Connect with us

kerala

ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

വിനോദയാത്ര കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു

Published

on

വെളിയങ്കോട്: മലപ്പുറത്ത് വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥിനി മരിച്ചു. മലപ്പുറം മൊറയൂര്‍ അറഫാ നഗര്‍ സ്വദേശി മുജീബ് റഹ്മാന്‍ ബാഖവിയുടെ മകള്‍ ഫാത്തിമ ഹിബ(17)യാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റ് കുട്ടികള്‍ സുരക്ഷിതരാണ്.

വിനോദയാത്ര കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വെളിയങ്കോട് ഫ്‌ലൈ ഓവറില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഒഴുകൂര്‍ പള്ളിമുക്ക് ഹയാത്തുല്‍ ഇസ്‌ലാം മദ്രസ വിദ്യാര്‍ത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്.

kerala

സംസ്ഥാനത്തെ തൊഴില്‍സമരങ്ങള്‍ 40 വര്‍ഷത്തിനിടെ 94 ശതമാനമായി കുറഞ്ഞു

2023ല്‍ രാജ്യത്തെ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ റാങ്കിങ്ങില്‍ കേരളം ഒന്നാമതെത്തിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഏതാനുംവര്‍ഷങ്ങളായി തൊഴില്‍സമരങ്ങള്‍ വന്‍തോതില്‍ കുറഞ്ഞെന്ന് ധനവകുപ്പിനുകീഴിലെ സ്വതന്ത്ര ഗവേഷണസ്ഥാപനമായ പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (പി.പി.ആര്‍.ഐ.) നടത്തിയ പഠനം പുറത്ത് വിട്ടു.

1970 കളുടെ കാലത്ത് വമ്പിച്ച തൊഴില്‍സമരങ്ങള്‍ക്കു സാക്ഷിയായ കേരളത്തില്‍ 2018ല്‍ നടന്നത് ഏഴുസമരങ്ങള്‍മാത്രം. 1979ല്‍ രാജ്യത്ത് 2676 തൊഴില്‍സമരങ്ങള്‍ ഉണ്ടായപ്പോള്‍ 1985ല്‍ 1320 ആയി. 2018ല്‍ 69 ഉം. 1979ല്‍ തൊഴില്‍ദിനനഷ്ടം മൂന്നരക്കോടിയായിരുന്നു. 2018ല്‍ 16 ലക്ഷമായി. 2023ല്‍ രാജ്യത്തെ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ റാങ്കിങ്ങില്‍ കേരളം ഒന്നാമതെത്തിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്. നാല്‍പതുവര്‍ഷങ്ങള്‍ക്കുള്ളില്‍ സമരങ്ങളുടെ കുറവ് 94 ശതമാനമായി കുറഞ്ഞു.

ഓരോ സംസ്ഥാനത്തെയും വ്യവസായതര്‍ക്കം, തൊഴില്‍പ്രക്ഷോഭം എന്നിവയെക്കുറിച്ച് ലേബര്‍ബ്യൂറോ വാര്‍ഷികാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടാറുണ്ട്. പക്ഷേ, 2018 വരെയുള്ള കണക്കുകളേ ഇതുവരെ പുറത്ത് വിട്ടിട്ടുള്ളു.

Continue Reading

kerala

വ്യാജപതിപ്പുകള്‍ കാണരുത്, തങ്ങള്‍ നിസ്സഹായരാണ്; പ്രേക്ഷകരോട് അപേക്ഷിച്ച് ഉണ്ണി മുകുന്ദന്‍

വ്യാജ സിനിമകള്‍ കാണാതിരിക്കുക, ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, നിങ്ങള്‍ക്കേ ഇത് അവസാനിപ്പിക്കാന്‍ കഴിയൂ

Published

on

സിനിമകളുടെ വ്യാജ പതിപ്പ് കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് അപേക്ഷിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഈ വിഷയത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്ന് ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കുറിപ്പില്‍ പറയുന്നു.

ദയവായി നിങ്ങള്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ കാണരുത്. വല്ലാത്ത നിസ്സഹായവസ്ഥ തോന്നുന്നു. ഓണ്‍ലൈനില്‍ കൂടി ഇത്തരത്തിലുള്ള വ്യാജ സിനിമകള്‍ കാണാതിരിക്കുക, ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, നിങ്ങള്‍ക്കേ ഇത് അവസാനിപ്പിക്കാന്‍ കഴിയൂ. ഇതൊരു അപേക്ഷയാണ് ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയാണ്.

അതേസമയം, ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു.
ആലുവ സ്വദേശി അക്വിബ് ഹനാനെയാണ് എറണാകുളം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി

തലയ്‌ക്കേറ്റ പരിക്ക് ആശങ്കജനകമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു

Published

on

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. തലയ്‌ക്കേറ്റ പരിക്ക് ആശങ്കജനകമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു

ശ്വാസകോശത്തിനേറ്റ പരിക്കിലും നേരിയ ആശ്യാസം. ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ മാറുന്നത് വരെ വെന്റിലേറ്ററില്‍ തുടരും.

അതേസമയം കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പ്രതികള്‍ ഇന്ന് കീഴടങ്ങിയേക്കും. മൃദംഗ വിഷന്‍ മുഖ്യ ചുമതലക്കാരന്‍ എം.നിഗോഷ് കുമാര്‍ , ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് നടത്തിപ്പുകാരന്‍ ജിനേഷ് എന്നിവരോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നത്.

Continue Reading

Trending