Connect with us

News

ശ്രീജേഷിന് ആദരവ് , 16ാംനമ്പര്‍ ജഴ്‌സി പിന്‍വലിച്ച് ഹോക്കി ഇന്ത്യ; ഇങ്ങനെയൊന്ന് ചരിത്രത്തിലാദ്യം

പാരിസിലും മുന്നെ ടോക്കിയോയിലും നടന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ പ്രധാനിയാവാന്‍ ഇന്ത്യന്‍ വന്‍മതിലിന് കഴിഞ്ഞിരുന്നു

Published

on

പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം. മലയാളി ഗോള്‍ കീപ്പര്‍ ധരിച്ചിരുന്ന ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. പാരിസ് ഒളിമ്പിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പർ ജഴ്‌സി ധരിച്ചാണ് കളിച്ചത്. പാരിസിലും മുന്നെ ടോക്കിയോയിലും നടന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ പ്രധാനിയാവാന്‍ ഇന്ത്യന്‍ വന്‍മതിലിന് കഴിഞ്ഞിരുന്നു.

പിആര്‍ ശ്രീജേഷ് ദേശീയ ജൂനിയർ ഹോക്കി ടീമിന്‍റെ പരിശീലകനാകുമെന്നു ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് അറിയിച്ചിട്ടുണ്ട്. ‘ശ്രീജേഷ് ഇപ്പോൾ ജൂനിയർ ടീമിന്‍റെ പരിശീലകനാകാൻ പോവുകയാണ്.

സീനിയർ ടീമില്‍ നിന്ന് ഞങ്ങൾ 16-ാം നമ്പർ ജഴ്‌സി പിന്‍വലിക്കുന്നു. ജൂനിയർ ടീമിന്‍റെ 16-ാം നമ്പര്‍ പിന്‍വലിക്കില്ല. ജൂനിയർ ടീമിൽ ശ്രീജേഷ് മറ്റൊരു പിആര്‍ ശ്രീജേഷിനെ രൂപപ്പെടുത്തും. ആ പ്ലേയര്‍ 16-ാം നമ്പർ ജേഴ്‌സി ധരിക്കും.’- ഭോല നാഥ് സിങ് പറഞ്ഞു.

ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍‌ പത്ത് പേരായി ചുരുങ്ങിയിട്ടും ബ്രിട്ടനെതിരെ ഇന്ത്യ വിജയം പിടിച്ചത് മലയാളി കൂടിയായ ശ്രീജേഷിന്‍റെ നിശ്ചയദാര്‍ഢ്യം ഒന്ന് കൊണ്ട് മാത്രമാണ്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനിനെതിരെയും ശ്രീജേഷ് നിര്‍ണായക സെവുകളുമായി കളംനിറഞ്ഞു. ഒളിമ്പിക്സോടെ ഹോക്കിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍കീപ്പറാണ്.

india

ഹോളി കളർ ശരീരത്തിലാക്കാൻ സമ്മതിച്ചില്ല; യുപിയിൽ മുസ്‌ലിമിനെ അടിച്ചുകൊന്ന് ആൾക്കൂട്ടം

രോഷാകുലരായ ജനം തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല

Published

on

ഉത്തർപ്രദേശിലെ ഉന്നാവിൽ പള്ളിയിലേക്കുള്ള യാത്രയിലാണ് സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ശരീഫ് (48) കൊല്ലപ്പെട്ടത്. തന്റെ ദേഹത്ത് കളർ ഒഴിക്കാൻ സമ്മതിക്കാതിരുന്ന ശരീഫിനെ ഹോളി ആഘോഷിക്കുന്ന ആൾക്കൂട്ടം ക്രൂരമായി മർദ്ധിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്നേ ശരീഫ് മരണപ്പെട്ടിരുന്നു. രോഷാകുലരായ ജനം തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല.

Continue Reading

kerala

ലഹരിക്കെതിരെ തെരുവുനാടകവുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Published

on

ലഹരി ഉപയോഗത്തെ ചെറുക്കുന്നതിനായി ബോധവത്ക്കരണ നാടകവുമായി നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ലഹരിക്കെതിരെ വ്യത്യസ്ത ബോധവല്‍ക്കരണ പരിപാടിയുമായി എത്തിയിക്കുകയാണ് ഈ കുട്ടികള്‍. ലഹരി ഉപയോഗത്തിനെതിരെ ജാഗ്രതയും, ശ്രദ്ധയും നല്‍കാന്‍ സഞ്ചരിക്കുന്ന തെരുവു നാടക സംഗീത ശില്പമാണ് കുട്ടികള്‍ അവതരിപ്പിക്കുന്നത്.

ആദ്യപ്രദര്‍ശനം മലപ്പുറം കലക്ടറേറ്റില്‍ നടന്നു. ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ പി.വി അബ്ദുവഹാബ് എം.പിയടക്കം പല നേതാക്കളും പങ്കെടുത്തു. മനസ്സുകളെ സ്വാധീനിക്കുന്ന രീതിയിലാണ് കുട്ടികള്‍ ഈ സംഗീത ശില്പം ഒരുക്കിയിരിക്കുന്നത്. ലഹരിക്കെതിരെ ആരെയും കാത്തുനില്‍ക്കാതെ രംഗത്തിറങ്ങേണ്ട കാലമാണിത്. ഈ ദുരന്തത്തില്‍ നിന്ന് നമ്മുടെ നാടിനെ രക്ഷപ്പെടുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണം.

Continue Reading

crime

വീട്ടിൽ എം.ഡി.എം.എ വിൽപന; മൂന്നു പേർ പിടിയിൽ

Published

on

കണ്ണൂർ: വാടകവീട് കേന്ദ്രീകരിച്ചു എം.ഡി.എം.എ വിൽപന നടത്തുന്ന യുവതിയടക്കം മൂന്നുപേർ കണ്ണൂരിൽ പിടിയിൽ. ഉളിക്കൽ നുച്ചിയാട് സ്വദേശി മുബഷീർ (31), കർണാടക സ്വദേശികളായ കോമള (31), അബ്ദുൽ ഹക്കിം (32) എന്നിവരെയാണ് ഉളിക്കൽ പൊലീസും ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ഇരിട്ടി ഡിവൈ.എസ്‌.പിയുടെ കീഴിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ഇവർ താമസിക്കുന്ന നുച്ചിയാട് വാടക ക്വോർട്ടേഴ്‌സിൽനിന്ന് മയക്കുമരുന്നുമായി മൂവർ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

നുച്ചിയാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വോർട്ടേഴ്സ് കോംപ്ലക്സിൽ കുടുംബാംഗങ്ങൾ എന്ന വ്യാജേന താമസിച്ചാണ് ഇവർ മയക്കുമരുന്നു വിൽപന നടത്തിയിരുന്നത്. വീട്ടിലെത്തിയ പൊലീസ് സംഘം ഇവരുടെ മുറിയുടെ വാതിലിൽ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെതുടർന്ന്, പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Continue Reading

Trending