Connect with us

Video Stories

ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ഹൃദയങ്ങള്‍ ഇവരിലാണ്

Published

on

സുക്ര: ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ഹൃദയങ്ങളുടെ ഉടമകള്‍ ബൊളീവിയയിലെ ചീമെനെ ഗോത്രവര്‍ഗക്കാരാണെന്ന് ഗവേഷകര്‍. പ്രായാധിക്യം പോലും അവരുടെ ഹൃദയത്തെ ബാധിക്കില്ല. കൊഴുപ്പടിഞ്ഞ് ഹൃദയധമനി ബ്ലോക്കുള്ളവര്‍ ചീമെനെ വര്‍ഗക്കാരില്‍ ഇല്ലെന്ന് തന്നെ പറയാമെന്ന് ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്ഷണവും ജീവിതരീതിയും തന്നെയാണ് അവരുടെ ഹൃദയാരോഗ്യത്തിന്റെ മുഖ്യ കാരണം. ഇവര്‍ അധ്വാനപ്രിയരാണ്. ദിവസം നാലു മണിക്കൂര്‍ മുതല്‍ ഏഴു മണിക്കൂര്‍ വരെ വ്യായാമം ലഭിക്കും. കൊഴുപ്പും പഞ്ചസാരയും കുറഞ്ഞതാണ് ഇവരുടെ ഭക്ഷണം. മദ്യമോ പുകവലിയോ ഇല്ല. ബൊളീവിയയിലെ ആമസോണ്‍ മഴക്കാടില്‍ മാണിക്വി നദീ തീരത്ത് 16,000 ചീമെനെ വര്‍ഗക്കാര്‍ ജീവിക്കുന്നുണ്ട്.

കൃഷിയും മത്സ്യബന്ധനവും വേട്ടയുമാണ് ഉപജീവനമാര്‍ഗം. ആയിരക്കണക്കിന് വര്‍ഷം മുമ്പ് മനുഷ്യവര്‍ഗം പിന്തുടര്‍ന്നിരുന്ന ജീവിത രീതി തന്നെയാണ് ഇവരും സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ഭക്ഷണത്തില്‍ ഊര്‍ജം കൂടുതലും പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് കുറവുമാണ്. കാട്ടുപന്നിയുടെയും കാപിബാരയുടെയും ടാപിറിന്റെയും മംസമാണ് ചീമെനെ വര്‍ഗക്കാരുടെ ആഹാരത്തില്‍ 17 ശതമാനത്തോളം അടങ്ങിയിരിക്കുന്നത്. അരി, ചോളം, മധുരക്കിഴങ്ങ്, വാഴ എന്നിവയും ഇവരുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. പാശ്ചാത്യ ലോകത്തുള്ളവര്‍ക്ക് കാര്‍ബോഹൈഡ്രേറ്റില്‍നിന്ന്് 52 ശതമാനം ഊര്‍ജം ലഭിക്കുമ്പോള്‍ ചീമെനെ വര്‍ഗക്കാര്‍ക്ക് 72 ശതമാനം കലോറി ലഭിക്കുന്നു.

2bfa1661814d43bbac477b3d1416026a_18

കൊഴുപ്പു കുറഞ്ഞ മാസം കഴിക്കുന്നുവെന്നതാണ് ഇവരുടെ ഭക്ഷണരീതിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേക. പാശ്ചാത്യ ലോകത്തുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ചീമെനെ വര്‍ഗക്കാരുടെ ഭക്ഷണക്രമത്തിനും വ്യായാമ രീതികള്‍ക്കും ഏറെ പ്രത്യേകതയുണ്ട്. ഇവരില്‍ പുരുഷന്മാര്‍ 17,000 അടിയും സ്ത്രീകള്‍ 16,000 അടിയും നടക്കുന്നവരാണ്. 60 വയസിന് മുകളിലുള്ളവര്‍ പോലും 15,000 അടിയിലേറെ നടക്കുന്നുണ്ട്. കുറഞ്ഞത് പതിനായിരം അടിയെങ്കിലും എല്ലാവരും നടക്കുന്നുണ്ടെന്നതാണ് ഏറെ പ്രശംസനീയമായ കാര്യം.


ഹൃദയാഘാതം, രക്തധമനികളിലെ തടസം എന്നിവക്ക് കാരണമാകുന്ന സിഎസി(കൊറോണറി ആര്‍ട്ടറി കാല്‍സ്യം)യുടെ സാന്നിദ്ധ്യം ചീമെനെക്കാരുടെ ശരീരത്തില്‍ ഇല്ലെന്നതും ഗവേഷകരെ അത്ഭുപ്പെടുത്തി. 705 പേരില്‍ സ്‌കാനിങ് നടത്തിയപ്പോള്‍ 45 വയസുള്ള ഒരു ചീമെനെക്കാരനില്‍ പോലും സിഎസി കണ്ടെത്താനായില്ല. അമേരിക്കയില്‍ ഈ പ്രായപരിധിയിലുള്ള 25 ശതമാനം പേരിലും സിഎസി ഉണ്ടെന്നതും ശ്രദ്ധേയമാണ്. 75 വയസുള്ള ചീമെനെക്കാരില്‍ മൂന്നില്‍ രണ്ടുപേരും സിഎസിയില്‍നിന്ന് മുക്തരാണ്. എന്നാല്‍ 75 പിന്നിട്ട 80 ശതമാനം അമേരിക്കക്കാരിലും സിഎസിയുടെ സാന്നിദ്ധ്യം കാണാം. ഈ വര്‍ഗക്കാരില്‍ അകാല മരണങ്ങള്‍ ഉണ്ടാകുന്നില്ല. ഇവരെ കുറിച്ച് പഠിക്കാന്‍ ഗവേഷകരെ പ്രേരിപ്പിച്ചതും അതുതന്നെയാണ്.

News

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് വിശ്വസ്തന്‍

പ്രധാനമന്ത്രിയുടെ ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എയ്‌ലി ഫെല്‍ഡ്‌സ്‌റ്റൈന്‍ എന്നയാള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Published

on

ഇസ്രാഈലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയതില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ അടുത്ത അനുയായിക്കും പങ്കുള്ളതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എയ്‌ലി ഫെല്‍ഡ്‌സ്‌റ്റൈന്‍ എന്നയാള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അതീവമായ രഹസ്യങ്ങള്‍ യൂറോപ്യന്‍ മാധ്യമങ്ങള്‍ക്ക് എയ്‌ലി ഫെല്‍ഡ്‌സ്‌റ്റെയ്ന്‍ ചോര്‍ത്തി നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. റിഷോണ്‍ ലെസിയോണ്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയിലാണ് ചോര്‍ത്തി നല്‍കിയെന്ന വിവരങ്ങള്‍ പരാമര്‍ശിച്ചത്.

വിവരങ്ങള്‍ ചോര്‍ത്തിയതില്‍ മറ്റ് 3 പ്രതികള്‍ക്കും പങ്കുണ്ടെന്നും അവര്‍ക്ക് പ്രതിരോധ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്നും കോടതി സ്ഥിരീകരിച്ചിരുന്നു.

ഇസ്രാഈലിനെ കുറിച്ചുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ ഐ.ഡി.എഫില്‍ നിന്ന് ചോര്‍ത്തുകയും ദേശീയ സുരക്ഷയ്ക്ക് വീഴ്ച ഉണ്ടാക്കിയെന്നുമാണ് കോടതി നീരീക്ഷിച്ചത്. ഷിന്‍ ബെല്‍റ്റിലും ഐ.ഡി.എഫിലും സംശയങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചതെന്നും വിവരങ്ങള്‍ ചോര്‍ത്തിയവരുടെ ഉറവിടങ്ങള്‍ വ്യക്തമായെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.

അതേസമയം തന്റെ ഓഫീസില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. വിവരങ്ങള്‍ തന്റെ ഓഫീസിലെ ആരും ചോര്‍ത്തിയിട്ടില്ലെന്നും ആരും അന്വേഷണത്തിന്റെ നിഴലിലല്ലെന്നുമായിരുന്നു നെതന്യാഹു പ്രതികരിച്ചത്.

എന്നാല്‍ നെതന്യാഹുവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും നെതന്യാഹുവുമൊത്തുള്ള ഇയാളുടെ പല ചിത്രങ്ങളുമുള്ളതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്നതായും ഓഫീസ് ജനറലായും ജോലി ചെയ്തിരുന്നു. പിന്നാലെ അയോഗ്യനാക്കപ്പെട്ടിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Continue Reading

Video Stories

രാജ്യത്ത് നടക്കുന്നത് വിദ്വേഷവും സ്‌നേഹവും തമ്മിലുള്ള പോരാട്ടം; ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

മുന്നില്‍ നില്‍ക്കുന്ന ആളെ മനസിലാക്കിയാണ് പ്രിയങ്ക പ്രവര്‍ത്തിക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണത്തിനിറങ്ങി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഞാന്‍ ആദ്യമായിട്ടാണ് എന്റെ സഹോദരിക്ക് വേണ്ടി പ്രചാരണം നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുന്നില്‍ നില്‍ക്കുന്ന ആളെ മനസിലാക്കിയാണ് പ്രിയങ്ക പ്രവര്‍ത്തിക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ആ മനുഷ്യന്‍ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലാക്കാനാണ് പ്രിയങ്ക ശ്രമിക്കുകയെന്നും രാഹുല്‍ ഗാന്ധി കൂട്ടിചേര്‍ത്തു. രാജ്യത്ത് നടക്കുന്നത് വിദ്വേഷവും സ്‌നേഹവും തമ്മിലുള്ള പോരാട്ടമാണ്. നരേന്ദ്രമോദിയെ പറ്റി പറഞ്ഞു പറഞ്ഞു ബോറടിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മാനന്തവാടി മേരി മാതാ കോളേജ് ഗ്രൗണ്ടില്‍ രാവിലെ 11.30ഓടെയായിരുന്നു ഇരുവരുമെത്തിയത്. മാനന്തവാടിയിലേയും മുക്കത്തേയും പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഗാന്ധി ഇന്ന് മടങ്ങും. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിന്നത്. മണ്ഡലത്തിലെ കോര്‍ണര്‍ യോഗങ്ങളിലും പ്രിയങ്ക പങ്കെടുത്തേക്കും.

Continue Reading

crime

കാണാതായ 21 കാരിയുടെ മൃതദേഹം അയല്‍വാസിയുടെ പൂട്ടിയിട്ട മുറിയില്‍ നിന്ന് കണ്ടെത്തി

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് സംശയിക്കുന്നു.

Published

on

ലുധിയാന: മൂന്ന് ദിവസം മുമ്പ് കാണാതായ 21-കാരിയെ അയല്‍വാസിയുടെ പൂട്ടിയിട്ട മുറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. മുറി പൂട്ടിയ ശേഷം മുറിയിലുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടതായാണ് വിവരം. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സിവില്‍ ആശുപത്രിയിലേക്ക് അയച്ചു. എന്നാല്‍ മൃതദേഹത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമെ മരണ കാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ അയല്‍വാസിയായ വിശ്വനാഥിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി അഞ്ച് മക്കള്‍ക്കൊപ്പം ആസാദ് നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

പെണ്‍കുട്ടിയെ കാണാതായ ഒക്ടോബര്‍ 30-ന് പിതാവിനെ ജലന്ധര്‍ ബൈപ്പാസിലേക്ക് പ്രതി കൊണ്ടു പോയിരുന്നെന്നും ജോലി കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെന്നും പിതാവ് പറഞ്ഞു. സേലം താബ്രിക്ക് സമീപം കാത്തിരിക്കാന്‍ പറഞ്ഞ് പ്രതി പോയെന്നും മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് പിതാവ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വിശ്വനാഥന്റെ മുറി പൂട്ടിയ നിലയില്‍ ആയിരുന്നുവെന്നും പിതാവ് പറഞ്ഞു.

 

Continue Reading

Trending