Connect with us

main stories

ട്രംപ് വൈറ്റ് ഹൗസ് വിടാന്‍ കൂട്ടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്; തോറ്റെന്ന് ബോധ്യപ്പെടുത്താന്‍ മകളുടെ സഹായം തേടുന്നു!

തെരഞ്ഞെടുപ്പ് തന്നില്‍ നിന്ന് തട്ടിയെടുത്തു എന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇപ്പോഴും ട്രംപ് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.

Published

on

വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വി അംഗീകരിക്കാന്‍ പ്രസിഡണ്ട് ട്രംപ് കൂട്ടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് വിടാന്‍ ട്രംപ് സന്നദ്ധനാകുന്നില്ല എന്നും വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍ഡിപെന്റന്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡണ്ടിനെ അനുനയിപ്പിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മകള്‍ ഇവന്‍കയുടെയും മരുമകന്‍ ജെറാദ് കുഷ്‌നറുടെയും സഹായം തേടാന്‍ വൈറ്റ് ഹൗസ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ആരും ട്രംപിനോട് കാര്യങ്ങള്‍ പറയാന്‍ സന്നദ്ധമാകുന്നില്ലെന്ന് വൈറ്റ്ഹൗസിലെ എംഎസ്എന്‍ബിസി കറസ്‌പോണ്ടന്റ് ഹാലി ജാക്‌സണ്‍ പറയുന്നു. ട്രംപ് വഴങ്ങുന്നില്ലെന്നും തോല്‍വി ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ് എന്നും സിഎന്‍എന്‍ വൈറ്റ് ഹൗസ് ലേഖിക കൈത്‌ലാന്‍ കോളിന്‍സ് വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് വിജയം ബൈഡനായാലും തോല്‍വി സമ്മതിക്കാന്‍ ട്രംപിന് പദ്ധതിയില്ലെന്ന് എന്നോട് ചില വൃത്തങ്ങള്‍ പറഞ്ഞതായി അവര്‍ പറയുന്നു. തെരഞ്ഞെടുപ്പ് തന്നില്‍ നിന്ന് തട്ടിയെടുത്തു എന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇപ്പോഴും ട്രംപ് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.

തോല്‍വി ബോധ്യപ്പെടുത്താന്‍ വൈറ്റ് ഹൗസിലെ സീനിയര്‍ ഉപദേഷ്ടാവും മരുമകനുമായ ജെറാദ് കുഷ്‌നര്‍, മകള്‍ ഇവാന്‍ക ട്രംപ് തുടങ്ങിയ ആരെയെങ്കിലും നിയോഗിക്കും എന്നാണ് റിപ്പോര്‍ട്ട്. ട്രംപ് പോകാന്‍ തയ്യാറായില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്.

ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് യുഎസ് സീക്രട്ട് സര്‍വീസും യുഎസ് മാര്‍ഷല്‍സുമാണ്. ഇവര്‍ക്കാണ് വൈറ്റ്ഹൗസിന്റെയും പ്രസിഡണ്ടിന്റെയും സുരക്ഷാ ചുമതല. ബൈഡന്‍ വിജയിക്കുമെന്ന് ഉറപ്പായതോടെ അദ്ദേഹത്തിനുള്ള സുരക്ഷ സീക്രട്ട് സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ട്രംപ് അനൂകൂലികളുടെ പ്രതിഷേധം നടക്കുന്ന സാഹചര്യവുമുണ്ട്.

അതിനിടെ, നെവാഡ, പെന്‍സില്‍ വാനിയ സ്റ്റേറ്റുകളില്‍ മേധാവിത്വം സ്ഥാപിച്ചതോടെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ഒരുപടി കൂടി അടുത്തു. 264 ഇലക്ടോറല്‍ വോട്ടുകളാണ് ഇപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ബൈഡനുള്ളത്. ട്രംപിന് 214ഉം. 270 ഇലക്ടോറല്‍ വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബർ 20 ലേക്ക് മാറ്റി

കല്‍പ്പാത്തി രഥോല്‍സവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടെടുപ്പ് തീയതി മാറ്റിയത്.

Published

on

പാലക്കാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് തീയതി നവംബര്‍ 20ലേക്ക് മാറ്റി. കല്‍പ്പാത്തി രഥോല്‍സവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടെടുപ്പ് തീയതി മാറ്റിയത്. നവംബര്‍ 13നായിരുന്നു തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്.

കല്‍പാത്തി രഥോല്‍സവം നടക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു.

 

 

Continue Reading

kerala

സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീംകോടതി

ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന്‍ കോടതിയെ സമീപിച്ചിരുന്നു.

Published

on

സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന്‍ കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ഉത്തരവ്. ജസ്റ്റിസ് പി എസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.

2022 സെപ്റ്റംബറില്‍ ജാമ്യം നല്‍കിയ ഉത്തരവിലെ വ്യവസ്ഥകളിലാണ് ഇപ്പോള്‍ കോടതി ഇളവ് നല്‍കിയിട്ടുള്ളത്. ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ 19 കാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കാപ്പനെതിരെ യുഎപിഎ വകുപ്പ് ഉള്‍പ്പെടെ ചുമത്തുകയായിരുന്നു.

രണ്ടരവര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം 2022 സെപ്റ്റംബറിലാണ് സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

എല്ലാ തിങ്കളാഴ്ചയും പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്, കേസുമായി ബന്ധപ്പെട്ട ആരുമായും ബന്ധപ്പെടരുത്, പാസ്‌പോര്‍ട്ട് നല്‍കണം തുടങ്ങിയ വ്യവസ്ഥകളാണ് ഉള്ളത്.

 

 

Continue Reading

kerala

പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും

ജാമ്യഹര്‍ജിയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വാദം കേള്‍ക്കും.

Published

on

എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ജാമ്യഹര്‍ജിയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വാദം കേള്‍ക്കും.

ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പി പി ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്ന് കുടുംബം അറിയിച്ചു. നീതി ലഭിക്കുന്നതിനു വേണ്ടി ഏതറ്റം വരെയും പോകുമെന്നും കുടുംബം വ്യക്തമാക്കി.

എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിനുശേഷം നവീന്‍ബാബു തന്നെ വന്നുകണ്ടിരുന്നുവെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുമുള്ള കളക്ടറിന്റെ മൊഴിയില്‍ കേന്ദ്രീകരിച്ചാകും പി പി ദിവ്യക്കുവേണ്ടിയുള്ള വാദം. ഹര്‍ജി ഫയലില്‍ സ്വീകരിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനായി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്ത് കുമാര്‍ സമയം ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബര്‍ 29-നാണ് പി പി ദിവ്യ അറസ്റ്റിലായത്. കണ്ണൂര്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ റിമാന്‍ഡിലാണ് പി പി ദിവ്യ ഇപ്പോഴുള്ളത്.

 

 

Continue Reading

Trending