X
    Categories: indiaNews

റേറ്റിങ് തട്ടിപ്പ്; അര്‍ണബിനോട് കേസ് മുംബൈ ഹൈക്കോടതിയില്‍ തന്നെ തീര്‍ക്കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടി. വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയോട് ബോംബെ ഹൈക്കോടതിയെ സമീപിക്കാനാവശ്യപ്പെട്ട് സുപ്രീം കോടതി. ചാനല്‍ റേറ്റിങ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് നിര്‍ദേശം.ഗോസ്വാമിക്കെതിരായി മുംബൈ പൊലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയില്‍ സമര്‍പിച്ച ഹര്‍ജിയെ എതിര്‍ത്താണ് മുംബൈ പൊലീസ് സുപ്രിംകോടതിയിലെത്തിയത്. അന്വേഷണം സിബിഐക്കു വിടണമെന്ന റിപ്പബ്ലിക് ടിവിയുടെ ആവശ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മുംബൈ പൊലീസ് പറഞ്ഞു.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഗോസ്വാമിയോട് ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടത്. ബോംബെ ഹൈക്കോടതിയുടെ ഓഫീസും റിപ്പബ്ലിക് ടിവിയുടെ ഓഫീസും ഒരേ സ്ഥലത്തായതിനാല്‍ ഹൈക്കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ടി.ആര്‍.പി അഴിമതി കേസില്‍ അര്‍ണബ് ഗോസ്വാമി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ എതിര്‍ത്ത മുംബൈ പൊലീസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന റിപ്പബ്ലിക്ക് ടി.വിയുടെ ആവശ്യം തെറ്റിധരിപ്പിക്കുന്നതാണെന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

റിപ്പബ്ലിക്ക് ടി.വിക്കും ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കുമെതിരെ നേരത്തെ ടിആര്‍പി റേറ്റിങ് തട്ടിപ്പു കേസില്‍ മുംബൈ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

web desk 1: