Connect with us

More

ചാമ്പ്യന്‍സ് ലീഗ് റയല്‍-ബയേണ്‍ രണ്ടാം പാദം; നിയന്ത്രിക്കാന്‍ തുര്‍ക്കിഷ് റഫറി

Published

on

മാഡ്രിഡ്: റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള രണ്ടാംപാദ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ മത്സരം തുര്‍ക്കിഷ് റഫറി കുനയ്ത് ഷാകിര്‍ നിയന്ത്രിക്കുമെന്ന് യുവേഫ അറിയിച്ചു. ബയേണിന്റെ തട്ടകമായ അലയന്‍സ് അറീനയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ റയല്‍ ഒന്നിനെതിരെ രണ്ടു ഗോളിന് ജയിച്ചിരുന്നു. സാന്റിയാഗോ ബര്‍ണേബുവില്‍ ചൊവ്വാഴ്ച രാത്രിയാണ് രണ്ടാം പാദം.
2006 മുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ഷാകിര്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണും റയലും തമ്മിലുള്ള ആദ്യ ക്വാര്‍ട്ടര്‍ നിയന്ത്രിച്ചിരുന്നു. മത്സരം റയല്‍ മൂന്നു ഗോളുകള്‍ക്ക് ജയിച്ചു. 2017-ലെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ബയേണും പി.എസ്.ജിയും തമ്മിലുള്ള മത്സരം നിയന്ത്രിച്ചിരുന്നതും ഇദ്ദേഹമാണ്. 2015 ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണ ചാമ്പ്യന്മാരായ ഫൈനലിലും റഫറി ഈ തുര്‍ക്കിക്കാരനായിരുന്നു.

crime

കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി കാമറ; യുവാവ് പിടിയില്‍

ഡ്രസിങ് റൂമില്‍ നിന്നും കണ്ടെടുത്ത ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു

Published

on

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നഴ്‌സുമാർ ഡ്രസ് മാറുന്ന മുറിയിൽ ഒളികാമറ വെച്ച നഴ്സിങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയിൽ. മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെ ഗാന്ധിനഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

കോട്ടയം മെഡിക്കല്‍ കോളജ് ബിഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. ഉടന്‍ വിവരം അധികൃതരെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഡ്രസിങ് റൂമില്‍ നിന്നും കണ്ടെടുത്ത ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ഗാന്ധി നഗര്‍ പൊലീസ് അറിയിച്ചു.

Continue Reading

kerala

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘തൃക്കണ്ണൻ’ കസ്റ്റഡിയിൽ

ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്

Published

on

ആഴപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. തൃക്കണ്ണൻ എന്ന ഐഡിയിൽ വരുന്ന ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഹാഫിസിനെ ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകി റീൽസ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് തൃക്കണ്ണൻ എന്ന ഹാഫിസ്.

Continue Reading

india

മുസ്​ലിം സ്​ത്രീകൾക്കെതിരെയുള്ള എഐ വെറുപ്പ്: പിന്നിൽ ബിജെപി സര്‍ക്കാരുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വ്യക്തികളും ഗ്രൂപ്പുകളും: നബിയ ഖാൻ

നൂറുകണക്കിന് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളാണ് വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്

Published

on

കോഴിക്കോട്: മുസ്‌ലിം സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ എഐയില്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആക്ടിവിസ്റ്റും കവയിത്രിയുമായ നബിയ ഖാൻ. തീവ്ര വലതുപക്ഷ സർക്കാരുമായി ബന്ധപ്പെട്ടു നിൽക്കുന്ന വ്യക്തികളും ഗ്രൂപ്പുകളുമാണ് ഇതിന് പിന്നിലെന്നും നബിയ ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

നൂറുകണക്കിന് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളാണ് വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ഹിജാബ് ധരിച്ച സ്ത്രീകളെ പുരുഷൻമാരോടൊപ്പം അശ്ലീലമായി ചിത്രീകരിച്ചാണ് പ്രചാരണം. ഇതോടൊപ്പം ഭീഷണിപ്പെടുത്തുന്ന അടിക്കുറിപ്പുകളും നൽകുന്നുണ്ട്​. മുമ്പ് സുള്ളി ഡീല്‍സിന് ഇരയായവർക്കും അശ്ലീല എഐ ചിത്രങ്ങൾ അയക്കുന്നുണ്ട്. ഇത്തരം ചിത്രങ്ങൾ തനിക്കും അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും നബിയ ഖാൻ പറഞ്ഞു. കേവലമൊരു ട്രോളായി ഇതിനെ കാണരുതെന്നും അധികാരികളോട് സത്യം പറയാൻ ധൈര്യപ്പെടുന്ന മുസ്‌ലിം സ്ത്രീകളെ ഭയപ്പെടുത്താനാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ ശ്രമമെന്നും നബിയ ഖാൻ കൂട്ടിച്ചേർത്തു.

പല പേജുകളുടെയും പേരില്‍ തന്നെ ‘ഹിജാബി’ എന്ന് ഉപയോഗിക്കുന്നുണ്ട്. കൂടാതെ പോസ്റ്റുകളിലെ ഹാഷ്ടാഗായും ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നു. മുസ്‌ലിം സ്ത്രീവിരുദ്ധ കമന്റുകളും ധാരാളമാണ്. ചിത്രങ്ങൾ കൂടാതെ എഐ ഉപയോഗിച്ച് വിഡിയോകളും നിർമ്മിക്കുന്നുണ്ട്. മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അവരെ വില്‍പ്പനക്ക് വെച്ചിരിക്കുന്നു എന്ന പേരില്‍ ഓൺലൈനിൽ അപമാനിച്ച സംഭവമായിരുന്നു ‘സുള്ളി ഡീൽസ്​’. പ്രതിഷേധം ഉയർന്നതിന് തുടർന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു‌.

Continue Reading

Trending