X

ഇന്ദിരാഗാന്ധിക്കും കലാമിനൊപ്പം മോദി; സത്യാവസ്ഥ ഇതാണ്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിനുമൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി നില്‍ക്കുന്ന പഴയകാല ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്.

ബ്ലാക്ക് ആന്റ് വൈറ്റ് മോഡിലുള്ള ഈ ചിത്രത്തിന്റെ സത്യാവസ്ഥ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വാക്‌പോരുകളും നടക്കുന്നുണ്ട്. എന്നാല്‍ ഫോട്ടോക്കു പിന്നിലെ രഹസ്യം മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

ഐ.എസ്.ആര്‍.ഒയുടെ ഏതോ പുതിയ പദ്ധതി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് എ.പി.ജെ അബ്ദുല്‍ കലാം വിശദീകരിക്കുന്നു. സമീപത്ത് മോദി നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഈ ചിത്രത്തോടൊപ്പം ഇത്തരമൊരു സന്ദേശവുമുണ്ടായിരുന്നു. ‘കലാമിന്റെ സഹായിയായി മോദി ഐഎസ്ആര്‍ഒയില്‍ സാധാരണയായി പോകാറുണ്ടായിരുന്നു’.

1980ല്‍ പകര്‍ത്തിയ ചിത്രത്തിന്റെ സത്യാവസ്ഥ പരിശോധിച്ചപ്പോഴാണ് യഥാര്‍ത്ഥ ചിത്രത്തില്‍ മോദിയല്ലെന്ന് കണ്ടെത്തിയത്. മോദിയുടെ സ്ഥാനത്ത് ശാസ്ത്രജ്ഞനായ സതീഷ് ധവാനാണ് യഥാര്‍ത്ഥ ചിത്രത്തിലുള്ളത്.

രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മോദി അനുകൂലികള്‍ ഫോട്ടോഷോപ്പിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയതാണ് പുതിയ ഫോട്ടോയുടെ ഉറവിടം.

chandrika: