kerala
തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം: സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം: വി.ഡി സതീശന്
തുഷാര്‍ ഗാന്ധിയെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുപ്പിക്കുമെന്നും വി.ഡി സതീശന് വ്യക്തമാക്കി.

നെയ്യാറ്റിന്‍കരയില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന് തുഷാര്‍ ഗാന്ധിയെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
കേരളത്തിലെ മനസാക്ഷി തുഷാര്‍ ഗാന്ധിക്കൊപ്പമാണെന്നും ഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണ് തുഷാര്‍ ഗാന്ധിയെ അപമാനിക്കുന്നതെന്നും വി.ഡി സതീശന് പറഞ്ഞു. തുഷാര്‍ ഗാന്ധിയെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തുഷാര്‍ ഗാന്ധിയെ തടഞ്ഞ നടപടി മതേതര കേരളത്തിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി പ്രതികരിച്ചു. ഗോഡ്സെയുടെ പ്രേതമാണ് ബിജെപിയെയും ആര്‍എസ്എസിനെയും ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിജിയെ തമസ്കരിച്ച് ഗോഡ്സെയെ വാഴ്ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മതേതര മണ്ണില്‍ സ്ഥാനമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
നെയ്യാറ്റിന്‍കരയില്‍ ഗാന്ധിയന്‍ ഗോപിനാഥന് നായരുടെ പ്രതിമ അനച്ഛാദനം ചെയ്ത് തുഷാര്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്ന തുഷാര്‍ ഗാന്ധിയെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചെങ്കിലും വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ തുഷാര്‍ ഗാന്ധി, നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് പ്രഖ്യാപിച്ചു. ഗാന്ധിജി കീ ജയ് എന്ന് വിളിച്ചാണ് തുഷാര്‍ ഗാന്ധി മടങ്ങിയത്.
kerala
ദേശീയ പാതയില്‍ കാല്‍നടയാത്രികാര്‍, ഇരുചക്രവാഹനം, ഓട്ടോറിക്ഷ എന്നിവക്ക് പ്രവേശനമില്ല സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി
ദേശീയ പാതയുടെ പണി പൂര്ത്തിയായല് ആള് കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവര്‍ക്ക് മുട്ടന്‍ പണിയാണ് കിട്ടിയിരിക്കുന്നത്

ദേശീയ പാത 66 ലൂടെ കാല്‍നടയാത്രികര്‍ക്കും ഇരുചക്രവാഹനം, ഓട്ടോറിക്ഷ, ട്രാക്ടര്‍ എന്നിവര്‍ക്കും പ്രവേശനമില്ലെന്ന് വ്യക്തമാക്കിയുള്ള സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി. ദേശീയ പാതയുടെ പണി പൂര്ത്തിയായല് ആള് കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവര്‍ക്ക് മുട്ടന്‍ പണിയാണ് കിട്ടിയിരിക്കുന്നത്.
ആറുവരിപ്പാതയിലെ ഇടതുവശത്തെ ലൈനിലൂടെ യാത്രചെയ്യാന്‍ ഇരുചക്രവാഹനങ്ങളെ അനുവദിക്കണമെന്ന നിര്‍ദേശം സര്‍ക്കാറിനും ഹൈവേ അതോറിറ്റിക്കും മുന്നിലുണ്ടായിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായില്ല.
kerala
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
പരിക്ക് ഗുരുതരമല്ലെന്ന് ഡിഎഫ്ഒ അറിയിച്ചു

കാളികാവില്‍ കടുവാ ദൗത്യത്തിനായി എത്തിച്ച കുഞ്ചു എന്ന കുങ്കിയാന പാപ്പാനെ ആക്രമിച്ചു. പാപ്പാന് ചന്തുവിനെയാണ് ആന എടുത്തെറിഞ്ഞത്. പരിക്ക് ഗുരുതരമല്ലെന്ന് ഡിഎഫ്ഒ അറിയിച്ചു
അതേസമയം, കടുവക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. അഞ്ച് ലൈവ് സ്ട്രീമിംഗ് ക്യാമറകള്‍ കൂടി ഇന്ന് സ്ഥാപിക്കുമെന്ന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി.ധനിക് ലാല്‍ പറഞ്ഞു. കടുവ എവിടെയാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് കുങ്കിയാനകളെ ഉപയോഗിക്കുകയെന്നും ജി.ധനിക് ലാല്‍ പറഞ്ഞു.
kerala
കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്ക്
കുട്ടിക്ക് 40 ഇന്‍ജക്ഷനാണ് എടുത്തതെന്നും മനുഷ്യരേക്കാള്‍ വിലയാണ് നായകള്‍ക്കെന്നും ഇവാന്റെ പിതാവ് വിമര്‍ശിച്ചു

കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്ക്. കുറ്റിച്ചിറ കോയപറമ്പത്ത് ഇര്‍ഫാന്റെ മകന് ഇവാനെയാണ് തെരുവുനായ ആക്രമിച്ചത്. ഇവാന്റെ കൈയ്ക്കും ദേഹത്തും പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം 4.30നായിരുന്നു സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിക്ക് 40 ഇന്‍ജക്ഷനാണ് എടുത്തതെന്നും മനുഷ്യരേക്കാള്‍ വിലയാണ് നായകള്‍ക്കെന്നും ഇവാന്റെ പിതാവ് വിമര്‍ശിച്ചു.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
india3 days ago
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
-
kerala3 days ago
സ്വതന്ത്ര ഫലസ്തീന് യാഥാര്‍ത്ഥ്യമാക്കണം; മുസ്ലിംലീഗ്
-
Film3 days ago
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്
-
kerala2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്