Connect with us

india

സഞ്ചാരികള്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നു; രാമക്കല്‍മേട്ടിലേക്കുള്ള വഴി തമിഴ്‌നാട് അടച്ചു

 രാമക്കൽമേട്ടിൽ എത്തുന്ന സഞ്ചാരികൾ പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിഞ്ഞ് തമിഴ്നാടിന്റെ സ്ഥലം മലിനപ്പെടുത്തുന്നതാണ് നടപടിക്ക് പിന്നിലെ കാരണമെന്നാണ് വാദം.

Published

on

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ രാമക്കൽമേട്ടിലേക്കുള്ള വഴി തമിഴ്നാട് വനംവകുപ്പ് അധികൃതർ അടച്ചു. ജില്ലയിലെതന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കൽമേട്. ഇവിടേക്കുള്ള നടപ്പുവഴിയാണ് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ 11-ന് അടച്ച് ബോർഡ് സ്ഥാപിച്ചത്. രാമക്കൽമേട്ടിൽ എത്തുന്ന സഞ്ചാരികൾ പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിഞ്ഞ് തമിഴ്നാടിന്റെ സ്ഥലം മലിനപ്പെടുത്തുന്നതാണ് നടപടിക്ക് പിന്നിലെ കാരണമെന്നാണ് വാദം.

അതിക്രമിച്ചുകടന്നാൽ 500 രൂപ പിഴയും ആറുമാസംവരെ തടവും ലഭിക്കാമെന്ന മുന്നറിയിപ്പ് ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, മറ്റൊരു ബോർഡുകൂടി സ്ഥാപിക്കാൻ ശ്രമിച്ച സംഘത്തെ പ്രദേശവാസികൾ തടഞ്ഞതിനെത്തുടർന്ന് നേരിയതോതിൽ വാക്കുതർക്കം ഉണ്ടായി. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ എത്തി തേനി ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തുടർന്ന് ബോർഡ് സ്ഥാപിക്കാതെ തമിഴ്നാട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിരിഞ്ഞുപോയി.

തമിഴ്നാടിന്റെ വിദൂര കാഴ്ചകളാൽ പ്രസിദ്ധമായ രാമക്കല്ലാണ് രാമക്കൽമേട്ടിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇവിടെക്കുള്ള ഏക പ്രവേശന കവാടം തമിഴ്നാട് അധികൃതർ അടച്ചതോടെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി നേരിടും. മുൻപും അധികൃതർ വഴി അടച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ച് കോൺക്രീറ്റിൽ ഉറപ്പിച്ചാണ് അധികൃതർ മടങ്ങിയത്.

india

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8,500 രൂപ സാമ്പത്തിക സഹായം; പുതിയ പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

യുവ ഉഡാന്‍ യോജന എന്ന പേരിലാണ് പദ്ധതി.

Published

on

ഡല്‍ഹിയില്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 8,500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. യുവ ഉഡാന്‍ യോജന എന്ന പേരിലാണ് പദ്ധതി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യുവാക്കളെ കയ്യൊഴിഞ്ഞുവെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം എത്തിച്ചത് കോണ്‍ഗ്രസാണെന്നും കഴിഞ്ഞ പത്തുവര്‍ഷമായി നടക്കുന്നത് കുറ്റപ്പെടുത്തല്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നടപ്പാക്കുമെന്നും സച്ചിന്‍ പറഞ്ഞു. ബിജെപി അവര്‍ക്ക് താത്പര്യമുള്ള കാര്യങ്ങള്‍ മാത്രമേ പങ്കുവെക്കുന്നുള്ളൂവെന്നും. ബിജെപി സര്‍ക്കാരില്‍ സുതാര്യതയുടെ അഭാവം പ്രകടമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഡല്‍ഹിയില്‍ വിദ്യാസമ്പന്നരായ തൊഴില്‍രഹിതരെ ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രഖ്യാപനം.

 

Continue Reading

india

മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര തുടങ്ങി

പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും.

Published

on

മകരവിളക്കിനോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു. പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും. ഘോഷയാത്ര ശബരിമലയിലേക്കാണ് പോകുക.

ഇത്തവണയും തിരുവാഭരണം വഹിക്കുന്നത് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയടക്കം 26 അംഗ സംഘമാണ്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം തിരുവാഭര യാത്ര തുടങ്ങുകയായിരുന്നു.

ഘോഷയാത്ര പോകുന്ന വഴിയില്‍ 11 സ്ഥലങ്ങളിലായി ആഭരണപ്പെട്ടികള്‍ തുറന്ന് ദര്‍ശനമുണ്ടാകും. കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂര്‍ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രം, അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തില്‍ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് ദര്‍ശനം.

 

Continue Reading

india

കടല പാകം ചെയ്യാന്‍ അടുപ്പില്‍ വെച്ച് കിടന്നുറങ്ങി; പുക ശ്വസിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മുറിയുടെ വാതില്‍ അടഞ്ഞിരുന്നതിനാല്‍ ഓക്‌സിജന്റെ അളവും കുറഞ്ഞത് മരണകാരണമായി.

Published

on

നോയിഡയില്‍ ചോലെ ബട്ടൂര പാകം ചെയ്യുന്നതിനായി രാത്രി കടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍ വെച്ചു കിടന്നുറങ്ങിയ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഉപേന്ദ്ര(22), ശിവം(23) എന്നിവരാണ് മരിച്ചത്. സെക്ടര്‍ 70-ലെ ബാസായ് ഗ്രാമത്തിലാണ് സംഭവം.

വിഷപ്പുക ശ്വസിച്ച് യുവാക്കള്‍ മരിക്കുകയായിരുന്നെന്ന് എ.സി.പി. രാജീവ് ഗുപ്ത പറഞ്ഞു. ഇരുവരും ചോലെ ബട്ടൂര, കുല്‍ച്ചെ എന്നിവ തയ്യാറാക്കി വില്‍പ്പന നടത്തുന്ന ഭക്ഷണശാല നടത്തിയിരുന്നു. പിറ്റേദിവസം താമസസ്ഥലത്ത് യുവാക്കള്‍ മരിച്ചുകിടക്കുന്നത് അയല്‍വാസിയാണ് കണ്ടത്.

മുറിയുടെ വാതില്‍ അടഞ്ഞിരുന്നതിനാല്‍ ഓക്‌സിജന്റെ അളവും കുറഞ്ഞത് മരണകാരണമായി. ഇത് മുറിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറയാനും കാരണമാവുകയായിരുന്നു. മുറിയില്‍നിന്നും പുകവരുന്നത് കണ്ട അയല്‍വാസികള്‍ വാതില്‍ പൊളിച്ച് അകത്തുകയറി യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending