Connect with us

india

ഗംഗാവലി നദിയില്‍ ട്രക്ക് കണ്ടെത്തി; ഉടന്‍ പുറത്തെത്തിക്കാന്‍ ശ്രമം; രാത്രിയിലും തിരച്ചില്‍

ബൂം എക്‌സവേറ്റര്‍ ഉപയോഗിച്ച് ട്രക്ക് ഉടന്‍ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Published

on

കര്‍ണാടകയിലെ ഷിരൂരിലെ ഗംഗാവലിയില്‍ നദിയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ബൂം എക്‌സവേറ്റര്‍ ഉപയോഗിച്ച് ട്രക്ക് ഉടന്‍ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പുരോഗമിക്കവേയാണ് നിര്‍ണായക കണ്ടെത്തല്‍. അര്‍ജുന്റെ വാഹനമാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ട്രക്ക് കരയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും കാര്‍വാര്‍ എസ്പി പറഞ്ഞു. ഒരു പ്രദേശം മാത്രം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലോറി കണ്ടെത്തിയയത്. രാത്രിയിലും തിരച്ചില്‍ തുടരും.

ബൂം എക്‌സവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കിയ ശേഷം ട്രക്ക് കരയ്‌ക്കെത്തിക്കാനാണ് ശ്രമം. ഐ ബോഡ് ഉപയോഗിച്ച് ഇവിടെ പരിശോധന നടത്തും. നാവിക സേന മുങ്ങല്‍ വിദഗ്ധര്‍ ഉടന്‍ പുഴയിലിറങ്ങും. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പുഴയില്‍ പരിശേധന നടത്തും.

16ന് രാവിലെയാണ് ആണ് ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കുമായി വീണത്. അന്ന് കാണാതായ അര്‍ജുനായി ഇതുവരെ കരയിലും പുഴയിലുമായി നടത്തിയ തിരച്ചിലുകളൊന്നും ഫലംകണ്ടില്ല. ദേശീയപാതയിലെ മണ്ണ് പൂര്‍ണമായും നീക്കിയിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ പുഴയിലേക്കുകകൂടി വ്യാപിപ്പിച്ചത്.

india

നവജാത ശിശുക്കളുടെ മരണം: അപകടം യാദൃച്ഛികമെന്ന് അന്വേഷണ സമിതി

ക്രിമിനല്‍ ഗൂഢാലോചനയോ അശ്രദ്ധയോ ഇല്ലാത്തതിനാല്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ 11 നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ തീപിടിത്തം ബോധപൂര്‍വമല്ലെന്നും യാദൃച്ഛികമായുണ്ടായതാണെന്നും അന്വേഷണ സമിതി. ഇതില്‍ ക്രിമിനല്‍ ഗൂഢാലോചനയോ അശ്രദ്ധയോ ഇല്ലാത്തതിനാല്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ സര്‍ക്കാര്‍ ആശുപത്രി ഝാന്‍സി മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നവജാത ശിശുക്കളുടെ വാര്‍ഡില്‍ വെള്ളിയാഴ്ച രാത്രി 10.45 ഓടെ തീപിടിത്തമുണ്ടാവുകയും 11 കുഞ്ഞുങ്ങള്‍ വെന്ത് മരിക്കുകയുമായിരുന്നു.

സ്വിച്ച്ബോര്‍ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പീഡിയാട്രിക്സ് വാര്‍ഡില്‍ നവജാതശിശുക്കള്‍ ഉള്ളതിനാല്‍ വാട്ടര്‍ സ്പ്രിംഗ്ലറുകള്‍ സ്ഥാപിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു.

അപകടം നടക്കുന്ന സമയം വാര്‍ഡില്‍ ആറ് നഴ്‌സുമാരും മറ്റ് ജീവനക്കാരും രണ്ട് ഡോക്ടര്‍മാരും ഉണ്ടായിരുന്നു. തീ അണയ്ക്കുന്നതിനിടെ നഴ്സുമാരില്‍ ഒരാളുടെ കാലില്‍ പൊള്ളലേറ്റിരുന്നു. ഒരു പാരാമെഡിക്കല്‍ സ്റ്റാഫും മറ്റ് രണ്ട് പേരും അഗ്നിശമന ഉപകരണങ്ങളുമായി അകത്തേക്ക് പോയെങ്കിലും സ്വിച്ച്ബോര്‍ഡില്‍ നിന്നുള്ള തീ അതിവേഗം ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററിലേക്ക് പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മിനിറ്റുകള്‍ക്കകം അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

 

Continue Reading

india

എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

Published

on

എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമേലി അട്ടിവളവില്‍ രാത്രി എട്ടരയോടെയായിരുന്നു അപകടം. മോട്ടര്‍ വാഹന വകുപ്പിന്റെ പട്രോളിങ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

 

Continue Reading

india

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് ശകാരിച്ചു; അധ്യാപികയുടെ കസേരയ്ക്കടിയില്‍ പടക്ക ബോംബ് പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍

ഹരിയാനയിലാണ് സംഭവം.

Published

on

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് ശകാരിച്ച അധ്യാപികയുടെ കസേരയ്ക്കടിയില്‍ പടക്ക ബോംബ് പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍. ഹരിയാനയിലാണ് സംഭവം. അധ്യാപിക കസേരയില്‍ ഇരുന്നപ്പോള്‍ പടക്ക ബോംബ് വിദ്യാര്‍ത്ഥികള്‍ റിമോട്ട് ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. സംഭവത്തില്‍ അധ്യാപികയ്ക്ക് പരിക്കേറ്റു.

സയന്‍സ് അധ്യാപികയാണ് പരിക്കേറ്റത്. മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥികളെ ശകാരിച്ച അധ്യാപികയോട് വൈരാഗ്യം തോന്നിയ വിദ്യാര്‍ത്ഥികള്‍ യൂട്യൂബില്‍ നോക്കി പടക്കം നിര്‍മിക്കാന്‍ പഠിക്കുകയായിരുന്നു.

എന്നാല്‍ അധ്യാപികയ്ക്ക് പ്രാങ്ക് നല്‍കിയതാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പൊട്ടിത്തെറിയുടെ ആഘാതത്തില്‍ അധ്യാപികയ്ക്ക് പൊള്ളലേല്‍ക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചു.

സംഭവത്തില്‍ 13 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ക്ലാസ് മുറിയിലെ സ്‌ഫോടനത്തെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അന്വേഷിച്ചിരുന്നു. എന്നാല്‍ രക്ഷിതാക്കളുള്‍പ്പെടെ ക്ഷമാപണവുമായി രംഗത്തെത്തിയതോടെ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു. നിലവില്‍ ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍.

 

 

Continue Reading

Trending