Connect with us

News

ടിക് ടോക്കില്‍ വൈറലായ പാചകക്കുറിപ്പ് പരീക്ഷിച്ചു; മുട്ട പൊട്ടിത്തെറിച്ച് 37കാരിക്ക് ഗുരുതര പൊള്ളല്‍

Published

on

ടിക് ടോക്കില്‍ വൈറലായ പാചകപരീക്ഷണം നടത്തിയ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു.
മൈക്രോവേവ് ഓവനില്‍ മുട്ട പാകം ചെയ്യുന്ന രീതിയാണ് യുവതി പരീക്ഷിച്ചത്. മുട്ട പൊട്ടിത്തെറിച്ചാണ് യുവതിയുടെ മുഖത്താണ് ഗുരുതരമായി പൊള്ളലേറ്റത്. 37 കാരിയായ ഷാഫിയ ബഷീറിനാണ് പൊള്ളലേറ്റത്.

ഒരു മഗ്ഗില്‍ തിളച്ച വെള്ളമെടുത്ത് അതില്‍ മുട്ടയെടുത്ത് മൈക്രോവേവില്‍ വെക്കുന്നതായിരുന്ന ആ പാചക രീതി. ഏതാനും മിനിറ്റുകള്‍ മുട്ട മൈക്രോവേവില്‍ വെച്ച ശേഷം തണുത്ത സ്പൂണ്‍ കൊണ്ട് പൊളിക്കാന്‍ നോക്കിയപ്പോള്‍ അത് പൊട്ടിത്തൊറിക്കുകയായിരുന്നു. മുഖത്തിന്റെ വലുതു ഭാഗത്താണ് യുവതിക്ക് പൊള്ളലേറ്റത്.

അപകടത്തിന് ശേഷം സഹിക്കാന്‍ കഴിയാത്ത വേദനയാണെന്നും ഇനിയാര്‍ക്കും ഇത്തരം അപകടം സംഭവിക്കരുതെന്നും യുവതി പറയുന്നു. സോഷ്യല്‍മീഡിയയില്‍ വൈറലായ ഇത്തരം ട്രെന്‍ഡുകള്‍ പിന്തുടരുന്നത് അപകടമാണെന്നും യുവതി മുന്നറിയിപ്പ് നല്‍കുന്നു. മുഖത്തെ പൊള്ളലിന് ശമനമുണ്ടെന്നും ഭാഗ്യത്തിന് വലിയ മുറിവുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഷാഫിയ പറഞ്ഞതായി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് ശേഷം താന്‍ പേടിച്ചുപോയെന്നും ഇനി ഒരിക്കലും മുട്ട കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തുവെന്നും ഫാബിയ ബഷീര്‍ പറഞ്ഞു.

News

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം ഡി. ഗുകേഷിന് തോല്‍വി

നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ ഡിങ് ലിറനാണ് ഗുകേഷിനെ പരാജയപ്പെടുത്തിയത്.

Published

on

ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം ഡി. ഗുകേഷിന് തോല്‍വി. നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ ഡിങ് ലിറനാണ് ഗുകേഷിനെ പരാജയപ്പെടുത്തിയത്. സിങ്കപ്പൂരിലെ റിസോര്‍ട്ട് വേള്‍ഡ് സെന്റോസയില്ഡ വെച്ചാണ് മത്സരം നടന്നത്.

വെള്ളക്കരുക്കളുമായാണ് ഡി. ഗുകേഷ് പോരാട്ടത്തിനിറങ്ങിയത്. കിങ് പോണ്‍ ഫോര്‍വേഡ് ഗെയിമിലൂടെ കരുനീക്കം ആരംഭിച്ചെങ്കിലും ഇതിന് ഫ്രഞ്ച് ഡിഫന്‍സിലൂടെയായിരുന്നു ലിറന്റെ മറുപടി. നാല്‍പത്തിരണ്ട് നീക്കങ്ങള്‍ക്കൊടുവില്‍ ഗുകേഷ് പരാജയപ്പെടുകയായിരുന്നു.

ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ കറുത്ത കരുക്കളുമായാണ് ഗുകേഷ് മത്സരിക്കുക.

 

Continue Reading

kerala

കൊല്ലത്ത് കടന്നല്‍ ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്

കുത്തേറ്റ 72 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

on

കൊല്ലം കൊട്ടാരക്കര പത്തടിയില്‍ കടന്നല്‍ കുത്തേറ്റ് ഏഴു പേര്‍ക്ക് പരിക്ക്. പാടത്ത് കപ്പ കൃഷി ചെയ്തിരുന്ന നാലു കര്‍ഷക തൊഴിലാളികള്‍ക്കും നാട്ടുകാരായ മൂന്നു പേര്‍ക്കുമാണ് കടന്നല്‍ കുത്തേറ്റത്. കര്‍ഷകരെ രക്ഷിക്കാനെത്തിയ നാട്ടുകാര്‍ക്കാണ് കുത്തേറ്റത്.

കുത്തേറ്റ 72 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ചികിത്സതേടി.

 

 

Continue Reading

kerala

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ്. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

Published

on

ന്യൂഡല്‍ഹി: ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ്. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

പത്താം ക്ലാസ് പരീക്ഷയ്ക്ക് 2,53,384 വിദ്യാര്‍ഥികളും 12 ാം ക്ലാസ് പരീക്ഷയ്ക്ക് 1,00067 വിദ്യാര്‍ഥികളും രജിസ്റ്റര്‍ ചെയ്തു. വിശദ വിവരങ്ങള്‍ cisce.org വെബ്സൈറ്റില്‍ ലഭ്യമാണ്.

 

 

Continue Reading

Trending