Connect with us

kerala

ട്രെയിന്‍ വരുന്നതിനിടെ പാളത്തിലേക്കോടി നാലുവയസ്സുകാരന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ച രാത്രി എട്ടുമണിയ്ക്കാണ് സംഭവം

Published

on

അമ്മയുടെ കൈ വിട്ടോടിയ നാലുവയസ്സുകാരന്‍ തീവണ്ടി തട്ടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ച രാത്രി എട്ടുമണിയ്ക്കാണ് സംഭവം. സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്ന ട്രെയിന്‍ പാളത്തിനരികെ വീണു കിടന്ന കുട്ടിയെ കടന്നാണ് നിന്നത്. കോഴിക്കോട് സ്‌റ്റേഷനിലേക്ക് പോകാനായി എത്തിയ ദമ്പതികളും മൂന്നുകുട്ടികളും അമ്മൂമ്മയും അടങ്ങിയ കുടുംബത്തിലെ കുട്ടിയാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. നോര്‍ത്ത് മെട്രാ സ്‌റ്റേഷന്‍ ഭാഗത്തു നിന്നാണ് ഇവരെത്തിയത്.

നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ മേല്‍പ്പാലം അറ്റകുറ്റപ്പണിക്കുവേണ്ടി അടച്ചിട്ടിരുന്നു. അതിനാല്‍ യാത്രക്കാര്‍ എല്ലാവരും ട്രാളി പാലത്തിലൂടെയാണ് ട്രാക്ക് മുറിച്ചുകടന്നിരുന്നത്. ഈ കുടുംബവും ട്രാളി പാലം വഴി കടക്കുമ്പോഴായിരുന്നു അപകടം. ട്രെയിന്‍ സ്റ്റേഷനിലെത്താനായത് കണ്ടതോടെ ഭര്‍ത്താവ് ധൃതി പിടിച്ച് പാളം മുറിച്ച് കടക്കാന്‍ ശ്രമിച്ചു. രണ്ടുകുട്ടികളുമായി ഭര്‍ത്താവ് ആദ്യം പാളം മുറിച്ച് കടന്നു. അപ്പോഴേക്കും തീവണ്ടി അടുത്തെത്തിയതിനാല്‍ അമ്മയും അമ്മൂമ്മയും പാളം മുറിച്ചു കടന്നില്ല. അതിനിടെ അമ്മയുടെ കൈതട്ടിമാറ്റി നാലുവയസ്സുകാരന്‍ അച്ഛന്റെ അടുത്തേക്ക് ഓടുകയായിരുന്നു. ഇതിനിടെ കുട്ടി പാളത്തിനരികില്‍ വീണു. ഇതുകണ്ടെത്തിയ പിതാവ് ഉടന്‍ കുട്ടിയെ വലിച്ചു മാറ്റുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വര്‍ക്കല ട്രെയിന്‍ ആക്രമണം: നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു

ദൃശ്യങ്ങളില്‍ പ്രതി സുരേഷ് പെണ്‍കുട്ടികളെ ആക്രമിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് വിവരം.

Published

on

തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിക്കെതിരായ ട്രെയിന്‍ ആക്രമണത്തില്‍ പൊലീസ് നിര്‍ണായക തെളിവ് കണ്ടെത്തി. കേരള എക്സ്പ്രസ് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. ദൃശ്യങ്ങളില്‍ പ്രതി സുരേഷ് പെണ്‍കുട്ടികളെ ആക്രമിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് വിവരം.

പുകവലി ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പിന്നില്‍ എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രെയിനില്‍ പുകവലിച്ചുകൊണ്ട് പെണ്‍കുട്ടികളുടെ അടുത്തെത്തിയ പ്രതിയെ പെണ്‍കുട്ടികള്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതും പരാതിപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയതുമാണ് സുരേഷിനെ പ്രകോപിപ്പിച്ചത്.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. തലച്ചോറിനേറ്റ പരിക്ക് വഷളായതിനെ തുടര്‍ന്ന് അവര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്. ന്യുറോ സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ.

”പെണ്‍കുട്ടി അപകടനില തരണം ചെയ്തെന്ന് ഇപ്പോള്‍ പറയാനാവില്ല; ചതവുകള്‍ സുഖപ്പെടാന്‍ സമയം എടുക്കും.”ഡോക്ടര്‍മാര്‍ അറിയിച്ചു.

സുരേഷ് കുമാറിനെതിരെ വധശ്രമക്കുറ്റം ചുമത്തിയിട്ടുണ്ട്. മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്യാനായി ഉടന്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.

അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എം.പി കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയനോടും കേന്ദ്ര റെയില്‍വേ മന്ത്രിയോടും കത്ത് നല്‍കി.

Continue Reading

kerala

സംസ്ഥാനത്ത് പാല്‍വിലയില്‍ വര്‍ധനവ്

പാല്‍വിലയില്‍ നേരിയ വര്‍ധനവുണ്ടാകുമെന്നും, ലിറ്ററിന് നാല് രൂപ വരെ കൂടാനാണ് സാധ്യത എന്നും മന്ത്രി ജെ. ചിഞ്ചു റാണി അറിയിച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തദ്ദേശതിരഞ്ഞെടുപ്പിന് ശേഷമായിരിക്കും വിലവര്‍ധന സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.

പാല്‍വിലയില്‍ നേരിയ വര്‍ധനവുണ്ടാകുമെന്നും, ലിറ്ററിന് നാല് രൂപ വരെ കൂടാനാണ് സാധ്യത എന്നും മന്ത്രി ജെ. ചിഞ്ചു റാണി അറിയിച്ചു. പാല്‍വില പുതുക്കേണ്ടത് മില്‍മയുടെ ഉത്തരവാദിത്വമാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മില്‍മ ഇതിനായി വിലവര്‍ധന സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ വില കൂട്ടാനുള്ള സാഹചര്യമില്ലെന്നും, പുതുക്കിയ പാല്‍വില 2026 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ ഉറപ്പായത്.

Published

on

പാലക്കാട്: വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ ഉറപ്പായത്.

കഴിഞ്ഞ ദിവസമാണ് പുളിമ്പറമ്പ് വിശാലത്തെ (55) തെരുവ് നായ ആക്രമിച്ചത്. വീട്ടിന് മുന്‍വശത്തെ ചായ്പ്പില്‍ കട്ടിലില്‍ കിടക്കുമ്പോഴായിരുന്നു സംഭവം. കയ്യില്‍ മാംസം പുറത്തുവരുന്ന തരത്തില്‍ ഗുരുതരമായി പരിക്കേറ്റ വിശാലത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് കമ്മാന്തറയിലെ ഒരു പശുക്കുട്ടിക്കും പേവിഷബാധയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി പശുക്കുട്ടിക്ക് പനിയുണ്ടായതും ഭക്ഷണം കഴിക്കാത്തതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വടക്കഞ്ചേരി വെറ്റിനറി സര്‍ജന്‍ പി. ശ്രീദേവി പരിശോധന നടത്തി.

പശുക്കുട്ടിയിലും പേവിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാമെന്ന് സംശയിക്കുന്നതായി ഡോക്ടര്‍ അറിയിച്ചു. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍, തെരുവ് നായയുടെ കടിയേല്‍ക്കുകയോ സമ്പര്‍ക്കത്തിലായിരിക്കുകയും ചെയ്തവര്‍ ഉടന്‍ ചികിത്സ തേടണം എന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending