ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യ എതിരാളി ജോ ബിഡെനുമായുള്ള നേരത്തെ പ്രഖ്യാപിച്ച പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ നിന്നും പിന്മാറി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒക്ടോബര്‍ 15 ന് ബിഡെനുമായി നടക്കേണ്ടിയിരുന്ന ചര്‍ച്ചയില്‍ നിന്നാണ് ട്രംപ് പിന്മാറിയത്. ബിഡെനുമായുള്ള വെര്‍ച്വല്‍ സംവാദത്തെ, സമയം കളയുന്ന പരിപാടിയെന്ന് ട്രംപ് കളിയാക്കുകയും ചെയ്തു.
എന്നാല്‍, കോവിഡ് സ്ഥീരികരിച്ച ട്രംപുമായി സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബിഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോഴും കോവിഡ് ബാധിതനാണെങ്കില്‍ അടുത്തയാഴ്ച അദ്ദേഹവുമായി നടക്കാനിരിക്കുന്ന സംവാദത്തില്‍ പങ്കെടുക്കില്ലെന്നാണ് ബിഡെന്‍ വ്യക്തമാക്കിയത്.
അതേസമയം, വൈറസ് വ്യാപിക്കുന്നതിനെതിരായ മുന്‍കരുതലായി വെര്‍ച്വല്‍ സംവാദമാണ് നടക്കുകയെന്ന് പിന്നീട് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതാണിപ്പോള്‍ ട്രംപ് നിരസിച്ചത്.
”ഒരു വെര്‍ച്വല്‍ ചര്‍ച്ചക്കായി എന്റെ സമയം പാഴാക്കുന്നമെന്നതില്‍ നിങ്ങള്‍ക്ക് ആശങ്ക വേണ്ടന്നാണ്,” ട്രംപ് വ്യാഴാഴ്ച ഫോക്‌സ് ബിസിനസ്സിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞത്.
ഇപ്പോഴും അദ്ദേഹത്തിന് കോവിഡ് ഉണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ട് സംവാദം നടക്കാന്‍ പാടില്ലെന്നും ബൈഡന്‍ പറഞ്ഞു. ബൈഡനും ട്രംപും തമ്മില്‍ നടക്കേണ്ട മൂന്ന് സംവാദങ്ങളിലൊന്ന് സെപ്റ്റംബര്‍ 29ന് നടന്നിരുന്നു. ഈമാസം 15 നാണ് മിയാമിയില്‍ രണ്ടാമത്തെ ഡിബേറ്റ് നിശ്ചയിച്ചിരിക്കുന്നത്.
പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്സ് കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് പ്രാഥമിക സംവാദങ്ങളില്‍ രണ്ടാമത്തേതായ 15ന് മിയാമിയില്‍ കോവിഡ് ജാഗ്രത പാലിച്ച് നടക്കുന്നത്. അവസാനത്തെ ഡിബേറ്റ് ഈ മാസം 22 ന് നാഷ് വില്ലെയിലാണ്.
കോവിഡ് ബാധിതനായിരുന്ന ട്രംപ് ഒക്ടോബര്‍ 6 നാണ് ആശുപത്രി വിട്ടത്. തന്റെ മാസ്‌ക് അഴിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പ്രസിഡന്റ് കോവിഡ് മുക്തനായിട്ടില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. ഭാര്യ മെലാനിയക്കും കോവിഡ് ബാധിച്ചിരുന്നു.
അതേസമയം, ബിഡെനുമായുള്ള ദ്യ സംവാദത്തില്‍ ട്രംപിന് കനത്ത തിരിച്ചടിയാണ് നേരിട്ടതെന്നാണ് വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് ഇനി സംവാദത്തിനില്ലെന്ന ട്രംപിന്റെ മറുപടി കൂടി.