Connect with us

india

ട്രാന്‍സ്‌ജെന്റര്‍ ആക്റ്റിവിസ്റ്റിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; മൃതദേഹം പ്ലാസ്റ്റിക് ട്രമ്മില്‍

ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പെട്ടതോടെ അയല്‍വാസികളെ കൂട്ടി പൊലീസിനെ വിളിച്ചു. പൊലീസെത്തി വീട് തുറന്നുനോക്കിയപ്പോഴാണു സംഗീതയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് ട്രമ്മിനകത്ത് തള്ളിയതു കണ്ടത്. പുതപ്പ് കൊണ്ടു പൊതിഞ്ഞ മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു.

Published

on

ചെന്നൈ; ട്രാന്‍സ്‌ജെന്റര്‍ ആക്റ്റിവിസ്റ്റിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോയമ്പത്തൂരിലെ ട്രാന്‍സ്‌ജെന്‍ഡര്‍ അസോസിയേഷന്‍ പ്രസിഡന്റും പ്രമുഖ ആക്ടിവിസ്റ്റുമായ സംഗീതയെ(60) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലയാളികളെ കണ്ടെത്താനായി മൂന്നു പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു കോയമ്പത്തൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഹോട്ടല്‍ നടത്തുകയാണ് ഇവര്‍.

സംഗീത കോയമ്പത്തൂരിലെ ട്രാന്‍സ് വിഭാഗത്തിന്റെ നേതാവായിരുന്നു. ആര്‍എസ് പുരത്ത് ട്രാന്‍സ് കിച്ചണ്‍ എന്ന പേരില്‍ ഈ വിഭാഗത്തില്‍പെട്ട ആളു!കള്‍ മാത്രം പണിയെടുക്കുന്ന ഹോട്ടല്‍ തുടങ്ങിയത് ഈയിടെയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവരെ അവസാനമായി ആളുകള്‍ കണ്ടത്. ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ചിലര്‍ ഇവര്‍ താമസിക്കുന്ന സായ് ബാബ നഗറിലെ വീട്ടില്‍ തിരക്കിയെത്തിയിരുന്നു.

ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പെട്ടതോടെ അയല്‍വാസികളെ കൂട്ടി പൊലീസിനെ വിളിച്ചു. പൊലീസെത്തി വീട് തുറന്നുനോക്കിയപ്പോഴാണു സംഗീതയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് ട്രമ്മിനകത്ത് തള്ളിയതു കണ്ടത്. പുതപ്പ് കൊണ്ടു പൊതിഞ്ഞ മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു.

സംഗീതയുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവര്‍ക്കു ആരെങ്കിലുമായി ശത്രുതയോ , പ്രശ്‌നങ്ങളോ ഉണ്ടായിരുന്നുവോയെന്നാണ് പ്രധാനമായിട്ടും പൊലീസ് തിരക്കുന്നത്. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായ സംഗീതയുടെ മരണം കോയമ്പത്തൂരിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ നടുക്കി. കൃത്യമായ അന്വേഷണം ആവശ്യപ്പെട്ടു പ്രമുഖര്‍ ഉള്‍പെടെയുള്ളവര്‍ രംഗത്തെത്തി. അക്രമികളെ കുറിച്ച് ഇതുവരെ പൊലീസിനു വിവരമൊന്നും കിട്ടിയിട്ടില്ല. എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Film

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഇനി ഒടിടിയിൽ

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്

Published

on

അന്താരാഷ്ട്ര തലത്തിൽ തരംഗങ്ങൾ സൃഷ്ടിച്ച ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ (പ്രഭയായ് നിനച്ചതെല്ലാം)  ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. 2025 ജനുവരി 3ന് ചിത്രത്തിന്റെ സ്ട്രീമിം​ഗ് ആരംഭിക്കും. 29-ാമത് ഐഎഫ്എഫ്കെയിലും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദർശിപ്പിച്ചിരുന്നു.

പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം നവംബർ 22ന് തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയിൽ വിതരണം ചെയ്തത്. ഫ്രാൻസിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയതിനും അവിടുത്തെ വിശാലമായ തിയറ്റർ റിലീസിനും ശേഷമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിൽ റിലീസ് ചെയ്തത്.

കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടിയിരുന്നു ചിത്രം. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രവുമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Continue Reading

india

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളി; കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി

മൂന്ന് വർഷത്തേക്കാണ് നടപടി

Published

on

തിരുവനന്തപുരം: തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി. സൺ ഏജ് കമ്പനിയെയാണ് കരിമ്പട്ടികയിൽപ്പെടുത്തിയത്. മൂന്ന് വർഷത്തേക്കാണ് നടപടി.

തലസ്ഥാനത്തെ അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയ സണേജ് ഇക്കോ സിസ്റ്റംസ് എന്ന കമ്പനിക്കെതിരെയാണ് നടപടി. മാലിന്യനീക്കത്തിന് ചെലവായ തുക ഇവരില്‍ നിന്ന് ഈടാക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിരുന്നു. അതിൽപ്പെട്ട കമ്പനിയാണ് സൺ ഏജ്. തിരുവനന്തപുരം ആർസിസിയിലെ മാലിന്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് സൺ ഏജ് ആയിരുന്നു. ഇവർ മറ്റൊരു ഏജൻസിക്ക് ഉപകരാർ നൽകുകയായിരുന്നു.

ഈ ഏജൻസിയാണ് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ മാലിന്യം തള്ളിയത്. 16 ടൺ മാലിന്യമാണ് തിരുനെൽവേലിയിൽ തള്ളിയത്. തമിഴ്‌നാട് ഈ വിഷയം ഉന്നയിച്ചതോടെ സർക്കാർ അടിയന്തരമായി ഇടപെട്ട് മാലിന്യം മാറ്റിയിരുന്നു. തുടർന്നാണ് കമ്പനിയുടെ കരാർ റദ്ദാക്കാൻ തീരുമാനിച്ചത്.

Continue Reading

india

ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്; രാജേന്ദ്ര ആർലേകർ ജനുവരി രണ്ടിന് ചുമതലയേൽക്കും

സർക്കാർ യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല

Published

on

ബിഹാർ ഗവർണറായി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകാനൊരുങ്ങി രാജ്ഭവൻ. നാളെ വൈകിട്ട് 4.30 ന് രാജ് ഭവനിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സർക്കാർ യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങും. ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കം.

പുതുവത്സര ദിനത്തിൽ ആര്‍ലേകര്‍ കേരളത്തിലെത്തും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്ന് ബിഹാറിലേക്ക് തിരിക്കും. ജനുവരി രണ്ടിനു തന്നെയാകും ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിൽ ചുമതല ഏറ്റെടുക്കുക.

ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവ‍ർണറായി 5 വർഷം കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബർ 5നാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള രാജ് ഭവനിൽ 5 കൊല്ലം പൂ‍ർത്തിയാക്കിയത്. സംഭവ ബഹുലമായ 5 വർഷത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളം വിടുന്നത്. ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം–പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Continue Reading

Trending