Connect with us

kerala

തുഷാര്‍ ഗാന്ധി മാനസിക രോഗിയാണ്, തലച്ചോറും നാവും അര്‍ബന്‍ നക്‌സലൈറ്റുകള്‍ക്കും രാജ്യദ്രോഹികള്‍ക്കും പണയം വെച്ചു; വീണ്ടും അധിക്ഷേപിച്ച് ബിജെപി

ആര്‍എസ്എസിനെതിരായ പോരാട്ടം തുടരുമെന്ന് തുഷാര്‍ ഗാന്ധി വ്യക്തമാക്കി

Published

on

ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ വീണ്ടും അധിക്ഷേപിച്ച് ബിജെപി. തുഷാര്‍ ഗാന്ധി മാനസിക രോഗിയാണ്, തലച്ചോറും നാവും അര്‍ബന്‍ നക്‌സലൈറ്റുകള്‍ക്കും രാജ്യദ്രോഹികള്‍ക്കും പണയം വെച്ചെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് പറഞ്ഞു.’മഹാത്മാഗാന്ധിയെയും ഗോപിനാഥന്‍ നായരെയും അപമാനിച്ചു. പ്രതിമ അനാച്ഛാദന ചടങ്ങ് മൂന്നാംകിട രാഷ്ട്രീയം പറയാനുള്ള വേദിയാക്കി’. തുഷാര്‍ ഗാന്ധിക്കെതിരായ പ്രതിഷേധം സ്വാഭാവികമാണെന്നും എസ്.സുരേഷ് പറഞ്ഞു.

എന്നാല്‍ ആര്‍എസ്എസിനെതിരായ പോരാട്ടം തുടരുമെന്ന് തുഷാര്‍ ഗാന്ധി വ്യക്തമാക്കി. ‘ഭീഷണികളെ ഭയപ്പെടുന്നില്ല. ആര്‍എസ്എസിനെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസും കമ്മൂണിസ്റ്റ് പാര്‍ട്ടിയും ജാഗരൂഗരാവണം. തനിക്കെതിരായ പ്രതിഷേധങ്ങളെ മാനിക്കുന്നുവെന്നും തന്റെ അഭിപ്രായങ്ങളെ, തന്നെ എതിര്‍ക്കുന്നവര്‍ മാനിക്കണമെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.

ഇന്നലെ നെയ്യാറ്റിന്‍കരയില്‍ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് തുഷാര്‍ ഗാന്ധി നടത്തിയ പ്രസംഗം സംഘ്പരിവാറിനെ പ്രകോപിപ്പിച്ചിരുന്നു. പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്ന തുഷാര്‍ ഗാന്ധിയുടെ വാഹനം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. ഗാന്ധിമണ്ഡലം പ്രവര്‍ത്തകരോട് തട്ടിക്കയറി. വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ തുഷാര്‍ ഗാന്ധി നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് പ്രഖ്യാപിച്ചു.’ഗാന്ധിജി കീ ജയ് ‘എന്ന് വിളിച്ചാണ് തുഷാര്‍ ഗാന്ധി മടങ്ങിയത്.

kerala

സിപിഎം മന്‍മോഹന്‍ സിംഗിനോടു മാപ്പു പറയണം; പിണറായിയുടേത് കമ്യൂണിസ്റ്റ് നയമല്ലെന്നും രമേശ് ചെന്നിത്തല

ലഹരി മാഫിയകളെ പിടിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

സിപിഎം നയരേഖ കമ്മ്യൂണിസ്റ്റ് നയരേഖയല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നയരേഖ അംഗീകരിക്കും മുന്‍പ് മന്‍മോഹന്‍ സിംഗിനോട് സിപിഎം മാപ്പ് പറയണം. സിപിഎം 35 വര്‍ഷം കേരളത്തെ പിന്നോട്ടടിച്ചു. പിണറായി കമ്മ്യൂണിസ്റ് മുഖ്യമന്ത്രിയല്ലെന്നും രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചു.

ഇച്ഛാശക്തിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പോലീസ് വിചാരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ലഹരി മാഫിയകളെ പൂട്ടാം. ലഹരി മാഫിയകളെ പിടിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ്ഗ ദളിത് വിഭാഗങ്ങളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി ദേശിയ ദളിത് പ്രോഗ്രസിവ് കോണ്‍ക്ളേവ് സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കഴിഞ്ഞ 15 വര്‍ഷമായിവിവിധ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളില്‍ നിന്നും സ്വാംശീകരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് ആയിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു . 23ന് കോണ്‍ക്ലേവ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു

Continue Reading

kerala

സംസ്ഥാനത്ത് താപനില ഉയരും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം∙ കൊടും ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ താപനില മുന്നറിയിപ്പ് തുടരുന്നു. താപനില ഉയരുന്നതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

മാർച്ച് 14-15 തീയതികളിൽ പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ താപനില  37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.  തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ  35 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട്, ഇടുക്കി ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയുമാണ് ഇന്നും നാളെയും താപനില ഉയരുക.

Continue Reading

kerala

കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു

പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്

Published

on

കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവം. മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവർക്കാണ് സസ്പെന്റ് ചെയ്തത്. പോളി ടെക്നിക്ക് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് മുറികളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത് മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ 2 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.

ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.

അതേസമയം കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി തൃക്കാക്കര എസിപി പി.വി. ബേബി രംഗത്തെത്തി. കൃത്യമായി മുന്നൊരുക്കങ്ങള്‍ നടത്തി ഇന്റലിജന്‍സില്‍നിന്നും കോളേജ് അധികാരികളില്‍നിന്നും രേഖാമൂലം അനുമതി നേടിയശേഷമാണ് റെയ്ഡ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസ് പിടികൂടി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട ആളുകള്‍ക്ക് കുറ്റത്തില്‍ പങ്കുള്ളതായി തന്നെയാണ് കരുതുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് കോളജിനകത്തും പുറത്തും നിന്നുള്ളവര്‍ക്ക് എത്രത്തോളം പങ്കുണ്ട് എന്നകാര്യം അന്വേഷിച്ചുവരികയാണെന്നും എസിപി മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

Trending