Connect with us

kerala

‘ഡ്രൈവിംഗ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങില്ല’; സിഐടിയു

മാന്യമായാണ് മന്ത്രി ആന്‍റണി രാജു തൊഴിലാളി സംഘടനകളോട് പെരുമാറിയിരുന്നത്. താൻ മാത്രമാണു ശരി, തനിക്കു മാത്രമാണു വിവരമുള്ളതെന്നാണു ഗണേഷ് ചിന്തിക്കുന്നത്

Published

on

ഡ്രൈവിംഗ് സ്കൂൾ വിഷയത്തിൽ തൊഴിലാളികളുമായി അടിയന്തരമായി ചർച്ച നടത്തി പ്രശ്നങ്ങൾക്കു പരിഹാരം കണ്ടില്ലെങ്കിൽ മന്ത്രി ഗണേഷ് കുമാറിനെ വഴി നടക്കാൻ അനുവദിക്കില്ലെന്നു സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ.ദിവാകരൻ. ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗണേഷിന്‍റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള തൊഴിലാളികളുടെ അഭിപ്രായങ്ങൾ കേട്ട് തിരുത്തലുകൾ നടത്തിയിരുന്ന നേതാവാണ്. ആ പാരമ്പര്യം ഗണേഷ് കുമാർ കാണിക്കണം. ഗണേഷിനെ എന്താണ് സിഐടിയു, എന്താണ് തൊഴിലാളി പ്രസ്ഥാനമെന്നു പഠിപ്പിക്കും.

മാന്യമായാണ് മന്ത്രി ആന്‍റണി രാജു തൊഴിലാളി സംഘടനകളോട് പെരുമാറിയിരുന്നത്. താൻ മാത്രമാണു ശരി, തനിക്കു മാത്രമാണു വിവരമുള്ളതെന്നാണു ഗണേഷ് ചിന്തിക്കുന്നത്. കോർപറേറ്റുകളെ സഹായിക്കാനാണു തൊഴിലാളി വിരുദ്ധ നടപടി സ്വീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണെന്നും ദിവാകരൻ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിപ: 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

രോഗലക്ഷണങ്ങളുമായി ഒരാള്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 20) പുറത്തു വന്ന 20 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്.

രോഗലക്ഷണങ്ങളുമായി ഒരാള്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഈ വ്യക്തി അടക്കം നാലു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് .മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കിവരുന്നത്. ഇന്ന് മൂന്നു പേര്‍ ഉള്‍പ്പെടെ 268 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കി.

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ബംഗളൂരുവില്‍ ക്വാറന്റയിനില്‍ കഴിയുന്ന, നിപ ബാധിച്ച് മരണപ്പെട്ട 24 കാരന്റെ സഹപാഠികള്‍ക്ക് സര്‍വ്വകലാശാല പരീക്ഷ എഴുതാനുള്ള സൗകര്യം ഏര്‍പ്പെടുത്തി നല്‍കാന്‍ കഴിഞ്ഞതായും മന്ത്രി യോഗത്തില്‍ അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ കര്‍ണാടക ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് പരീക്ഷ എഴുതാനുള്ള തടസ്സം പരിഹരിച്ചത്. വൈകീട്ട് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ നമദേവ് കോബര്‍ഗഡെ, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ റീന, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

kerala

അജിത് കുമാറിനെതിരെ കേസെടുക്കാതെ വിജിലൻസ് പ്രാഥമികാന്വേഷണം; ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്

സസ്‌പെന്‍ഷനിലുള്ള മുന്‍ എസ്പി സുജിത്ദാസിനെതിരെയും അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

Published

on

തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്. എസ്പി ജോണിക്കുട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

സംസ്ഥാനമൊട്ടാകെ അന്വേഷണ പരിധിയിൽ വരുന്നതാണ് യൂണിറ്റ് ഒന്ന്. പി വി അൻവർ എംഎൽഎ നൽകിയ പരാതിയിലെ അഞ്ചു ആരോപണങ്ങളാണ് അന്വേഷണപരിധിയിൽ പ്രധാനമായും വരുന്നത്. ഇത് മലപ്പുറം, തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതാണ്.

അനധികൃത സ്വത്ത് സമ്പാദനം, കോടികള്‍ ചെലവഴിച്ച് വീട് നിര്‍മാണം. കള്ളക്കടത്ത് സ്വര്‍ണം പിടിക്കുന്നതിലെ തട്ടിപ്പ്, കേസ് ഒതുക്കിയതിനു വന്‍തുക കൈക്കൂലി കൈപ്പറ്റി തുടങ്ങിയ ആരോപണങ്ങളിലാണ് അജിത്തിനെതിരെ അന്വേഷണം. സസ്‌പെന്‍ഷനിലുള്ള മുന്‍ എസ്പി സുജിത്ദാസിനെതിരെയും അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

Continue Reading

crime

കടയുടെ ബോര്‍ഡ് മാറ്റുന്നതിലെ തർക്കം; കടഉടമയുടെ ഭാര്യയെയും അമ്മയെയും കയ്യേറ്റം ചെയ്ത് സിപിഎം നേതാവ്

ശശി സ്ത്രീകളെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്

Published

on

തിരുവനന്തപുരത്ത്് ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ വെള്ളനാട് ശശി കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്തു. തട്ടുകടയുടെ ബോര്‍ഡ് റോഡില്‍നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. അരുണ്‍ എന്നയാളിന്റെ കടയിലാണ് സംഭവമുണ്ടായത്.

അരുണിന്റെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി തര്‍ക്കിക്കുന്നതിന്റെ ദൃശ്യം സാമൂഹ്യമാദ്യമങ്ങളില്‍ വൈറലാണ്. സംഭവം വിഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച സുകന്യയുടെ മകന്‍ മൊഹിത്തിന്റെ കയ്യില്‍നിന്ന് ശശി മൊബൈല്‍ ഫോണ്‍ തട്ടിയെറിയുന്നതും കാണാം.

കുട്ടി കരഞ്ഞതോടെ സ്ത്രീകള്‍ ശശിയെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ശശി സ്ത്രീകളെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. തുടര്‍ന്ന് കടയുടമ ആര്യനാട് സ്‌റ്റേഷനില്‍ പരാതി നല്‍കി.

Continue Reading

Trending