Connect with us

kerala

സംസ്ഥാനത്ത് തുലാവര്‍ഷം ആരംഭിച്ചു; 5 ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്

Published

on

കേരളത്തിൽ തുലാവർഷം ആരംഭിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായിസ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യുനമർദ്ദത്തിന്റെയും കോമാറിൻ മേഖലക്ക് മുകളിലുള്ള ചക്രവാതചുഴിയുടെയും സ്വാധീനഫലമായാണ് തുലാവർഷമെത്തിയത്.

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്. മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലുള്ളവർ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും വകുപ്പ് അറിയിച്ചു.
അറബികടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം നാളെയോടെ തീവ്രന്യുന മർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത 5 ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
21-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി.22-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്. 23-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്. 24-10-2023 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം. 25-10-2023 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

kerala

വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്ക്

ഗുരുതര പരിക്കേറ്റ ഗോപിയെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു. സമീപത്തെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ ചെതലയം കൊമ്മഞ്ചേരി കാട്ടുനായ്ക്ക ഉന്നതിയിലെ ഗോപി (45) ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഗോപിയെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് ഒന്നേകാലോടെയാണ് സംഭവം.

Continue Reading

kerala

പുലിപ്പല്ല് കേസ്; റാപ്പര്‍ വേടന് ജാമ്യമില്ല; രണ്ട് ദിവസം വനം വകുപ്പ് കസ്റ്റഡിയില്‍

ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും

Published

on

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യമില്ല. രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരും. പെരുമ്പാവൂര്‍ ഖഎഇങ 3 ന്റേതാണ് നടപടി. തുടര്‍ന്ന് ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും. തെളിവ് ശേഖരണത്തിനായി ഇന്ന് എറണാകുളത്തെ ഫ്‌ലാറ്റില്‍ എത്തിക്കും. നാളെ തൃശൂര്‍ വീയുരുള്ള ജ്വലറിയിലും തെളിവെടുപ്പ് നടത്തും.

കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ഒരു ആരാധകന്‍ സമ്മാനിച്ച പുലിപ്പല്ല് തൃശൂരിലെ ഒരു ജ്വല്ലറിയില്‍ നല്‍കിയാണ് മാലയാക്കിയതെന്ന് വേടന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഏഴു വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.

രഞ്ജിത്ത് എന്നയാളാണ് പുലിപ്പല്ല് നല്‍കിയതെന്നാണ് വേടന്‍ പറഞ്ഞിരിക്കുന്നത്. ഇയാളുമായി ഇന്‍സ്റ്റഗ്രാം വഴിയും മറ്റും വേടന്‍ നിരന്തരം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇതുവഴി രഞ്ജിത്തിനെ കണ്ടെത്താനാണ് ശ്രമം. കഞ്ചാവ് കേസില്‍ സ്റ്റേഷന്‍ ജാമ്യം ലഭിച്ചെങ്കിലും വനംവകുപ്പെടുത്ത കേസില്‍ ജാമ്യമില്ലാ കുറ്റമാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. വന്യമൃഗങ്ങളെ വേട്ടയാടല്‍, അനധികൃതമായി വനംവിഭവം കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.

Continue Reading

kerala

നിർമാതാക്കൾക്കെതിരെയുള്ള പരാതിയിൽ കുറ്റപത്രം സമർപ്പിച്ചതിൽ സന്തോഷം; സാന്ദ്രാ തോമസ്

സിനിമയുടെ ഐസി കമ്മിറ്റിയിലെ അംഗങ്ങളിൽ പലരും വേട്ടക്കാരാണ്

Published

on

കോട്ടയം: നിർമാതാവ് സാന്ദ്രാ തോമസ് സമർപ്പിച്ചിരുന്ന അധിക്ഷേപ പരാതി അന്വേഷിച്ച പ്രത്യേക സംഘം കുറ്റപത്രം സമർപ്പിച്ചു. നിർമാതാവ് ആന്റോ ജോസഫ് ഒന്നാം പ്രതി ആയിട്ടുള്ള കുറ്റപത്രത്തിൽ ബി.രാകേഷ്, അനിൽ തോമസ്, ഔസേപ്പച്ചൻ വാളക്കുഴി എന്നിവരും പ്രതികളാണ്. താൻ പറഞ്ഞതെല്ലാം സത്യമാണെന്ന് കണ്ടെത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചത് വലിയ വിജയമാണെന്ന് സാന്ദ്ര തോമസ് പറഞ്ഞു.

‘‘ഇപ്പോഴും എനിക്കെതിരെയും എന്റെ സിനിമകൾക്കെതിരെയും അതിക്രമങ്ങൾ തുടരുന്നുണ്ട്. എന്നാൽ അവസാനശ്വാസം വരെ ഇത്തരം അനീതികൾക്കെതിരെ പോരാട്ടം തുടരും. സിനിമയുടെ ഐസി കമ്മിറ്റിയിലെ അംഗങ്ങളിൽ പലരും വേട്ടക്കാരാണ്. അങ്ങനെയുള്ളപ്പോൾ അവർക്ക് മുന്നിലെത്തുന്ന ഇരകൾക്ക് എങ്ങനെ നീതി ലഭിക്കും.

അവിടെ പരാതികൾ ഒത്തുതീർപ്പാക്കുകയോ പരാതി നൽകുന്നവർ ഒറ്റപ്പെടുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാവുക മാത്രമേ ചെയ്യൂ. ഐസി കമ്മിറ്റിയിലേക്ക് സിനിമയ്ക്കു പുറത്തുനിന്നുള്ളവർ അംഗങ്ങളായാൽ മാത്രമേ അതിന്റെ പ്രവർത്തനം ശരിയായി നടക്കുകയുള്ളു’’ – സാന്ദ്ര തോമസ് പറഞ്ഞു. കേസ് അന്വേഷണം ഫലപ്രദമായി പൂർത്തിയാക്കാൻ സഹായിച്ച മുഖ്യമന്ത്രിക്കും സർക്കാരിനും പൊലീസിനും നന്ദി പറയുകയും ചെയ്തു.

Continue Reading

Trending