ബലാത്സംഗ കേസില്‍ നടത്തുന്ന കന്യാചര്‍മ പരിശോധന വേണ്ടെന്ന് സുപ്രീംകോടതി. ഇത്തരം പരിശോധനകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ട് വിരല്‍ പരിശോധന അതിജീവതയെ അവഹേളിക്കുന്നതാണെന്നും ഇക്കാലത്തും ഇത്തരം രീതികള്‍ തുടരുന്നത് ഖേദകരമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.
ലൈംഗികാവയവത്തിലേക്ക് വിരല്‍ കടത്തി മസിലുകളുടെ ബലം പരിശോധിക്കുന്ന രീതിയാണ് ടി.എഫ്.ടി എന്ന രണ്ട് വിരല്‍ പരിശോധന. കാലങ്ങളായി ഇതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
ഈ രീതി ഭരണഘടനാ വിരുദ്ധമാണെന്ന് നേരത്തേ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ലിലു രാജേഷ്/സ്റ്റേറ്റ് ഓഫ് ഹരിയാന(2013) കേസിലായിരുന്നു പരാമര്‍ശം. വ്യക്തിയുടെ അന്തസിന്റെയും സ്വകാര്യതയുടെയും ലംഘനമാണ് ഇത്തരം പരിശോധനയെന്ന് കോടതി അന്ന് അഭിപ്രായപ്പെട്ടിരുന്നു.