Connect with us

Culture

നോട്ടുപ്രതിസന്ധി: സഹകരണബാങ്കുകളുടെ കുടിശ്ശിക നിവാരണം പാളും

Published

on

തിരുവനന്തപുരം: കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിനായി സഹകരണബാങ്കുകള്‍ ജനുവരിയില്‍ ആരംഭിക്കാനിരിക്കുന്ന കുടിശിക നിവാരണ യജ്ഞം നോട്ടുപ്രതിസന്ധി തുടര്‍ന്നാല്‍ പാളും.
നോട്ടുകള്‍ പിന്‍വലിച്ചതും ബാങ്കില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തിയതുമായി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ കുടിശിക നിവാരണത്തിലൂടെ നിര്‍ദിഷ്ടലക്ഷ്യം കൈവരിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. നോട്ടുപ്രതിസന്ധിക്ക് പുറമെ ഈ നിഷ്‌ക്രിയ ആസ്തികള്‍(കിട്ടാക്കടം) സഹകരണസ്ഥാപനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി മാറുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളനുസരിച്ച് 30,000 കോടിയിലധികമാണ് സഹകരണ മേഖലയിലെ കിട്ടാക്കടം. പഴയ നോട്ട് കൈമാറ്റവും നിക്ഷേപവും വരെ റിസര്‍വ് ബാങ്ക് വിലക്കിയതോടെ വായ്പാ തിരിച്ചടവ് കുറഞ്ഞ് കിട്ടാക്കടത്തിന്റെ തോത് വര്‍ധിക്കുമെന്നതാണ് സ്ഥിതി. പ്രതിസന്ധികളില്ലാതിരുന്ന മാര്‍ച്ച് 31 വരെ നാല്‍പ്പത് ശതമാനമാണ് പ്രാഥമിക സഹകരണമേഖലയിലെ കിട്ടാക്കടം. എതാണ്ട് 28,580 കോടി.

പരിയാരം മെഡിക്കല്‍ കോളേജിന് ഹഡ്‌കോയിലും ജില്ലാ ബാങ്കുകളിലുമായി വായ്പാ തുക 100 കോടി കടന്നു. കണ്‍സ്യൂമര്‍ഫെഡിലടക്കം എല്ലാ ഫെഡറേഷനുകള്‍ക്കും വായ്പ നല്‍കിയ വകയില്‍ സംസ്ഥാനസഹകരണബാങ്കിലേക്ക് മാത്രം 600 കോടിയോളം തിരിച്ചടവുണ്ട്. വിവിധ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യങ്ങളിലായി 182 കോടി രൂപയാണ് റബ്‌കോയുടേത് മാത്രം തിരിച്ചടവില്ലാതെ നില്‍ക്കുന്നത്.

സംസ്ഥാന സഹകരണ ബാങ്കില്‍ 20 കോടി വേറെയും. സഹകരണസ്ഥാപനങ്ങളിലെ വായ്പാ കുടിശികകളിലെ പലിശ, പിഴപ്പലിശ എന്നിവ ഒഴിവാക്കുന്നതിന് നിലവില്‍ പ്രത്യേക പദ്ധതികളില്ല. എന്നാല്‍ കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, പട്ടികജാതി-വര്‍ഗക്കാര്‍, എന്നിവര്‍ എടുത്തിട്ടുള്ള വായ്പക്ക് ഇളവ് അനുവദിക്കുന്നതിന് കടാശ്വാസ പദ്ധതികള്‍ ഉണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് കിട്ടാക്കടം പിരിച്ചെടുക്കുന്നതിനായി സംഘടിപ്പിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ. 500 കോടിയോളം ഇളവ് നല്‍കിയെങ്കിലും 14,200 കോടിയോളം രൂപ ഈടാക്കാനായി.ഇതിന് പുറമെയാണ് ഈ 30,000 കോടി അവശേഷിക്കുന്നത്. 2011ല്‍ 1007.05 കോടി രൂപയും 2012ല്‍ 1995.61 കോടിയും 2014 ല്‍ 3079.53 കോടിയും 2015 ല്‍ 4030.98 കോടിയും 2016 ല്‍ 4089.78 കോടിയും പിരിച്ചെടുത്തു.

അതേ സമയം സഹകരണബാങ്കുകളില്‍ നിക്ഷേപകരില്ലാതെ 80.86 കോടി രൂപ കിടപ്പുണ്ടെങ്കിലും സഹകരണനിയമപ്രകാരം ഇത് ബാങ്കിന് മൂലധനവ്യാപ്തിക്കായി ചെലവഴിക്കാന്‍ കഴിയില്ല. പ്രാഥമിക സഹകരണസംഘങ്ങളില്‍ മാത്രം 50.59 കോടി രൂപയാണ് ആളില്ലാതെ കിടക്കുന്നത്.
അര്‍ബന്‍ സഹകരണബാങ്കുകള്‍ 3.79 കോടി രൂപയും അര്‍ബന്‍ സഹകരണസംഘങ്ങളില്‍ അരക്കോടിയും ജില്ലാ സഹകരണബാങ്കുകളില്‍ 23.93 കോടിയും സംസ്ഥാനസഹകരണബാങ്കില്‍ 2.09 കോടിയും രൂപയുമാണ് കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകര്‍ കൈപ്പറ്റാതെ കിടക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വ്യസനസമേതം ബന്ധുമിത്രാദികൾ എത്തുന്നു. ഫസ്റ്റ് ലുക്ക് പുറത്ത്

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

വാഴ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.

വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ, ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല പ്രിപ്വേവ് കളക്റ്റീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിപിൻ കുമാർ വി, 10G മീഡിയ, പി. ആർ. ഒ. എ എസ് ദിനേശ്.

Continue Reading

kerala

സര്‍ക്കാരിന് മുന്‍ഗണന ഇല്ല, നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷം

സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

Published

on

ഒയാസിസ് കമ്പനി അല്ല അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗമാണ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ക്ഷേമനിധി വഞ്ചനയുടെ ഇരയാക്കി തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ പ്രതിസന്ധിയും ക്ഷേമ പെന്‍ഷന്‍ മുടങ്ങുന്നതും സഭയില്‍ ഉയര്‍ത്തി സര്‍ക്കാരിന്‍റെ തൊഴിലാളി വഞ്ചനയെ പ്രതിപക്ഷം വിചാരണ ചെയ്തു. സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിക്കൊണ്ട് സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങുന്ന ഗുരുതര സാഹചര്യങ്ങളാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ സഭയില്‍ ഉയര്‍ത്തിയത്.

ഒയാസിസ് കമ്പനി അല്ല അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗമാണ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ എം വിന്‍സെന്‍റ് എംഎല്‍എ പറഞ്ഞു. തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കിയില്ലെങ്കിലും എല്ലാ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലും പിന്‍വാതിലിലൂടെ വേണ്ടപ്പെട്ടവരെ താല്‍ക്കാലിക ജീവനക്കാരായി സര്‍ക്കാര്‍ നിയമിക്കുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി.

വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് നല്‍കുവാനുള്ള ആനുകൂല്യങ്ങളുടെ കണക്കുകള്‍ നിരത്തി പ്രതിപക്ഷ നേതാവ് വോക്കൗട്ട് പ്രസംഗത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചു. 31 ക്ഷേമനിധി ബോര്‍ഡുകളില്‍ പകുതിയിലേറെയും പ്രതിസന്ധിയിലാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്ന വിഷയത്തെ ലാഘവത്തോടെ കണ്ട് ചില കണക്കുകള്‍ നിരത്തി ധനകാര്യമന്ത്രി മറുപടി നല്‍കി സഭയില്‍ തടി തപ്പുകയായിരുന്നു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Continue Reading

kerala

സമ്മേളനപ്പിറ്റേന്ന് പത്തനംതിട്ട സിപിഎമ്മില്‍ വിള്ളല്‍: തുറന്ന് പറഞ്ഞത് പലരുടെയും വിയോജിപ്പെന്ന് എ.പത്മകുമാര്‍

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാര്‍ പിന്‍വലിച്ചിരുന്നു.

Published

on

സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പത്തനംതിട്ട സി.പി.എമ്മില്‍ പൊട്ടിത്തെറി. മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയതില്‍ തനിക്ക് മാത്രമല്ല വിയോജിപ്പുള്ളതെന്ന് മുന്‍ എം.എല്‍.എ എ.പത്മകുമാര്‍.

ആരെങ്കിലും ആ വിഷയം പറയണമെന്നുള്ളത് കൊണ്ടാണ് പ്രകടിപ്പിച്ചത്. രാഷ്ട്രീയ സംഘടന പ്രവര്‍ത്തനം നോക്കിയുള്ള തെരഞ്ഞെടുപ്പ് രീതി മാറിയതുകൊണ്ടാണ് പ്രതിഷേധിച്ചത്. തെരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിയുമെന്ന് പത്മകുമാര്‍ പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാര്‍ പിന്‍വലിച്ചിരുന്നു. ‘ചതിവ്, വഞ്ചന, അവഹേളനം… 52 വര്‍ഷത്തെ ബാക്കിപത്രം…ലാല്‍ സലാം’ എന്നായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കുകയും ചെയ്തിരുന്നു. പോസ്റ്റിലെ വാചകങ്ങള്‍ പിന്‍വലിച്ചെങ്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടില്ല. പോസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് പത്മകുമാര്‍ പിന്‍വലിച്ചത്.

അതേസമയം, എ. പത്മകുമാറിന്റെ പരസ്യപ്രതികരണം പാര്‍ട്ടി ഗൗരവത്തില്‍ പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.പത്മകുമാര്‍ പാര്‍ട്ടിയുടെ പ്രധാന നേതാവാണ്. വീണാ ജോര്‍ജ് ക്ഷണിതാവായത് മന്ത്രിയായതിനാലെന്നും മന്ത്രിമാരെ ക്ഷണിതാവാക്കുന്നത് കീഴ്‌വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു.

‘പത്മകുമാറിന്റെ പ്രതികരണം എന്ത് കൊണ്ട് എന്ന് അറിയില്ല. പത്മകുമാറുമായി ഇന്ന് നേരിട്ട് കൂടിക്കാഴ്ച നടത്തും.സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കും.മന്ത്രിയെന്ന ഉത്തരവാദിത്തം വീണാ ജോര്‍ജ് ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുന്നുണ്ട്. ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി നിര്‍വഹിക്കുന്ന വ്യക്തിയാണ് വീണാ ജോര്‍ജ് എന്നും രാജു എബ്രഹാം പറഞ്ഞു.

Continue Reading

Trending