Connect with us

News

വീണ്ടും ആരോപണങ്ങളുമായി ട്രംപ്: ലക്ഷ്യം അട്ടിമറിയോ?

തോല്‍വി ഇതുവരെ സമ്മതിക്കാത്ത ട്രപ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

Published

on

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ച് ഡൊണാള്‍ഡ് ട്രംപ്. ഒരു തെരഞ്ഞെടുപ്പ് സാങ്കേതിക കമ്പനി തന്റെ വോട്ടുകള്‍ വലിയ അളവില്‍ ഇല്ലാതാക്കുകയോ അത് ജോ ബൈഡന്റേതാക്കി മാറ്റുകയോ ചെയ്‌തെന്നാണ് ട്രംപിന്റെ പുതിയ ആരോപണം. തോല്‍വി ഇതുവരെ സമ്മതിക്കാത്ത ട്രപ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വ്യാപകമായി ഉപയോഗിക്കുന്ന യുഎസിലെ സാങ്കേതിക കമ്പനിയായ ഡൊമിനിയന്‍ വോട്ടിങ് സംവിധാനത്തിനെതിരെയാണ് ട്രംപും, അനുകൂലികളും ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഒരു ട്രംപ് അനുകൂല ബ്ലോഗില്‍ വന്ന പ്രതികരണങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ അവകാശവാദങ്ങളെ അടിസ്ഥാനമാക്കിയുളള ഒരു റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് ട്രംപ് വോട്ടെണ്ണലില്‍ തിരിമറി നടന്നതായി ആരോപിക്കുന്നത്.

‘റിപ്പോര്‍ട്ട്: ദേശവ്യാപകമായി ഡൊമിനിയന്‍ ട്രംപിന്റെ 2.7 ദശലക്ഷം വോട്ടുകള്‍ നീക്കം ചെയ്തു. പെന്‍സില്‍വേനിയയിലെ 2,21,000 വോട്ടുകള്‍ ബൈഡന്റെതാക്കി മാറ്റിയെന്ന് ഡേറ്റാ അവലോകനം കണ്ടെത്തി. 9,41,000 ട്രംപ് വോട്ടുകള്‍ നീക്കം ചെയ്തു. ഡൊമിനിയന്‍ വോട്ടിങ് സംവിധാനം ട്രംപിന്റെ 4,35,000 വോട്ടുകള്‍ ബൈഡന് മറിച്ചുനല്‍കി.’ ട്രംപ് ട്വീറ്റ് ചെയ്തു.

എന്നാല്‍ 2020 അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ തിരിമറികള്‍ നടന്നതിന് യാതൊരു തെളിവുകളും ഇല്ലെന്നും അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളാണ് ട്രംപും അനുയായികളും ഉന്നയിക്കുന്നതെന്നും തെരഞ്ഞെടുപ്പ് സാങ്കേതിക കമ്പനി വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പള്ളിയിലേക്ക് പോകുന്നതിനിടെ സ്വിഫ്റ്റ് ബസിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസാണ് ഇടിച്ചത്.

Published

on

തൃശൂര്‍ ഒല്ലൂരില്‍ റോഡ് മുറിച്ചു കടന്ന് പള്ളിയിലേക്ക് പോകുന്നതിനിടെ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിടിച്ച് രണ്ട് പേര്‍ മരിച്ചു. ചീരാച്ചി വാകയില്‍ റോഡില്‍ പൊറാട്ടുകര ദേവസിയുടെ ഭാര്യ എല്‍സി (72), പൊറാട്ടുകര റാഫേലിന്റെ ഭാര്യ മേരി (73) എന്നിവരാണു മരിച്ചത്. ഇന്ന് രാവിലെ 6.30ന് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്.

തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസാണ് ഇടിച്ചത്. രണ്ടു സ്ത്രീകളും സംഭവ സ്ഥലത്തുവച്ചു തന്നെ തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ ജില്ല ആശുപത്രിയില്‍.

 

Continue Reading

kerala

ഹണി റോസിനെതിരായ പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി

ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ നടി ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ മോശം പരാമര്‍ശം നടത്തിയന്നൊണ് പരാതി.

Published

on

ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി. തൃശൂര്‍ സ്വദേശി സലീം എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കി. ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ നടി ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ മോശം പരാമര്‍ശം നടത്തിയന്നൊണ് പരാതി. കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിനെതിരെ നടി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ നടിയുടെ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി വിശദമായി പരിശോധിക്കുകയാണെന്നാണ് വിശദീകരണം. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്തതിനു മാത്രമേ ശേഷമേ കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയൊള്ളൂ. സൈബര്‍ ക്രൈമിന്റെ പരിധിയില്‍ കേസ് വരുമോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നു.

 

 

Continue Reading

kerala

തിരുവനന്തപുരത്ത് ലോഡ്ജില്‍ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Published

on

തിരുവനന്തപുരം തമ്പാനൂരില്‍ ലോഡ്ജില്‍ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പേയാട് സ്വദേശികളായ കുമാരന്‍, ആശ എന്നിവരാണ് മരിച്ചത്.

എന്താണ് മരണകാരണം എന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടുകൂടിയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Continue Reading

Trending