ടി.പി. ചന്ദ്രശേഖരന്‍ വധകേസിലെ പ്രതി ജ്യോതി ബാബുവിന് കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചട്ടം ലംഘിച്ച് ചികിത്സ. സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ജ്യോതി ബാബുവിന് പരിയാരം മെഡിക്കല്‍ കോളേജിലെ എക്‌സിക്യൂട്ടീവ് റൂമിലാണ് ചികിത്സ നല്‍കുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പന്ത്രണ്ടാം പ്രതിയാണ് ജ്യോതി ബാബു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ ജ്യോതി ബാബുവിന് ചട്ടപ്രകാരം പ്രിസണേഴ്‌സ് സെല്ലിലോ, ജനറല്‍ വാര്‍ഡിലോ ആണ് ചികിത്സ നല്‍കേണ്ടത്. ഇതിന് വിരുദ്ധമായാണ് ജ്യോതി ബാബുവിന് ഡീലക്‌സ് റൂമില്‍ ചികിത്സ നല്‍കുന്നത്.
ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച സിപിഎം നേതാവ് ജ്യോതി ബാബു കോഴിക്കോട് വിചാരണ കോടതിയില്‍ കീഴടങ്ങിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. ചികിത്സയിലായിരുന്ന ജ്യോതി ബാബു ആംബുലന്‍സിലാണ് കീഴടങ്ങാനായി എത്തിയത്. കേസില്‍ പന്ത്രണ്ടാം പ്രതിയാണ് ജ്യോതി ബാബു. സിപിഎം കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി മുന്‍ അംഗമാണ് ജ്യോതി ബാബു. സിപിഎം നേതാവ് കെ.കെ കൃഷ്ണനും അന്നേ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു.