Connect with us

kerala

ഗതാഗത തടസം; ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കട ഉടമകള്‍ക്കെതിരെ കേസ്

ഇന്നലെ വൈകുന്നേരമാണ് മലപ്പുറം കോട്ടക്കല്‍ ഒതുക്കുങ്ങളിലെ തുണിക്കട തൊപ്പി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്

Published

on

യൂട്യൂബര്‍ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകള്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്. ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ്.ഇന്നലെ വൈകുന്നേരമാണ് മലപ്പുറം കോട്ടക്കല്‍ ഒതുക്കുങ്ങളിലെ തുണിക്കട തൊപ്പി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് . എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തൊപ്പിയെ പൊലീസ് മടക്കി അയക്കുകയായിരുന്നു. തൊപ്പിയെ കാണാന്‍ കൂടുതല്‍ പേര്‍ എത്തിയതോടെയാണ് ഗതാഗത തടസ്സം ഉണ്ടായത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി; കണ്ണൂരില്‍ പഞ്ചായത്ത് പ്രസിഡണ്ടിന് ലഹരി മാഫിയുടെ ഭീഷണി

പഞ്ചായത്ത് പരിധിയില്‍ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്

Published

on

കണ്ണൂരിലെ മട്ടൂല്‍ പഞ്ചായത്ത് പ്രസിഡണ്ടിന് ലഹരി മാഫിയുടെ ഭീഷണി. പഞ്ചായത്ത് പരിധിയില്‍ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ആബിദിന്റെ പരാതിയില്‍ പഴയങ്ങാടി പൊലീസ് കേസെടുത്തു.

ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുക എന്നതായിരുന്നു ഫാരിഷ സ്വീകരിച്ച ആദ്യ പടി. മാടായി മാട്ടൂല്‍ പഞ്ചായത്തുകളിലെ 800ലധികം യുവജനങ്ങളെ സംഘടിപ്പിച്ച് ‘ധീര’ എന്ന പേരില്‍ ഒരു വാട്‌സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ കൂട്ടായ്മയും പൊലീസും ചേര്‍ന്നു നടത്തിയ സംയുക്ത നീക്കത്തില്‍ പിടിയിലായത് 15ലധികം ആളുകളാണ്. ലഹരി സംഘങ്ങള്‍ തമ്പടിക്കുന്ന പഴകിയ കെട്ടിടങ്ങള്‍ പലതും ധീരയുടെ പ്രവര്‍ത്തകര്‍ ഇടിച്ചു നിരത്തി. ഇതാണ് ലഹരി മാഫിയയെ പ്രകോപിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചര്‍ക്കെതിരെ ലഹരി സംഘം ആദ്യം സൈബര്‍ ആക്രമണം നടത്തി. പിന്നാലെ ഫോണിലൂടെയും സോഷ്യല്‍ മീഡിയ വഴിയും ഭീഷണിയും മുഴക്കി. നിങ്ങടെ വീട്ടിലുള്ളവര്‍ക്ക് പണിതരാം, നിങ്ങളെ മക്കള്‍ക്ക് കാണിച്ചുതരാം എന്നൊക്കെയാണ് ഫോണിലൂടെയുള്ള ഭീഷണി. പ്രസിഡണ്ടിന്റെ പരാതിയില്‍ പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

കൊല്ലത്ത് ബാറില്‍ കത്തികുത്ത്; ഒരാള്‍ മരിച്ചു

ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്

Published

on

കൊല്ലം ചടയമംഗലത്ത് ബാറിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ചടയമംഗലം സ്വദേശി സുധീഷ് ആണ് മരിച്ചത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്.

സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സുധീഷിന്റെ മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

ശിശുക്ഷേമ സമിതിയിലെ കുഞ്ഞ് മരിച്ച സംഭവം; ന്യൂമോണിയ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കുഞ്ഞിന് അണുബാധയുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു

Published

on

തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുട്ടിക്ക് ന്യൂമോണിയ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന് അണുബാധയുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം.

ഇന്നലെ ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ രണ്ട് മണിക്കൂറിനകം കുഞ്ഞ് മരിച്ചെന്നുമാണ് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനു മുമ്പ് അണുബാധയെ തുടര്‍ന്ന് കുഞ്ഞ് രണ്ടാഴ്ച്ച ആശുപത്രിയിലായിരുന്നു. ഒരാഴ്ച മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് സമിതി ഭാരവാഹികള്‍ പറയുന്നു. ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയില്‍ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.

Continue Reading

Trending