവും ഒരു മണിക്കൂര്‍ മാറ്റി വെയ്ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിയമബോധം, ശുചിത്വം, പൊതുബോധം, ലഹരിക്കെതിരെബോധവത്കരണം, സൈബര്‍ അവബോധം, പൊതുനിരത്തിലെ നിയമങ്ങള്‍ തുടങ്ങിയവയാണ് മാര്‍ഗനിര്‍ദേശത്തിലടങ്ങുന്നത്. ഏത് ദിവസം ഏത് ക്ലാസുകള്‍ നടത്തണമെന്ന് അറിയിച്ചുള്ള വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
kerala
കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവം; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്മോന്, കെ മാത്യു, ബൈജു ജോബ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്

കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വൈദ്യുത ഷോക്കേറ്റ് കാട്ടാന ചൊരിഞ്ഞ കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്മോന്, കെ മാത്യു, ബൈജു ജോബ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്
കൈതക്കൃഷിക്കായി ഭൂമി പാട്ടത്തിനെടുത്തവര്‍ സ്ഥാപിച്ചിരുന്ന വേലിയില്‍ കൂടുതല്‍ വൈദ്യുതി കടത്തിവിട്ടതാണ് ആന ഷോക്കേറ്റ് വീഴാന്‍ കാരണമെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഭൂമി കരാറിനടുത്ത ആളെയും സഹായിയേയും വനം വകുപ്പ് പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ നിയമവിരുദ്ധമായാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്ന് ആരോപിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തിയിരുന്നത് വലിയ വാര്‍ത്തയായിരുന്നു.
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
india1 day ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala1 day ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി