Connect with us

More

വെള്ളപൊക്കത്തിന് ശേഷം വേണ്ട ആരോഗ്യ മുന്‍കരുതലുകള്‍

Published

on

കോഴിക്കോട്: വെള്ളപൊക്കം മാറി ആളുകള്‍ വീടുകളിലേക്ക് തിരിച്ച് പോയി തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. പാമ്പ് കടി, വൈദ്യുതാഘാതം, പരിക്കുകള്‍, ജലജന്യ, ജന്തുജന്യ രോഗങ്ങള്‍, കൊതുക്ജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍ എന്നിവക്കെതിരെ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വൈദ്യുതാഘാതം:

-സുരക്ഷിതമായി വ്യക്തിയും വൈദ്യുതിയുമായുള്ള ബന്ധം വേര്‍പെടുത്തുക
– രോഗിക്ക് ബോധം നഷ്ടപ്പെട്ടില്ലെങ്കില്‍ നിരപ്പായ പ്രതലത്തില്‍ കിടത്തി ഹൃദയസ്പന്ദനവും ശ്വാസോച്ഛാസവും നിരീക്ഷിച്ച് സാധാരണനിലയിലായെന്ന് ഉറപ്പ് വരുത്തി വിദഗ്ധ വൈദ്യസഹായം നല്‍കുക
– ബോധം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ നിരപ്പായ പ്രതലത്തില്‍ കിടത്തി, കഴുത്ത് ഒരുവശത്തേക്ക് ചരിച്ച്, താടി അല്‍പം ഉയര്‍ത്തി ശ്വാസതടസം ഇല്ലെന്ന് ഉറപ്പ് വരുത്തുക. ഉടന്‍ ചികിത്സ നല്‍കുക.

ജലജന്യ രോഗങ്ങള്‍:

(വയറിളക്കം, കോളറ,
ടൈഫോയ്ഡ്, മഞ്ഞപ്പിത്തം)
– തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക
-വെള്ളം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക
-പാത്രങ്ങളും പച്ചക്കറികളും കഴുകുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക
-കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക

ജന്തുജന്യ രോഗങ്ങള്‍ (എലിപ്പനി)

-എലി, കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയുടെ മൂത്രംകൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള വെള്ളവുമായുള്ള സമ്പര്‍ക്കമാണ് എലിപ്പനിക്ക് കാരണമാകുന്നത്. ആയതിനാല്‍ മലിനജല സമ്പര്‍ക്കം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം.
-കൈകാലുകളില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുക
-മലിനജലത്തില്‍ ജോലിചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക (ആഴ്ചയില്‍ ഒരിക്കല്‍ 200 മി.ഗ്രാം ഡോക്‌സിസൈക്ലീന്‍) നിര്‍ബന്ധമായും സ്വീകരിക്കണം.

കൊതുകുജന്യ രോഗങ്ങള്‍:

-ഡെങ്കിപനി, മലമ്പനി, വെസ്റ്റ് നെല്‍പനി, ജപ്പാന്‍ജ്വരം തുടങ്ങി കൊതുകുജന്യ രോഗങ്ങള്‍ വെള്ളപൊക്കത്തിന് ശേഷം വ്യാപിക്കാന്‍ സാധ്യതയുണ്ട്
– ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക.

വായുജന്യ രോഗങ്ങള്‍:

ചിക്കന്‍പോക്‌സ്, എ്ച്ച്1 എന്‍ 1, വൈറല്‍ പനി തുടങ്ങിയ വായുജന്യ രോഗങ്ങള്‍ വെള്ളപൊക്കത്തിന് ശേഷം കൂടുതലായി വരാന്‍ സാധ്യതയുണ്ട്
-ചിക്കന്‍പോക്‌സ് ലക്ഷണം പ്രകടമായ രോഗികളെ മാറ്റിപാര്‍പ്പിച്ച് പ്രത്യേകചികിത്സ നല്‍കുക
– ബോധവല്‍കരണവും പരിചരണവും നല്‍കുക

മലിനജലവുമായി സമ്പര്‍ക്കംമൂലമുണ്ടാകുന്ന രോഗങ്ങള്‍

-ത്വക്ക് രോഗങ്ങളും കണ്ണ്, ചെവി എന്നിവയിലെ അണുബാധകളും വെള്ളപൊക്കത്തിന് ശേഷം കൂടുതലായി വരാന്‍ സാധ്യതയുണ്ട്.
-കഴിയുന്നതും ചര്‍മ്മം ഈര്‍പ്പരഹിതമായി സൂക്ഷിക്കുക
– മലിനജലത്തില്‍ ഇറങ്ങേണ്ടിവരുമ്പോള്‍ ക്ലോറിനേറ്റ് ചെയ്ത വെള്ളത്തില്‍ കൈകാലുകള്‍ കഴുകി വൃത്തിയാക്കി ഉണക്കേണ്ടതാണ്
-വളംകടി പോലുള്ള രോഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം ഉറപ്പാക്കുക
– ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവക്കും വൈദ്യസഹായം തേടുക

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.

പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.

Continue Reading

kerala

അവര്‍ക്ക് ദുരിതം വന്നു കഴിഞ്ഞപ്പോള്‍ അവരെ സഹായിച്ചു, 88 വയസുള്ള അവര്‍ ബിജെപിയില്‍ ചേര്‍ന്നതിന് ഞങ്ങള്‍ എന്തു പറയാന്‍: വിഡി സതീശന്‍

Published

on

ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നു ഭിക്ഷാടന സമരം നടത്തുകയും, പിന്നീട് കെപിസിസി വീട് വെച്ച് നല്‍കുകയും ചെയ്ത അടിമാലി ഇരുനൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടി ചാക്കോ ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 88 വയസുള്ള അവര്‍ ബിജെപിയില്‍ ചേര്‍ന്നതിന് ഞങ്ങള്‍ എന്തു പറയാന്‍, ദുരിതം കണ്ടപ്പോഴാണ് സഹായിച്ചത് എന്നായിരുന്നു പ്രതികരണം.

ബിജെപിയില്‍ പല ആളുകളും ചേരുന്നുണ്ട്. എസ്എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഒരാള്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നു. 88 വയസുള്ള അവര്‍ ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ഞങ്ങള്‍ എന്ത് കമന്റ് പറയാന്‍. അവര്‍ക്ക് ദുരിതം വന്നു കഴിഞ്ഞപ്പോള്‍ അവരെ സഹായിച്ചു. ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരണം, പ്രവര്‍ത്തിക്കണം എന്നൊക്കെ ഓരോരുത്തര്‍ക്കും ഓരോ സ്വാതന്ത്ര്യം ഉള്ളതാണ്. തിരുവനന്തപുരത്തെ എസ്എഫ്‌ഐ നേതാവ് എങ്ങനെയാണ് ബിജെപിയില്‍ ചേര്‍ന്നത് – വി ഡി സതീശന്‍ പറഞ്ഞു.

Continue Reading

india

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമം; ഗുജറാത്തില്‍ പാകിസ്താന്‍ സ്വദേശിയെ സേന വെടിവെച്ചുകൊന്നു

Published

on

ഇന്ത്യയിലേക്ക് ഗുജറാത്ത് അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താൻ സ്വദേശിയെ സേന വെടിവെച്ചുകൊന്നു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു ബിഎസ്എഫിന്റെ നടപടി.

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്. നുഴഞ്ഞുകയറാൻ ശ്രമിച്ചത് പാകിസ്താൻ ചാരൻ. അതിർത്തി കടന്നുവരരുതെന്ന് മുന്നറിയിപ്പ് സൈന്യം നൽകിയിട്ടും അവഗണിച്ചതോടെയാണ് വെടിവെച്ചതെന്ന് ബിഎസ്എഫ് അറിയിച്ചു. പിന്തിരിയാൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും, വ്യക്തി മുന്നോട്ട് നീങ്ങിയതായും സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിയേറ്റ് മരിച്ചതായും അവർ കൂട്ടിച്ചേർത്തു.

ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തെയും തുടർന്നുണ്ടായ സൈനിക നീക്കങ്ങളെയും തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യ-പാക് അതിർത്തിയിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിൽ ഈ സംഭവം നടന്നത്.

ഈ മാസം ആദ്യം സമാനമായ ഒരു സംഭവത്തിൽ, പഞ്ചാബിലെ ഫിറോസ്പൂരിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ (ഐബി) ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച മറ്റൊരു പാകിസ്താൻ പൗരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു. നുഴഞ്ഞുകയറ്റക്കാരൻ ഐബി കടന്ന് ഇരുട്ടിന്റെ മറവിൽ അതിർത്തി സുരക്ഷാ വേലിയിലേക്ക് നീങ്ങുന്നത് കണ്ടു. ബിഎസ്എഫ് സൈനികർ വെല്ലുവിളിച്ചിട്ടും, അയാൾ മുന്നോട്ട് നീങ്ങി, ഇത് ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കാൻ പ്രേരണയായി.

കൂടാതെ, പഹൽഗാം ആക്രമണത്തെത്തുടർന്ന്, സമീപ ദിവസങ്ങളിൽ നിരവധി പാക് പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരിൽ ഒരു പാക് റേഞ്ചറും ഉൾപ്പെടുന്നു, അയാൾ ചാരവൃത്തി ദൗത്യത്തിലായിരിക്കാമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.

Continue Reading

Trending