Connect with us

india

കുടകിലേക്കുള്ള യാത്രാ നിയന്ത്രണം 30 വരെ നീട്ടി

ഇതോടെ നിയന്ത്രണ കാലാവധി മൂന്ന് മാസം പിന്നിട്ടു.

Published

on

ഇരിട്ടി: മാക്കൂട്ടം ചുരം വഴി കുടകിലേക്ക് പ്രവേശിക്കുന്നതിന് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും കുടക് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഈ മാസം 30 വരെ നീട്ടി. ഇതോടെ നിയന്ത്രണ കാലാവധി മൂന്ന് മാസം പിന്നിട്ടു. ഇന്ത്യ മുഴുവന്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലാതെ സഞ്ചരിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നിലനില്‍ക്കെയാണ് കേളത്തില്‍ നിന്നും കുടക് ജില്ലയില്‍ എത്തുന്നവര്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവുനല്‍കാതെ തുടരാനുള്ള തീരുമാനം ഒരുമാസം കൂടി നീട്ടിയത്.

സെപ്തംബര്‍ 30വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കുമെന്ന് പ്രതീക്ഷിച്ചിക്കുമ്പോഴാണ് കുടക് അസിസ്റ്റന്റ് കമ്മീഷണര്‍ ചാരുലതാ സോമല്‍ നിയന്ത്രണങ്ങള്‍ ഒരു മാസം കൂടി നീട്ടിക്കൊണ്ട് കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തെ ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചിരുന്നു. ഒക്ടോബര്‍ 21 വരെ കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ണ്ണാടക പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്നും കേരളത്തില്‍ നിന്നും വ്യാപാര, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കര്‍ണ്ണാടകത്തിലേക്ക് അത്യാവശ്യക്കാര്‍ മാത്രമെ പ്രവേശിക്കാവുവെന്നും നിര്‍ദ്ദേശിച്ചിരുന്നു.

കേരളത്തില്‍ ടി പി ആര്‍ നിരക്ക് കുറഞ്ഞു വരികയും സ്‌കൂളുകള്‍ അടുത്ത മാസം തുറക്കാനും മറ്റ് നിയന്ത്രണങ്ങള്‍ ഭൂരിഭാഗവും പിന്‍വലിക്കുകയും ചെയ്തിരിക്കെ കുടക് ഭരണ കൂടത്തിന്റെ നടപടി വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കയാണ് . ഇപ്പോഴും മാക്കൂട്ടം ചുരം പാത വഴി കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികള്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി പി സി ആര്‍ റിസള്‍ട്ട് നിര്‍ബന്ധമാണ്. ചരക്ക് വാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ എടുത്ത ആര്‍ ടി പി സി ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

പൊതു ഗതാഗതത്തിനും അനുമതിയില്ല. മാക്കൂട്ടം അതിര്‍ത്തിയില്‍ പുതിയ ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കേരളത്തില്‍ ടി പി ആര്‍ നിരക്ക് 15 ശതമാനത്തിന് മുകളില്‍ തന്നെയാണ് ഇപ്പോഴും. കുടകില്‍ ഒരു ശതമാനത്തിന് താഴെയാണ് ടി പി ആര്‍ നിരക്ക് . കഴിഞ്ഞദിവസം വരെ 0.92 ശതമാനമാണ് മേഖലയിലെ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു, 2 അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം

അയ്യപ്പ ഭക്തർ ഉപയോഗിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്

Published

on

കർണാടകയിലെ ഹുബ്ബള്ളിയൽ ​ഗ്യാസ് സിലിണ്ടർ ചോർന്നുള്ള പൊട്ടിത്തെറിയിൽ രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം. 7 പേർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ഗുരുതരമായി പരുക്കേറ്റ് കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നവരാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ഏഴ് പേരും ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്. അയ്യപ്പ ഭക്തർ ഉപയോഗിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച അർദ്ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം.

ഹുബ്ബള്ളിയിലെ ഒരു പ്രാദേശിക ക്ഷേത്രത്തിന് സമീപത്തുവെച്ച് ഭക്തരുടെ സംഘത്തിലെ ഒരാൾ എൽപിജി സ്റ്റൗ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് ഗ്യാസ് ചോർച്ചയ്ക്കും പിന്നാലെ പൊട്ടിത്തെറിക്കും കാരണമായതെന്ന് പരിസരവാസികൾ പറഞ്ഞു. ചോർച്ചയുണ്ടായതിന് തൊട്ടുപിന്നാലെ തന്നെ തീപിടിക്കുകയും തീ അതിവേഗം ആളിക്കത്തുകയും ചെയ്തു.

ഭക്തർ കിടന്നുറങ്ങിയിരുന്ന മുറിയ്ക്ക് ഒരു വാതിലും ജനലും മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പുറത്തിറങ്ങാൻ സാധിക്കാതെ ഇവ‍ർ മുറിയ്ക്കുള്ളിൽ കുടുങ്ങി. പിന്നീട് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.

പരുക്കേറ്റവരെ കഴിഞ്ഞ ദിവസം കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. പരുക്കേറ്റവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭ്യമാക്കുന്നതിന് അഭ്യർത്ഥന നടത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Continue Reading

india

മകന്‍ ട്രാന്‍സ് ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി

മകന്‍ സുനില്‍ കുമാറുമായുള്ള (24) വഴക്കിനെ തുടര്‍ന്നാണ് സുബ്ബ റായിഡുവും (45) സരസ്വതിയും (38) ജീവനൊടുക്കിയത്‌

Published

on

ആന്ധ്രപ്രദേശ് : മകന്‍ ട്രാന്‍സ് ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി. ആന്ധ്രയിലെ നന്ദ്യാല്‍ ജില്ലയിലാണ് സംഭവം. മകന്‍ സുനില്‍ കുമാറുമായുള്ള (24) വഴക്കിനെ തുടര്‍ന്നാണ് സുബ്ബ റായിഡുവും (45) സരസ്വതിയും (38) ജീവനൊടുക്കിയതെന്ന് നന്ദ്യാല്‍ സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ പി. ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. പ്രാദേശിക ട്രാന്‍സ്ജെന്‍ഡര്‍ സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇയാള്‍ മൂന്ന് വര്‍ഷമായി ട്രാന്‍സ്ജെന്‍ഡറുമായി പ്രണയത്തിലായിരുന്നു.

സ്ത്രീയെ വിവാഹം കഴിക്കില്ലെന്നും തന്റെ പങ്കാളിക്കൊപ്പം ജീവിക്കണമെന്നും ആവശ്യപ്പെട്ട് സുനില്‍ കുമാറും മാതാപിതാക്കളുമായി നിരന്തരം വാക്ക്തര്‍ക്കമുണ്ടായുന്നു. ഈ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ സുനില്‍ കുമാര്‍ നേരത്തേ ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ട്രാന്‍സ്ജെന്‍ഡറില്‍ നിന്നും ഒന്നരലക്ഷം രൂപ സുനില്‍ കുമാര്‍ കെപ്പറ്റിയതായും മാതാപിതാക്കളോട് ഈ തുക ആവശ്യപ്പെട്ട് നിരന്തരം ശല്യമുണ്ടാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ അംഗങ്ങള്‍ സുനില്‍ കുമാറിന്റെ മാതാപിതാക്കളെ പരസ്യമായി അധിക്ഷേപിച്ചതും ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചതായി പൊലീസ് പറഞ്ഞു.

 

Continue Reading

india

ബലാത്സംഗം എതിര്‍ത്തു; എട്ടുവയസ്സുകാരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

സംഭവത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസിയായ ഇര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു

Published

on

വാരണസി: ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് ദാരുണമായി കൊലപ്പെടുത്തി. സംഭവത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസിയായ ഇര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇര്‍ഷാദിനെതിരെ കൊലപാതകത്തിനും ബലാത്സംഗത്തിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വാരാണസിയിലെ സുജാബാദ് മേഖലയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ബഹദൂര്‍പൂര്‍ പ്രൈമറി സ്‌കൂളിന്റെ അതിര്‍ത്തി മതിലിന് സമീപമാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം രക്തക്കറയും ചതഞ്ഞ പാടുകളും ഉണ്ടായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

Continue Reading

Trending