Connect with us

kerala

കേരളത്തില്‍ ഇന്ന് സമ്പൂര്‍ണ കടമുടക്കം

സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് അഞ്ചു ലക്ഷം വ്യാപാരികള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.

Published

on

നാളെ നടക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് മുഴുവന്‍ കടകളും അടഞ്ഞുകിടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് അഞ്ചു ലക്ഷം വ്യാപാരികള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.

വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക,ട്രേഡ് ലൈസന്‍സിന്റെ പേരില്‍ അന്യായമായ പിഴ ചുമത്തുന്നത് നിര്‍ത്തുക, അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക, സംസ്ഥാനത്ത് വാടക നിയന്ത്രണ നിയമനിര്‍മാണം നടത്തുക, ആംനസ്റ്റി സ്‌കീം നടപ്പിലാക്കുക, മാലിന്യ സംസ്‌കരണത്തിന്റെ പേരിലുള്ള അപ്രായോഗിക നടപടികള്‍ പിന്‍വലിക്കുക, കടകളില്‍ പൊതുശൗചാലയങ്ങള്‍ ഉണ്ടാക്കണമെന്നും, പൊതുവേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണമെന്നും ഉള്‍പ്പെടെ അപ്രായോഗികമായ ഉത്തരവുകള്‍ പിന്‍വലിക്കുക, വികസനത്തിന്റെ പേരില്‍ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കുക,വഴിയോര കച്ചവടം നിയമം മൂലം നിയന്ത്രിക്കുക, വ്യവസായ സംരക്ഷണ നിയമം ആവിഷ്‌കരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ചെറുകിട വ്യാപാരികള്‍ നടത്തുന്ന കടയടപ്പ് സമരത്തിന് വിവിധ സംഘടനകള്‍ നിലവില്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സമരത്തിന്റെ വിജയത്തിന് വേണ്ടി എല്ലാവരും സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു

crime

വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പാരലൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ

ഉപജില്ലാ കലോത്സവത്തിനിടെയായിരുന്നു വിദ്യാർഥിനിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്

Published

on

കൊല്ലം: പ്ലസ്‌വൺ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കൊല്ലം കടയക്കലിൽ പാരലൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ. കുമ്മിൽ മുക്കം സ്വദേശി അഫ്‌സൽ ജലാലാണ് പിടിയിലായത്. ഉപജില്ലാ കലോത്സവത്തിനിടെയായിരുന്നു വിദ്യാർഥിനിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്.

ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ചടയമംഗലം ഉപജില്ല കലോത്സവത്തിന് എത്തിയതായിരുന്നു പ്ലസ് വൺ വിദ്യാർഥിനി. സ്‌കൂളിന് സമീപത്തെ പാരലൽ കോളേജുകളും കലോത്സവ വേദികളായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥിനിയെ അഫ്‌സൽ ജലാൽ കടന്നു പിടിച്ചു എന്നാണ് പരാതി. സംഭവത്തിന് ശേഷം കുട്ടി കനത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. കാര്യം ചോദിച്ചറിഞ്ഞ വിദ്യാർഥിനിയുടെ മാതാ പിതാക്കളാണ് കടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്.

പെൺകുട്ടിയോട് അഫ്‌സൽ ജലാൽ നേരത്തെ പ്രണയാഭ്യർഥന നടത്തിയെന്നും പരാതിയിൽ പറയുന്നു. മുൻപും സമാനമായ രീതിയിൽ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകി. കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസ്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading

kerala

ഭീതി പടര്‍ത്തി കുറുവാ സംഘം; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു

മുഖം മറച്ചെത്തിയ ആളെ കണ്ടുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

Published

on

ആലപ്പുഴയില്‍ കുറുവാ സംഘത്തിന്റെ ഭീതി തുടരുന്നു. പുന്നപ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു. ഇന്നലെ അര്‍ധരാത്രി 12 മണിയോടെയായിരുന്നു മോഷണം. അമ്മയുടെ ഒന്നരപ്പവന്റെയും കുഞ്ഞിന്റെ അരപ്പവനോളം വരുന്ന മാലയുമാണ് മോഷണം പോയത്. മുഖം മറച്ചെത്തിയ ആളെ കണ്ടുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. മോഷണം നടന്ന വീട് ഉള്‍ പ്രദേശത്തായതിനാല്‍ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. വിഷയത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

മണ്ണഞ്ചേരി കോമളപുരത്ത് കഴിഞ്ഞ ദിവസം രാത്രി രണ്ട് വീടുകളില്‍ കുറുവ സംഘം മോഷണം നടത്തി. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കുറുവാ സംഘമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മണ്ണഞ്ചേരി കോമളപുരത്തുമായി നിരവധി വീടുകളില്‍ മോഷണത്തിന് എത്തിയതായാണ് പോലീസ് കണ്ടെത്തല്‍.

കരീലകുളങ്ങര ഭാഗങ്ങളിലും കുറവാ സംഘം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഒക്ടോബര്‍ 30ന് നേതാജിയില്‍ ജംഗ്ഷനിലും കുറുവാ സംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

 

Continue Reading

kerala

ബോംബ് ഭീഷണി; ഇന്‍ഡിഗോ നാഗ്പൂര്‍-കൊല്‍ക്കത്ത വിമാനം റായ്പൂരില്‍ അടിയന്തരമായി ഇറക്കി

187 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്ന ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ റായ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയതായി പോലീസ് അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: 187 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്ന ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ റായ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയതായി പോലീസ് അറിയിച്ചു. നാഗ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പറന്നുയര്‍ന്ന വിമാനം വിമാനത്താവള അധികൃതര്‍ക്ക് ഭീഷണിയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടതായി റായ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പറഞ്ഞു.

രാവിലെ 9 മണിക്ക് ശേഷം വിമാനം ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു, നിര്‍ബന്ധിത സുരക്ഷാ പരിശോധനകള്‍ക്കായി ഉടന്‍ ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയി, ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടെക്നിക്കല്‍ സ്റ്റാഫും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് വിമാനം വിശദമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ മധ്യത്തില്‍ മാത്രം പൂനെ സെക്ടറില്‍ 15-ലധികം വ്യാജ ബോംബ് ഭീഷണികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, അതിനുശേഷം രാജ്യത്തുടനീളം 500-ലധികം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തല്‍ഫലമായി, നിരവധി വിമാനങ്ങള്‍ക്ക് ഉയര്‍ന്ന സുരക്ഷാ പരിശോധനകള്‍ നേരിടേണ്ടിവന്നു.

കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള വിസ്താര എയര്‍വേയ്സ് വിമാനത്തിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ലെങ്കിലും സമാനമായ ഭയം ഉണ്ടായി. തെറ്റായ ഭീഷണികളുടെ പ്രവണത ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പ്രത്യേകിച്ച് കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഒരു യാത്രക്കാരന്‍ ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം. എന്നിരുന്നാലും, അവകാശവാദം പിന്നീട് വ്യാജമായി കണക്കാക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Continue Reading

Trending