Connect with us

kerala

സ്ത്രീകളെ നഗ്നരാക്കി നിര്‍ത്തി; ഷെമീറിനെ കെട്ടിടത്തില്‍ നിന്ന് ചാടാന്‍ നിര്‍ബന്ധിച്ചു- സുമയ്യ

ലോക്കല്‍ പൊലീസിനെക്കൊണ്ടു റെക്കമന്‍ഡ് ചെയ്യിക്കുമല്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദനം. താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ നഗ്‌നരാക്കി നിര്‍ത്തി.

Published

on

തൃശൂര്‍: ജയില്‍ അധികൃതരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച ഷെമീറിന് ക്രൂരമര്‍ദനത്തിന് ഇരയാകേണ്ടി വന്നുവെന്ന് ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തല്‍. മര്‍ദിച്ച് അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളില്‍ നിന്നു ചാടാന്‍ ജയിലധികൃതര്‍ നിര്‍ബന്ധിച്ചെന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണുമരിച്ചെന്നു വരുത്തുകയായിരുന്നു ലക്ഷ്യമെന്നും സുമയ്യ ആരോപിച്ചു. കഞ്ചാവു കേസില്‍ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂര്‍ വനിതാ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങി ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കഴിഞ്ഞ 30നാണ് കഞ്ചാവ് കേസ് പ്രതി ഷെമീറിന് റിമാന്‍ഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ അമ്പിളിക്കല ഹോസ്റ്റലില്‍ ക്രൂര മര്‍ദനമേറ്റത്. പിറ്റേന്നാണ് ഷമീര്‍ മരണത്തിന് കീഴടങ്ങിയത്. മര്‍ദനത്തിന് താനും കൂടെ അറസ്റ്റിലായ ജാഫറും സാക്ഷികളാണ് എ്ന്ന് അവര്‍ പറയുന്നു.

അപസ്മാരമുള്ളയാളാണ്, മര്‍ദിക്കരുത് എന്ന് പ്രതികളെ കൈമാറുമ്പോള്‍ പൊലീസ് പറഞ്ഞതു ജയില്‍ അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ലോക്കല്‍ പൊലീസിനെക്കൊണ്ടു റെക്കമന്‍ഡ് ചെയ്യിക്കുമല്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദനം. താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ നഗ്‌നരാക്കി നിര്‍ത്തി. ഇതിനെ എതിര്‍ത്ത കൂട്ടുപ്രതി ജാഫറിനെയും ക്രൂരമായി മര്‍ദിച്ചു- അവര്‍ പറഞ്ഞു. ഷെമീറിനെ മര്‍ദിച്ചത് പൊലീസാണ് എന്ന് വരുത്താന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് ശ്രമിച്ചെന്നും സുമയ്യ ആരോപിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട്ട് റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം

മൂന്നു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം. മൂന്നു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ദേശീയ പാത 766ല്‍ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം.

റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്റെ കൊമ്പില്‍ നിന്നും മാങ്ങ ശേഖരിച്ചു കൊണ്ടിരിക്കെ ആളുകള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂര്‍ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗഫൂറിന്റെ പരിക്ക് ഗുരുതരമാണ്.

ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

Continue Reading

kerala

നിയമനം ലഭിച്ചില്ല; ആശമാര്‍ക്ക് പിന്നാലെ വനിതാ പൊലീസ് റാങ്ക് ഹോള്‍ഡര്‍മാരും നിരാഹാര സമരത്തിലേക്ക്

റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, 30% ല്‍ താഴെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളു

Published

on

ആശവര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവരുടെ പ്രതിഷേധത്തിനു പിന്നാലെ വനിതാ പൊലീസ് റാങ്ക് ഹോള്‍ഡര്‍മാരും സമരത്തിലേക്ക്. റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, 30% ല്‍ താഴെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളു. ഈ പശ്ചാത്തലത്തിലാണ് ഏപ്രില്‍ 2 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്താന്‍ ഉദ്യോഗാര്‍ഥികള്‍ തീരുമാനിച്ചത്.

സിപിഒ റാങ്ക് ലിസ്റ്റിലുള്ള 967 വനിതാ ഉദ്യോഗാര്‍ഥികളില്‍ 259 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചിച്ചുള്ളത്. ലിസ്റ്റ് വന്ന് 8 മാസത്തിനു ശേഷമാണ് ആദ്യ ബാച്ച് ജോലിയില്‍ പ്രവേശിച്ചതെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഏപ്രില്‍ രണ്ട് മുതല്‍ നിരാഹാരത്തിലേക്ക് ഇവര്‍ കടക്കുന്നത്. ഓരോ സ്റ്റേഷനിലും കുറഞ്ഞത് 6 വനിതാ സിപിഒമാര്‍ ആവശ്യമാണ്, എന്നാല്‍ സംസ്ഥാനത്തെ 454 പൊലീസ് സ്റ്റേഷനുകളില്‍ ഭൂരിഭാഗത്തിനും അതിന്റെ പകുതി പോലും ഇല്ല.

പൊലീസ് സേനയിലെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി അംഗബലം കൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷനടക്കം നിര്‍ദേശിച്ചിരുന്നു. ഉയര്‍ന്ന കട്ട് ഓഫും ശാരീരിക ക്ഷമത പരീക്ഷയും അടക്കം പൂര്‍ത്തിയാക്കി ലിസ്റ്റില്‍ പ്രവേശിച്ച ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രില്‍ 19 നാണ് അവസാനിക്കുക.

Continue Reading

kerala

സംസ്ഥാനത്ത് രണ്ടു മാസത്തിനിടെ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ എത്തിയത് 588 കുട്ടികള്‍

2021ല്‍ 681 ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നത്. എന്നാല്‍ 2024ല്‍ 2880 പേരായി ഉയര്‍ന്നു

Published

on

സംസ്ഥാനത്ത് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ 18ന് താഴെയുള്ള 588 കുട്ടികള്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്. എല്ലാ ജില്ലയിലും പ്രവര്‍ത്തിക്കുന്ന 14 ഡി- അഡിക്ഷന്‍ കേന്ദ്രങ്ങളിലെത്തുന്ന കുട്ടികളുടെയും യുവാക്കളുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2021ല്‍ 681 ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നത്. എന്നാല്‍ 2024ല്‍ 2880 പേരായി ഉയര്‍ന്നു.

ലഹരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഡാര്‍ക്ക്‌നെറ്റിലെ അജ്ഞാത മാര്‍ക്കറ്റുകളും ഫോറങ്ങളും വഴിയുള്ള ലഹരി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസിന് പുറമെ, മറ്റ് ഏജന്‍സികളുടെ സഹായം തേടിയേക്കും. ലഹരിക്കേസുകളില്‍ ആവര്‍ത്തിച്ച് ഏര്‍പ്പെടുന്നവരെ കരുതല്‍ തടങ്കലിലാക്കുന്നുണ്ട്. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും.

Continue Reading

Trending