Connect with us

kerala

ഫോണില്‍ മുത്തലാഖ്; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കി യുവതി

നീതി വേണമെന്നാവശ്യപ്പെട്ട് യുവതി പൊലീസിനെയും വനിതാ കമ്മീഷനെയും സമീപിക്കുകയായിരുന്നു.

Published

on

മലപ്പുറത്ത് ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കി യുവതി. നീതി വേണമെന്നാവശ്യപ്പെട്ട് യുവതി പൊലീസിനെയും വനിതാ കമ്മീഷനെയും സമീപിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍തൃവീട്ടില്‍ പീഡനമായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സൗന്ദര്യമില്ലെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നെന്നും മാരകരോഗങ്ങള്‍ ഉണ്ടെന്ന് ഭര്‍തൃ വീട്ടുകാര്‍ പറഞ്ഞ് പ്രചരിപ്പിച്ചു തുടങ്ങിയ കാര്യങ്ങളും യുവതിയുടെ പരാതിയിലുണ്ട്.

അന്‍പത് പവന്‍ സ്വര്‍ണം ചോദിച്ചതില്‍ 30 പവനാണ് നല്‍കിയതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഒരു മാസവും 10 ദിവസവുമാണ് ഭര്‍തൃ വീട്ടില്‍ കഴിഞ്ഞതെന്നും യുവതിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒന്നര വര്‍ഷം മുമ്പായിരുന്നു കൊണ്ടോട്ടി സ്വദേശിയായ വീരാന്‍കുട്ടിയും യുവതിയും വിവാഹം ചെയ്തത്. എന്നാല്‍ ഒരുമാസം മുമ്പ് പിതാവിന്റെ ഫോണില്‍ വിളിച്ച് ഇയാള്‍ മുത്തലാഖ് ചൊല്ലുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; പത്തുകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്.

Published

on

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. പത്തുകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്.

സംഭവത്തില്‍ രണ്ടുപേരെ കസ്റ്റംസ് പിടികൂടി. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇരുവര്‍ക്കും പിടിവീണത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യും.

Continue Reading

kerala

പരിശീലനത്തിനിടെ പാലത്തില്‍ നിന്ന് ചാടി; ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ കാണാതായി

ടാന്‍സാനിയയില്‍ നിന്ന് പരിശീലനത്തിനെത്തിയ നാവികന്‍ തേവര പാലത്തില്‍ നിന്ന് ചാടിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

Published

on

കൊച്ചിയില്‍ പരിശീലനത്തിനിടെ ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ടാന്‍സാനിയയില്‍ നിന്ന് പരിശീലനത്തിനെത്തിയ നാവികന്‍ തേവര പാലത്തില്‍ നിന്ന് ചാടിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നേവിയും ഫയര്‍ഫോഴ്‌സും തിരിച്ചില്‍ നടത്തുകയാണ്.

Continue Reading

kerala

പാലക്കാട് പത്താം ക്ലാസ് വിദ്യാര്‍ഥി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.

Published

on

പാലക്കാട് വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് അലനല്ലൂരില്‍ പാലക്കാഴി ചോലാക്കാടന്‍ വീട്ടില്‍ മുഹമ്മദാലിയുടെ മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദില്‍ ( 14) നെയാണ് വൈകിട്ടോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാലക്കാട് നാട്ടുകല്‍ പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

Continue Reading

Trending