Connect with us

kerala

അവയവം മാറി ശസ്ത്രക്രിയ: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം: പി.കെ ഫിറോസ്

അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വിരലിന് ശസ്ത്രക്രിയക്ക് വന്ന നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

മെഡിക്കൽ കോളേജിൽ ഇത്തരം ഗുരുതര വീഴ്ച്ചകൾ തുടർച്ചയായി വന്ന് കൊണ്ടിരിക്കുന്നു. തൻ്റെ ആറാം വിരലിൻ്റെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് പെൺകുട്ടി എത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം വായയിൽ പഞ്ഞി കെട്ടിയ നിലയിൽ പെൺകുട്ടിയെ കണ്ടപ്പോഴാണ് ബന്ധുക്കൾ അധികൃതർക്ക് സംഭവിച്ച ഗുരുതര പിഴവ് തിരിച്ചറിഞ്ഞത്. അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

ഐ.സി.യു വിൽ കിടന്ന രോഗിക്കെതിരെ പീഡന ശ്രമം നടന്നതും മെഡിക്കൽ കോളേജിലായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടാവത്തത് ഖേദകരമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം സംരക്ഷിക്കുന്നതിനാണ് ഭരണകൂട അനുകൂല യൂണിയനുകൾ ഉൾപ്പടെ ശ്രമിക്കുന്നത്.

ആരോഗ്യ വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും കെടുകാര്യസ്ഥതയുടെ ഒടുവിലെ ഉദാഹരണമാണ് ഈ സംഭവമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.

kerala

സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്​: അജ്​മലിന്​ ജാമ്യം

58 ദിവസത്തോളമായി തടവിൽ കഴിയുന്നതായി വിലയിരുത്തിയ കോടതി തുടർന്ന്​ ജാമ്യം അനുവദിക്കുകയായിരുന്നു

Published

on

കൊച്ചി: കരുനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസിലെ പ്രതി കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി അജ്​മലിന്​ ഹൈകോടതി ജാമ്യം അനുവദിച്ചു. സെപ്​റ്റംബർ 16 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണെന്നതും അന്വേഷണം ഏറക്കുറെ പൂർത്തിയായ സാഹചര്യവും വിലയിരുത്തിയാണ്​ ജസ്റ്റിസ്​ സി.എസ്​. ഡയസ്​ ഉപാധികളോടെ ജാമ്യം അനുവദിച്ചത്​.

സെപ്​റ്റംബർ 15ന്​ കരുനാഗപ്പള്ളിയിൽവെച്ച്​ രണ്ട്​ സ്ത്രീകൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയും വീണുകിടന്ന സ്ത്രീയുടെ മേൽ കാർ കയറ്റിയിറക്കിയതിനെത്തുടർന്ന്​ ഒരാൾ മരണപ്പെട്ടുവെന്നുമാണ്​ കേസ്​. കൂടെയുണ്ടായിരുന്ന സുഹൃത്ത്​ ഡോ. ശ്രീക്കുട്ടിയുടെ പ്രേരണയാലാണ്​ ഇത്​ ചെയ്തതെന്നാണ്​ കേസ്​.

എന്നാൽ, അശ്രദ്ധയോടെ സ്കൂട്ടർ യാ​​ത്രക്കാർ കുറുകെ കടന്നപ്പോൾ ഇടിക്കുകയായിരുന്നെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. രണ്ടാം പ്രതിക്ക്​ കോടതി ജാമ്യം അനുവദിച്ചതായും ചൂണ്ടിക്കാട്ടി. എന്നാൽ, മദ്യലഹരിയിൽ മുന്നോട്ടെടുത്താണ്​​ കാർ കയറ്റി കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

മുമ്പ്​ എട്ട്​ കേസിൽ പ്രതിയാണ്​. ജാമ്യത്തിൽ വിട്ടാൽ തെളിവ്​ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും വ്യക്തമാക്കി. 58 ദിവസത്തോളമായി തടവിൽ കഴിയുന്നതായി വിലയിരുത്തിയ കോടതി തുടർന്ന്​ ജാമ്യം അനുവദിക്കുകയായിരുന്നു.

Continue Reading

kerala

മലപ്പുറത്തിന്റെ അഭിമാന താരങ്ങൾക്ക് ഉജ്ജ്വല സ്വീകരണം നൽകി എം.എസ്.എഫ്

Published

on

തിരൂർ: സംസ്ഥാന കായികമേളയിൽ ആദ്യമായി ഒന്നാമതെത്തിയ മലപ്പുറത്തെ കായികതാരങ്ങളെ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി തിരൂർ റെയിൽവേ സ്റ്റേഷനിൽ ബൊക്ക നൽകിയും പൊന്നാടയണിയിച്ച് മുദ്രവാക്യം അഭിവാദ്യ പ്രകടനത്തോടെ കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖയുടെയും എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പും സഹ പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.

എം.എസ്.എഫ് സംസ്ഥാന വിംഗ് കൺവീനർ അസൈനാർ നെല്ലിശ്ശേരി എം.എസ്.എഫ് ജില്ലാ ട്രഷറർ കെ.എൻ ഹക്കീം തങ്ങൾ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ഖമറുസ്സമാൻ മൂർഖത്ത്,അജ്മൽ തുവ്വക്കാട്, ആഷിക് മരക്കാർ, അജ്മൽ, പെരുവഴിയമ്പലം, നൗഫൻ മാവുംകുന്ന്, ഹിഷാം ആലിൻചുവട്,ആദിൽഷ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Continue Reading

kerala

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Published

on

പാലക്കാട്: പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 84 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് ചങ്ങലീരി പള്ളിപ്പടി സ്വദേശിനി അംനയുടെ ഇരട്ടികുട്ടികളിൽ ആൺകുട്ടിയാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 4 മണിയോടെ മുലപ്പാൽ നൽകി കുട്ടിയെ തൊട്ടിലിൽ കിടത്തുകയായിരുന്നു. രാവിലെ നോക്കിയപ്പോൾ ശരീരമാസകലം നീല നിറം കണ്ടതോടെ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

Continue Reading

Trending