Connect with us

Video Stories

സ്വയം തുഴഞ്ഞ് അമേരിക്കയുടെ അമരത്ത്

Published

on

അമേരിക്കയുടെ അമരത്തെത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ വളര്‍ച്ച വ്യത്യസ്ത മേഖലകളിലൂടെയായിരുന്നു. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തിയായിരുന്നു ട്രംപിന്റെ മുന്നേറ്റം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ വോട്ടടെടുപ്പ് വരെ നീണ്ടു നിന്ന വിവാദങ്ങള്‍ക്കൊടുവിലാണ് ട്രംപ് യുഎസിന്റെ തലപ്പത്തേക്ക് എത്തുന്നത്. ഒട്ടേറെ വേഷപ്പകര്‍ച്ചയിലൂടെയാണ് യുഎസിന്റെ 45-ാമത് പ്രസിഡന്റായി ട്രംപ് സ്ഥാനമേല്‍ക്കുന്നത്. കെട്ടിട നിര്‍മാതാവ്, വ്യവസായി, ടെലിവിഷന്‍ അവതാരകന്‍, രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ നീളുന്നു ട്രംപിന്റെ ചുവടുപയ്പ്പുകള്‍. ഇപ്പോഴിതാ ആഗോള നയതന്ത്രത്തിന്റെ നെടുംതൂണായ യുഎസിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തി നില്‍ക്കുന്നു ഡൊണാള്‍ഡ് ജോണ്‍ ട്രംപ് എന്ന ഡൊണാള്‍ഡ് ട്രംപ് (70).

 
റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെയാണ് ട്രംപ് പൊതുജന മധ്യത്തിലേക്ക് എത്തുന്നത്. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലെ ‘ദ ട്രംപ് ഓര്‍ഗനൈസേഷന്‍’ എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ് ട്രംപ്. അമേരിക്കയിലെ വിവിധ നഗരങ്ങളിലും വിദേശരാജ്യങ്ങളിലുമായി ഓഫീസ് ടവറുകള്‍, ഹോട്ടലുകള്‍, കാസിനോകള്‍, ഗോള്‍ഫ് കോഴ്‌സുകള്‍, ആഗോളനിലവാരത്തിലുള്ള ഒട്ടേറെ ആഡംബര കെട്ടിടങ്ങള്‍ ട്രംപിനു സ്വന്തമായുണ്ട്.
ന്യൂയോര്‍ക്ക് നഗരത്തില്‍ ജനിച്ചു വളര്‍ന്ന ട്രംപ് ന്യൂയോര്‍ക്ക് മിലിട്ടറി അക്കാദമിയില്‍ നിന്നാണ് തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്നും 1968ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ട്രംപ് 1971ല്‍ പിതാവ് ഫ്രഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ‘എലിസബത്ത് ട്രംപ് ആന്റ് സണ്‍സ്’ എന്ന കമ്പനിയുടെ നടത്തിപ്പ് ഏറ്റെടുത്തു.

ഇതോടെ ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിലേക്കു ട്രംപ് എത്തി. കമ്പനിയുടെ പേര് ട്രംപ് ഓര്‍ഗനൈസേഷന്‍ എന്നാക്കിയ ട്രംപ് ന്യൂയോര്‍ക്കില്‍ നിന്നും കമ്പനിയെ മാന്‍ഹട്ടണിലേക്ക് പറിച്ചു നട്ടു. പിന്നീടു കെട്ടിട നിര്‍മാണ രംഗത്ത് കുതിച്ചു ചാട്ടം തന്നെയാണ് കമ്പനി നടത്തിയത്. റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ എല്ലാം വിജയത്തിലെത്തിയതോടെ ട്രംപിന്റെ ആസ്തിയും പെരുകി. ഇതോടെ ലോകം അറിയപ്പെടുന്ന വ്യവസായിയായി ട്രംപ് മാറി.
വ്യവസായത്തിനൊപ്പം വിനോദ-കായിക മേഖലകളിലും ട്രംപ് ഇടപെട്ടു. വന്‍ നിക്ഷേപങ്ങളാണ് ഈ മേഖലകളില്‍ നടത്തിയത്.

1996നും 2015 നും ഇടയില്‍ മിസ് യൂണിവേഴ്‌സ്, മിസ് യുഎസ്എ, മിസ് ടീന്‍ യുഎസ്എ തുടങ്ങിയ മത്സരങ്ങളുടെ സംഘാടനവും നിര്‍വഹിച്ചു. 2003 മുതല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ പ്രൊഡ്യൂസറായും അവതാരകനായും ട്രംപ് രംഗത്തെത്തി. എന്‍ബിസി ചാനലുമായി സഹകരിച്ചു നിരവധി റിയാലിറ്റി ഷോകളും നിര്‍മിച്ചു. ഷോകള്‍ എല്ലാം തന്നെ ജനപ്രിയമാക്കാന്‍ ട്രംപിനായി. 1989നും 2010നും പത്തോളം സിനിമകളിലും ട്രംപ് അഭിനയിച്ചു. തൊട്ടതെല്ലാം പൊന്നാക്കിയ ട്രംപിന്റെ രാഷ്ട്രീയ പ്രവേശനവും വ്യത്യസ്തമായിരുന്നു. 1970ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും റോണാള്‍ഡ് റീഗനെയും പിന്തുണച്ച ട്രംപ് 1990ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറച്ച അനുയായിയായി മാറി. 1999ല്‍ റിഫോം പാര്‍ട്ടിയിലേക്ക് മാറിയ ട്രംപ് 2000ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രചരണം ആരംഭിക്കുകയും പിന്നീടു പിന്മാറുകയും ചെയ്തു.

 
2012ല്‍ ഒബാമ രണ്ടാം തവണ മത്സരിച്ച തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിനിടെ വിവാദങ്ങളും ട്രംപിന്റെ പിന്നാലെ കൂടി. ഒബാമയെ വിമര്‍ശിച്ച ട്രംപ് പിന്നീടു മത്സരരംഗത്തു നിന്നും പിന്മാറി. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വീണ്ടും മത്സരരംഗത്തെത്തും എന്ന് ട്രംപ് പ്രഖ്യാപിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ പ്രസിഡന്റ് പദം വരെ വിവാദങ്ങളുടെ പിന്നാലെയായിരുന്നു ട്രംപ്. റിയല്‍ എസ്‌റ്റേറ്റില്‍ ശോഭിച്ചിരിക്കെയാണ് ട്രംപ് വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത്. ട്രംപ് ഓര്‍ഗനൈസേഷന്റെ കെട്ടിടങ്ങള്‍ കറുത്ത വര്‍ഗക്കാര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും വാടകയ്ക്കു നല്‍കുന്നില്ലെന്ന് സാമൂഹിക നീതി വകുപ്പ് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ട്രംപും പിതാവും പ്രതിരോധത്തിലായി.

 
ഇടക്കാലത്ത് ട്രംപിന്റെ വ്യവസായ സംരംഭങ്ങളും തകര്‍ന്നു. ട്രംപിന്റെ ഹോട്ടല്‍, കാസിനോ കമ്പനികള്‍ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടതും ഇക്കാലത്താണ്. ഇടപാടുകാരുടെയും ബാങ്കുകളുടെയും കടവും കുടിശികയും തീര്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കമ്പനികള്‍ തകര്‍ന്നത്. എന്നാല്‍, ഇതില്‍ നിന്നെല്ലാം ട്രംപ് വിദഗ്ദ്ധമായി തലയൂരി. 2012ലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ട്രംപ് പ്രചാരണത്തിനിറങ്ങിയിരുന്നു. ഈ സമയത്ത് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ഒബാമയുടെ പൗരത്വത്തെ ചൊല്ലി ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. വേണ്ടത്ര ജനശ്രദ്ധ ലഭിക്കാതെ വന്നതോടെ ട്രംപ് മത്സരരംഗത്തു നിന്നു പിന്മാറി.

 
ഈ തെരഞ്ഞെടുപ്പ് കാലത്തും വിവാദങ്ങളില്‍ ട്രംപ് വിളങ്ങി നിന്നു. മുസ്‌ലിം സമുദായത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളോടെയാണ് ട്രംപ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. യുഎസില്‍ നിന്നു മുസ്‌ലിംകളെ പുറത്താക്കണമെന്നും മെക്‌സികോയില്‍ നിന്നുള്ളവര്‍ക്കു യുഎസില്‍ പ്രവേശനം നല്‍കരുതെന്നും അനധികൃത കുടിയേറ്റക്കാരെ ഓടിച്ചു വിടുമെന്നുമായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇതിനെതിരെ കത്തോലിക്കാ സഭാ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ രംഗത്തെത്തി. ട്രംപ് ക്രിസ്ത്യാനിയല്ലെന്നായിരുന്നു മാര്‍പ്പാപ്പയുടെ പരാമര്‍ശം.

 
ട്രംപിനെതിരെ ആരോപണവുമായി നീലചിത്രനടി ജെസീക്ക ഡ്രാക്കെ രംഗത്തെത്തിയതും വിവാദമായി. പത്ത് വര്‍ഷം മുന്‍പു ട്രംപ് തന്നെ പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം. ലോകസുന്ദരിപ്പട്ടം ലഭിച്ച ശേഷം ഭാരം കൂടിയ തന്നെ പന്നിക്കുട്ടിയെന്നു വിളിച്ചു ട്രംപ് അപമാനിച്ചതായി വെനസ്വേലക്കാരിയായ മുന്‍ വിശ്വസുന്ദരി അലിസീയ മഷാഡെയും വെളിപ്പെടുത്തി. ട്രംപിന്റെ കുടുംബ ജീവിതവും അത്ര മെച്ചമായിരുന്നില്ല. ഇവാന സെല്‍നിക്കോവയെ 1977ല്‍ വിവാഹം കഴിച്ചു. 1991ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 1993ല്‍ മാര്‍ലാ മാപ്പിള്‍സിനെ വിവാഹം കഴിച്ചെങ്കിലും ആറ് വര്‍ഷമേ ഈ ബന്ധം നീണ്ടു നിന്നുള്ളു. 2005ല്‍ മെര്‍ലാനിയ ക്‌നൗസിനെ വിവാഹം കഴിച്ചു. ഡൊണാള്‍ഡ് ജൂനിയര്‍, ഇവാങ്ക, എറിക്, ടിഫാനി, ബാരോണ്‍ എന്നിവര്‍ മക്കളാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending