Connect with us

News

തുർക്കി ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു: ഉര്‍ദുഗാന്‍

ഗസ്സയില്‍ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രാഈലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി ഭരണകൂടം തീരുമാനിച്ചത്.

Published

on

ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും തുര്‍ക്കി വിച്ഛേദിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. സഊദി അറേബ്യ, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുപിന്നാലെ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഉര്‍ദുഗാന്‍ ഇക്കര്യം വ്യക്തമാക്കിയത്.

തന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ഓഫ് തുര്‍ക്കി ഭരണകൂടം ഇസ്രാഈലുമായി ബന്ധം തുടരുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഗസ്സയില്‍ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രാഈലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി ഭരണകൂടം തീരുമാനിച്ചത്.

‘ഞങ്ങളുടെ ഭരണസഖ്യം ഇസ്രാഈലുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഭാവിയിലും ഞങ്ങള്‍ ഈ നിലപാട് നിലനിര്‍ത്തും. റിപ്പബ്ലിക് ഓഫ് തുര്‍ക്കി എന്ന നിലയിലും അതിന്റെ സര്‍ക്കാറെന്ന നിലയിലും ഞങ്ങള്‍ നിലവില്‍ ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുന്നു. ഗസ്സയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഉത്തരവാദിത്തം തെളിയിക്കാന്‍ തുര്‍ക്കി ആവുന്നതെല്ലാം ചെയ്യുമെന്നും’ ഉര്‍ദുഗാന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗസ്സയില്‍ അധിനിവേശവും വംശഹത്യയും ആരംഭിച്ചതുമുതല്‍ ഇസ്രാഈലിനു നേരെ ശക്തമായ നിലപാട് സ്വീകരിചുവരുന്ന രാജ്യമാണ് തുര്‍ക്കി.

കഴിഞ്ഞ വര്‍ഷം തങ്ങളുടെ അംബാസഡറെ ഔപചാരികമായി തിരിച്ചുവിളിച്ചിരുന്നെങ്കിലും ടെല്‍ അവീവിലെ തുര്‍ക്കി നയതന്ത്ര ദൗത്യം അവസാനിപ്പിച്ചിരുന്നില്ല. പ്രാദേശിക സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി ഇസ്രായേല്‍ കഴിഞ്ഞ വര്‍ഷം അങ്കാറയിലെ തങ്ങളുടെ എംബസി ഒഴിപ്പിച്ചിരുന്നു.

ഈ വര്‍ഷം ആദ്യം ഫലസ്തീനെ പിന്തുണച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രാഈലിനെതിരായി ഫയല്‍ ചെയ്ത വംശഹത്യ കേസില്‍ തുര്‍ക്കി ഇടപെട്ടിരുന്നു. ഇസ്രാഈലിലേക്കുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ട് നവംബര്‍ ആദ്യം ഐക്യരാഷ്ട്രസഭയില്‍ തുര്‍ക്കി ആരംഭിച്ച ആയുധ ഉപരോധത്തിന് 52 രാജ്യങ്ങളും രണ്ട് അന്താരാഷ്ട്ര സംഘടനകളും പിന്തുണ അറിയിച്ചതായി ഉര്‍ദുഗാന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി

Published

on

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്‌ളക്‌സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.

Continue Reading

kerala

ചാവക്കാട് ദേശീയ പാതയിലും വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍

മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ

Published

on

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.

മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.

Continue Reading

News

‘സീക്കോ തെരുവ്’ പുസ്തക പ്രകാശനം നാളെ

Published

on

ദമ്മാം: തൊഴില്‍ കുടിയേറ്റജീവിതം ആസ്പദമാക്കി പ്രവാസി എഴുത്തുകാരന്‍ ഹഫീസ് കോളക്കോടന്‍ എഴുതിയ പുസ്തകം ‘സീക്കോ തെരുവ്’ നാളെ ദമ്മാമില്‍ പ്രകാശനം ചെയ്യും. ദമ്മാം കെപ് വ കൂട്ടായ്മയാണ് പ്രകാശന ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മലപ്പുറം കീഴുപറമ്പ് പഞ്ചായത്തിലെ പ്രവാസികളുടെ പ്രാദേശിക കൂട്ടായ്മയാണ് കെപ് വ ദമ്മാം. ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക, കായിക രംഗത്ത് കഴിഞ്ഞ 23 വര്‍ഷമായി സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ നിറസാന്നിധ്യമാണ് കെപ് വ. ‘കെപ്വ’ അംഗവും എഴുത്തുകാരനുമായ ഹഫീസ് കോളക്കോടന്റെ പ്രഥമ കൃതിയാണ് സീക്കോ തെരുവ്. ഐപിഎച് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ ജിസിസി തല പ്രകാശനമാണ് മെയ് 22 ന് വ്യാഴാഴ്ച ദമ്മാമില്‍ നടക്കുന്നത്.

വൈകിട്ട് എട്ടര മണിക്ക് ദമ്മാമിലെ റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് മലബാരി ഗ്രൂപ്പ് സിഇ ഒ,കെ എം ബഷീര്‍ പുസ്തക പ്രകാശനം നിര്‍വ്വഹിക്കും. സഫ മെഡിക്കല്‍ ഗ്രൂപ്പ് എംഡി മുഹമ്മദ് കുട്ടി കോഡൂര്‍ ചടങ്ങുകള്‍ ഉത്ഘാടനം ചെയ്യും. ദമ്മാമിലെ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മേഖലയിലെ പ്രമുഖരും പങ്കെടുക്കും. പ്രവാസ ജീവിതത്തിന്റെ നേരും നൊമ്പരങ്ങളും വ്യത്യസ്തമായൊരു വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന പുസ്തകത്തിന്റെ രചനാശൈലി മലയാളത്തില്‍ വേറിട്ടൊരു വായനാനുഭവമായിരിക്കുമെന്ന് പ്രകാശനസമിതി അവകാശപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ കെപ് വ ചെയര്‍മാന്‍ ജൗഹര്‍ കുനിയില്‍, പ്രസിഡന്റ് വഹീദുറഹ്മാന്‍, സെക്രട്ടറി അനസ്, രക്ഷകധികാരികളായ ലിയാക്കത്തലി, അസ്ലം കോളക്കേടന്‍, ഷമീം കെഎം എന്നിവര്‍ സംബന്ധിച്ചു.

Continue Reading

Trending