Connect with us

More

കേന്ദ്രത്തിനെതിരെ സൈന്യവും;ശത്രുവിനെ നേരിടാന്‍ കാശില്ല

Published

on

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ സാമ്പത്തിക സ്ഥിതി ദയനീയമെന്ന് റിപ്പോര്‍ട്ട്. പത്താന്‍കോട്ട്, ഉറി ആക്രമണങ്ങളുടെ പശ്ചാതലത്തില്‍ അടിയന്തരമായി ആയുധങ്ങള്‍ വാങ്ങാനും, ചൈനീസ് അതിര്‍ത്തിയില്‍ തന്ത്രപ്രധാനമായ റോഡ് നിര്‍മിക്കുന്നതിനും പദ്ധതി തയാറാക്കിയിരുന്നെങ്കിലും ഇതിനാവശ്യമായ പണം ലഭിച്ചില്ലെന്ന് സൈന്യം പാര്‍ലമെന്ററി പാനല്‍ മുമ്പാകെ വ്യക്തമാക്കി. പാകിസ്താനും ചൈനയും ഉയര്‍ത്തുന്ന .യുദ്ധ ഭീഷണി വലുതാണ്. ഈ സാഹചര്യത്തില്‍ സൈന്യത്തിന്റെ ആധുനിക വത്കരണം അടിയന്തരമായി നടക്കേണ്ടതാണ്. എന്നാല്‍ ഇതിനാവശ്യമായ പണം സൈന്യത്തിന് അനുവദിക്കുന്നില്ലെന്നും സൈന്യം അറിയിച്ചതായി പാര്‍ലമെന്ററി പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടിയന്തരമായി നടപ്പാക്കേണ്ട 125 പദ്ധതികള്‍ക്കായി സൈന്യത്തിന് 29,033 കോടി വേണ്ട സ്ഥാനത്ത് ബജറ്റില്‍ അനുവദിച്ചത് 21,338 കോടി മാത്രമാണ്. 10 ദിവസം ശക്തമായ യുദ്ധം നടത്താനാവശ്യമായ ആയുധങ്ങള്‍ പോലും വാങ്ങാന്‍ 6,380 കോടിയുടെ കുറവാണ് സൈന്യം നേരിടുന്നത്. 2018-19ലെ കേന്ദ്ര ബജറ്റ് തങ്ങളുടെ എല്ലാ പ്രതീക്ഷകളെ തല്ലിക്കെടുത്തിയതായി ആര്‍മി വൈസ് ചീഫ് ലഫ്.ജനറല്‍ ശരത് ചന്ദ് പാര്‍ലമെന്ററി പാനലിന് മുമ്പാകെ പറഞ്ഞു. ഇതുവരെ നേടിയത് എന്താണോ അതിന് തിരിച്ചടിയാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റില്‍ സൈന്യത്തിനുള്ള തുക നാമമാത്രമായി വര്‍ധിപ്പിച്ചത് പണപ്പെരുപ്പം പരിഗണിക്കുമ്പോള്‍ ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന് മുന്തിയ പരിഗണനയെന്ന മോദി സര്‍ക്കാറിന്റെ പൊള്ള വാദങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ് സൈന്യത്തിന്റെ റിപ്പോര്‍ട്ട്. പാകിസ്താനും ചൈനയും സൈന്യത്തെ വളരെ വേഗത്തിലാണ് ആധുനിക വത്കരിക്കുന്നത്. ഈ ശ്രദ്ധ ഇന്ത്യന്‍ സൈന്യത്തിനും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ കയ്യിലുള്ള 68 ശതമാനം ആയുധങ്ങളും കാലപ്പഴക്കം ചെന്നതാണ്. 24 ശതമാനം നടപ്പ് ആയുധങ്ങളും എട്ട് ശതമാനം ഉപയോഗ ശൂന്യവുമാണ്. ആയുധങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ്, എന്നിവ വാങ്ങിക്കുന്നതിനായി ആവശ്യമായ തുക ലഭിക്കുന്നില്ലെന്നും പാനല്‍ മുമ്പാകെ സൈന്യം അറിയിച്ചു. ചൈനീസ് അതിര്‍ത്തിയില്‍ റോഡ് നിര്‍മിക്കുന്നതിനായി സൈന്യത്തിന് 902 കോടി രൂപയുടെ കുറവുണ്ടെന്നും 14 ശതമാനം സൈനിക ബജറ്റ് മാത്രമാണ് ആധുനിക വത്കരണത്തിന് പോകുന്നതെന്നും ഇത് 25 ശതമാനമാക്കി ഉയര്‍ത്തണമെന്നും സൈന്യം ആവശ്യപ്പെട്ടു.

kerala

മലയാള സിനിമാ ചരിത്രത്തിൽ കൂടുതൽ വരവ് നേടിയ ചിത്രമായി ‘എമ്പുരാൻ’

Published

on

കേരളത്തിൽ ഏറ്റവും ഉയർന്ന കലക്ഷൻ നേടുന്ന മലയാളസിനിമയായി എമ്പുരാൻ. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചത്. 2024ൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് ആയിരുന്നു ഈ സ്ഥാനത്ത്. 72 ദിവസംകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നേടിയ കലക്ഷൻ വെറും പത്ത് ദിവസംകൊണ്ടാണ് എമ്പുരാന് ലഭിച്ചത്.

ഇന്ത്യയിൽ നിന്നും ഇതുവരെയായി ചിത്രം 91.15 കോടി രൂപ കളക്ഷൻ നേടിക്കഴിഞ്ഞു. ചിത്രം വിദേശ കളക്ഷനിൽ 100 കോടി നേടിയതായി റിപ്പോർട്ട് വന്നുകഴിഞ്ഞു. ലോക ബോക്സ് ഓഫിസിൽ തിയേറ്ററിൽ എത്തി രണ്ടു ദിവസം പിന്നിട്ടപ്പോൾ തന്നെ മൊത്തം കളക്ഷനിൽ 100 കോടി തൊട്ട ചിത്രത്തിലെ വിവാദ ഭാഗങ്ങൾ വെട്ടിമാറ്റാൻ നിർമാതാക്കൾ തീരുമാനിച്ചിരുന്നു. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരുത്തി.

‘മലയാള സിനിമ വ്യവസായത്തിലെ പുതിയ അടയാളപ്പെടുത്തലാണ് ഇത്. ഈ നിമിഷം ഞങ്ങൾക്കുള്ളതല്ല, തിയേറ്ററുകളിൽ പ്രതിധ്വനിച്ച നിങ്ങളുടെ ഓരോ ഹൃദയമിടിപ്പിനും, ഓരോ ആഹ്ലാദത്തിനും, കണ്ണീരിനും അവകാശപ്പെട്ടതാണ്. നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു’- എന്ന് പറഞ്ഞു കൊണ്ടാണ് അണിയറപ്രവർത്തകർ സന്തോഷം പങ്കുവെച്ചത്.

ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ. ആദ്യദിനത്തിൽ 50 കോടി കളക്ഷന്‍ നേടുന്ന മലയാളത്തിലെ ആദ്യ ചിത്രമായി മാറുക കൂടിയായിരുന്നു എമ്പുരാൻ. മോഹന്‍ലാലിന്‍റെ തന്നെ ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിനായിരുന്നു ഇതുവരെ ഈ റെക്കോഡ്. ചിത്രം 20 കോടിയാണ് ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നത്.

Continue Reading

kerala

ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടില്‍ നടത്തിച്ചു, കൊച്ചിയില്‍ ടാര്‍ഗെറ്റിന്റെ പേരില്‍ പീഡനം

Published

on

കൊച്ചി: കൊച്ചിയിലെ മാര്‍ക്കറ്റിങ് കമ്പനിയില്‍ തൊഴില്‍ പീഡനം. ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സ് എന്ന കമ്പനിയിലാണ് തൊഴില്‍ പീഡനം നടന്നത്. ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരോടാണ് മാനേജരുടെ ക്രൂരത. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചു നല്‍കും. ആറ് മാസത്തെ ട്രെയിനിങ് എന്ന് പറഞ്ഞ് ജോലിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കെതിരെയാണ് ഈ ക്രൂര പീഡനം.

ജീവനക്കാതെ മുട്ടുകാലില്‍ നടത്തി, നിലത്തുനിന്ന് നാണയങ്ങളും ചീഞ്ഞ പഴങ്ങളും അടക്കം നക്കിയെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ഇവിടെയുള്ള ജീവനക്കാരെ വിവിധ ഇടങ്ങളില്‍ കമ്പനിയുടെ തന്നെ താമസ സ്ഥലത്താണ് താമസിപ്പിച്ചിരുന്നത്. ടാര്‍ഗെറ്റ് നേടാത്ത ജീവനക്കാരെ സ്ഥിരമായി ക്രൂര പീഡനത്തിന് ഇരയാക്കാറുണ്ടെന്നാണ് ജീവനക്കാര്‍ അടക്കം പറയുന്നത്.

പത്രത്തിലെ പരസ്യം കണ്ടാണ് പലരും ജോലിക്ക് വരുന്നത്. അഭിമുഖത്തിന്റെ സമയത്ത് ആറ് മാസം ട്രെയിനിങ്ങും 8000-1000 വരെ ശമ്പളം നല്‍കുമെന്നും വാഗ്ദാനം ചെയ്യും. എന്നാല്‍ ജോലിക്ക് കയറിയതിന് ശേഷം ശമ്പളമില്ലെന്നാണ് മാനേജർമാർ പറയുന്നത്. ശമ്പളം ചോദിച്ചാൽ സ്‌റ്റൈപ്പന്റ് നൽകാനേ പറ്റൂ എന്നാണ് മാനേജര്‍മാര്‍ പറയുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. ട്രെയിനിങ് കഴിഞ്ഞാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് പലരും പിടിച്ചു നിന്നതെന്നും എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും ട്രെയിനിങ് പിരീഡില്‍ നിന്ന് മാറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു. ഉപദ്രവിക്കാന്‍ വേണ്ടി മാത്രം കമ്പനിയില്‍ മാനേജര്‍മാരുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

സംഭവത്തില്‍ തൊഴില്‍ വകുപ്പ് ഇടപെടല്‍ നടത്തുമെന്ന് അറിയിച്ചു. കമ്പനിയുടെ വിവിധ ബ്രാഞ്ചുകളില്‍ പരിശോധന നടത്തുമെന്നാണ് തൊഴില്‍ വകുപ്പ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഫോര്‍ട്ടുകൊച്ചി, പെരുമ്പാവൂര്‍ ശാഖകളിലും പരിശോധന നടത്തുമെന്നാണ് വകുപ്പ് അറിയിച്ചിരക്കുന്നത്.

Continue Reading

india

ജസ്റ്റിസ് യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു

Published

on

ഡൽഹി ഹൈക്കോടതിയിൽ നിന്നും സ്ഥലം മാറ്റിയ ജഡ്ജി യശ്വന്ത് വർമ ചുമതലയേറ്റു. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം ഉണ്ടായത്. ജസ്റ്റിസ് യശ്വന്ത് വർമയ്ക്ക് നിലവിൽ ജുഡീഷ്യൽ ചുമതലകൾ ഉണ്ടാകില്ല.

യശ്വന്ത് വർമയെ സ്ഥലം മാറ്റിയതിന് പിന്നാലെ മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് കോടതിയെന്ന് അവിടത്തെ ബാർ അസോസിയേഷൻ പത്രക്കുറിപ്പിറക്കിയിരുന്നു. ജസ്റ്റിസ് വർമയുടെ വസതിയോടു ചേർന്ന സ്റ്റോർ മുറിയിൽ തീപിടിത്തമുണ്ടായതിനു പിന്നാലെ സ്ഥലത്ത് അഗ്നിശമന സേനയും പൊലീസും എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞതുൾപ്പെടെ ചാക്കുകണക്കിന് നോട്ടുകെട്ട് കണ്ടെത്തിയത്.

മാര്‍ച്ച് 14-ന് രാത്രിയാണ് ജഡ്ജിയുടെ വീട്ടില്‍ തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്. തുടർന്ന് അധികാരികാരികളെ വിവരമറിയിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വർമ വീട്ടിൽ ഉണ്ടായിരുന്നില്ല. വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കൊളീജിയം വിളിച്ചു ചേര്‍ത്ത് ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

സംഭവം സുപ്രിംകോടതി നിയോഗിച്ച ജഡ്ജിമാരുടെ മൂന്നംഗ സംഘം അന്വേഷിക്കുന്നതിനിടെയാണ് വർമയെ സ്ഥലംമാറ്റിയത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ അവധിയിൽ പോയ വർമയെ ചുമതലകളിൽനിന്ന് മാറ്റി നിർത്താൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടു സുപ്രിംകോടതി നിർദേശിച്ചിരുന്നു.

Continue Reading

Trending