Connect with us

kerala

പീഡന കേസ്: വിജയ് ബാബുവിന് കുരുക്ക് മുറുകുന്നു

പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന് എട്ടിന്റെ പണി കിട്ടുമെന്നുറപ്പായി.

Published

on

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന് എട്ടിന്റെ പണി കിട്ടുമെന്നുറപ്പായി. പൊലീസും കോടതിയും വിജയ് ബാബുവിനെതിരെ നീക്കങ്ങള്‍ ശക്തമാക്കിയതോടെ ദുബായില്‍ ഒളിവില്‍ക്കഴിയുന്ന ഇയാള്‍ ഇപ്പോള്‍തന്നെ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ്. ഇന്നലെ ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടിവ് യോഗത്തില്‍ വിജയ് ബാബുനെതിരേ നടപടിയൊന്നുമുണ്ടായില്ലെങ്കിലും യോഗത്തിനു പിന്നാലെ അമ്മയില്‍ നിന്ന് തല്‍ക്കാലം മാറി നില്‍ക്കുമെന്ന അറിയിപ്പാണ് നടന്‍ നല്‍കിയിട്ടുള്ളത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വേനലധിക്ക് ശേഷമാക്കിയ ഹൈക്കോടതി നടപടിയും ഫലത്തില്‍ വിജയ് ബാബുവിന് തിരിച്ചടിയാണ്. ഹൈക്കോടതിയുടെ വേനലവധി കഴിയും വരെ ദുബൈയില്‍ തുടരാന്‍ നിയമപരമായ തടസങ്ങളൊന്നുമില്ലെങ്കിലും വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അത് വലിയ പരീക്ഷണം തന്നെയാണ്; പ്രത്യേകിച്ച് വിജയ് ബാബുവിന് ഒളി സങ്കേതമൊരുക്കിയ ദുബൈ സ്ഥാപനവുമായി ബന്ധപ്പെട്ട നാട്ടിലെ കേന്ദ്രത്തിലേക്ക് അന്വേഷണം വ്യാപിച്ച സാഹചര്യത്തില്‍.മെയ് 18നാണ് അവധി കഴിഞ്ഞ് കോടതി തുറക്കുന്നത്. അതായത് മേയ് 18ന് ശേഷമേ വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാ പേക്ഷ പരിഗണനയ്ക്ക് വരൂ. പ്രതിഭാഗം വാദവും പ്രോസിക്യൂഷന്‍ വാദവും പൂര്‍ത്തിയാക്കി ഉത്തരവ് മേയ് അവസാനത്തില്‍ മാത്രമേ ഉണ്ടാകൂ.

ആവശ്യമെങ്കില്‍ വിജയ് ബാബുവിനെ പൊലീസ് ദുബായില്‍ പോയി കസ്റ്റഡിയില്‍ എടുക്കുമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു അറിയിച്ചിരിക്കുന്നത്. വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും പൊലീസ് നല്‍കിയിട്ടുണ്ട്. അതായത് വിദേശത്തുനിന്ന് രാജ്യത്തെ ഏതു വിമാനത്താവളത്തില്‍ എത്തിയാലും വിജയ് ബാബുവിനെ തടഞ്ഞുവെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കേരളാ പൊലീസിന് കൈമാറണം. സാഹചര്യം ഇതായിരിക്കെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അറസ്റ്റ് ചെയ്യാതിരിക്കുക എന്ന ഇളവും ഇയാള്‍ക്ക് ലഭിക്കില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അറസ്റ്റുണ്ടാവില്ലെന്ന് പ്രതീക്ഷിച്ച് വിജയ് ബാബുവിന് നാട്ടിലേക്ക് വന്നാല്‍ തന്നെ എമിഗ്രേഷനില്‍ വെച്ച് തന്നെ പിടികൂടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വിജയ് ബാബു മടങ്ങി വരുന്നതു വരെ കാത്തിരിക്കാമെന്ന പൊലീസിന്റെ നീക്കത്തിനു പിന്നിലും ഈ തന്ത്രമാണുള്ളത്.

ഈ കാലയളവില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണന്ക്ക് വരുമ്പോള്‍ നേരിടാമെന്ന കണക്കുകൂട്ടിലുംഅന്വേഷണസംഘത്തിനുണ്ട്.ഇതിനായി സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി നിയമസംവിധാനത്തെപ്പോലും വെല്ലുവിളിച്ചതോടെ വിജയ് ബാബുവിനോട്് കോടതി ദയ കാണിക്കില്ലെന്നുള്ള കണക്കു കൂട്ടലും പൊലീസിനുണ്ട്. ഇതിനിടെ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.പീഡന പരാതിക്കുപിന്നാലെ കഴിഞ്ഞ ഇരുപത്തിനാലിനാണ് വിജയ് ബാബു ബെംഗളൂരു വഴി ദുബായിലേക്ക് കടന്നത്. ഇയാളുടെ എമിഗ്രേഷന്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.കഴിഞ്ഞ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി പാണക്കാട് അതിഥിയായെത്തി എറിക് അറ്റ്കിന്‍സ്

ഇന്ത്യയില്‍ മതസൗഹാര്‍ദ്ദത്തിനായി പാണക്കാട് കുടുംബവും മുസ്ലിം ലീഗും നടത്തുന്ന ഇടപെടലുകളെ കുറിച്ച് കേട്ടിട്ടുണ്ടെന്നും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

മലപ്പുറം: അതിഥികളെ എന്നും സര്‍ക്കരിച്ച പാരമ്പര്യമാണ് പാണക്കാടിനുള്ളത്. ആ സല്‍ക്കാര പാരമ്പര്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. യു.എസ് കോണ്‍സുലേറ്റിലെ പബ്ലിക് ഡിപ്ലോമസി ഓഫീസര്‍ എറിക് അറ്റ്കിന്‍സായിരുന്നു ഇന്നലെ പാണക്കാട്ടെ അതിഥി. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയതായിരുന്നു. അതിഥി വിദേശിയായത് കൊണ്ടു തന്നെ കേരളീയ മധുരം തന്നെ നല്‍കാമെന്ന് തങ്ങളും കരുതി. ഉണ്ണിയപ്പമായിരുന്നു സ്പെഷ്യല്‍. കൂടികാഴ്ച പുരോഗമിക്കുന്നതിനിടക്ക് തങ്ങള്‍ അതിഥിക്ക് ഉണ്ണിയപ്പം നല്‍കി. ഉണ്ണിയപ്പത്തിന്റെ രുചിയറിഞ്ഞതോടെ വീണ്ടും വീണ്ടും കഴിച്ചു. പിന്നീട് എറിക് അറ്റ്കിന്‍സിന് പചക രഹസ്യം അറിയണമെന്നായി. കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു കൊടുത്തു. പാണക്കാട്ടെ സ്‌നേഹമധുരം നുകര്‍ന്ന് ചര്‍ച്ചകള്‍ക്ക് ശേഷം യാത്ര പറഞ്ഞപ്പോള്‍ ഇഷ്ട പലഹാരം പൊതിഞ്ഞു നല്‍കിയാണ് സാദിഖലി തങ്ങള്‍ എറിക് അറ്റ്കിന്‍സിനെ യാത്രയാക്കിയത്.

കേരളത്തിലെ വിവിധ മേഖലയിലെ പ്രമുഖരുമായി സംവദിക്കുന്നതിന്റെ ഭാഗമായാണ് എറിക് അറ്റ്കിന്‍സ് പാണക്കാടെത്തിയത്. പാണക്കാട് തങ്ങള്‍ കുടുംബവും മുസ്ലിം ലീഗും നടത്തുന്ന ഇടപെടലുകളെ കുറിച്ചും നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചും എറിക് ചോദിച്ചറിഞ്ഞു. ബൈത്തുറഹ്‌മ അടക്കമുള്ള വിവിധ കാരുണ്യ പദ്ധതികളെ കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നു. ഭരണത്തിലുണ്ടായിരിക്കെ മുസ്ലിം ലീഗ്
മന്ത്രിമാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ശാസ്ത്ര, സാങ്കേതിക, വ്യാവസായിക പദ്ധതികളെ കുറിച്ചും അദ്ദേഹത്തോട് വിശദീകരിച്ചു. സൗഹാര്‍ദ്ദ സംഭാഷണത്തിനും കൂടിക്കാഴ്ച വേദിയായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, പി.വി അഹമ്മദ് സാജു എന്നിവരും പങ്കെടുത്തു. കെ.എസ് ബിജുകുമാര്‍, ഡോ. പി.ടി.എം സുനീഷ് എന്നിവരും എറികിനെ അനുഗമിച്ചിരുന്നു.

Continue Reading

kerala

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ വയനാട്ടില്‍ നവംബര്‍ 19ന് യു.ഡി.എഫ് ഹര്‍ത്താല്‍

യു.ഡി.എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന് പിന്നാലെ എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Published

on

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായം നിഷേധിച്ച കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് 19ന് വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയിലും പുനരധിവാസം വൈകിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിാണ് യു.ഡി.എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു.

ഇതിന് പിന്നാലെ ദുരിതബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

വയനാട് ദുരന്ത ബാധിതരോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അവഗണനക്തിരെ യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുണ്ടായിട്ടും കേന്ദ്ര സംഘം പഠനം നടത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും സംസ്ഥാനത്തിന് നല്‍കില്ലെന്ന അറിയിപ്പ് ഞെട്ടലുളവാക്കുന്നതാണെന്നും സതീശന്‍ പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന അവഗണനയ്ക്കെതിരെ യു.ഡി.എഫ് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും കേന്ദ്ര അവഗണനയെ കുറിച്ച് നിയമസഭയിലും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന്് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അറിയിച്ചത്.

 

Continue Reading

kerala

എം.എസ്.എഫ് ജില്ലാ ആസ്ഥാന കേന്ദ്രം മലപ്പുറത്ത് തുറന്നു

ഓഫീസിന്റെ ഉദ്ഘാടനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു

Published

on

മലപ്പുറം: എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ പ്രഥമ ഓഫീസ് മലപ്പുറത്ത് തുറന്നു. എം.എസ്.എഫിന് നിരവധി സംഭാവനകള്‍ നല്‍കി മണ്‍മറഞ്ഞ എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന ട്രഷററും മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന പി.എം.ഹനീഫിന്റെ നാമധേയത്തിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ രണ്ടാം നിലയില്‍ വിശാലമായ ഓഫീസ് സൗകര്യവും വായനാ മുറിയും വിശ്രമ കേന്ദ്രവുമടങ്ങുന്നതാണ് ഓഫീസ്. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ കെ.എന്‍.ഹക്കീം തങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് എം.എസ്.എഫ് പ്രവര്‍ത്തകരുടെ ചിലകാല അഭിലാഷമായ ജില്ലാ ആസ്ഥാന കേന്ദ്രത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.

ഓഫീസിന്റെ ഉദ്ഘാടനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം, സംസ്ഥാന സെക്രട്ടറി പ്രൊഫ: ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി.ഉബൈദുല്ല എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ഇസ്മായില്‍ മൂത്തേടം, കെ.ടി.അഷ്‌റഫ്, ടി.പി.അഷ്‌റഫലി, മുജീബ് കാടേരി, ശരീഫ് കുറ്റൂര്‍, ബാവ വിസപ്പടി, എന്‍.കെ.ഹഫ്‌സല്‍ റഹ്‌മാന്‍, ടി.പി.ഹാരിസ്, കെ.പി.മുഹമ്മദ് കുട്ടി, പി.എ.സലാം, കുന്നത്ത് മുഹമ്മദ്, സി.കെ.ഷാക്കിര്‍, പി.വി.അഹമ്മദ് സാജു, അഷ്ഹര്‍ പെരുമുക്ക്, വി.കെ.എം.ഷാഫി, ഫാരിസ് പൂക്കോട്ടൂര്‍, പി.എച്ച്.ആയിഷ ബാനു, പി.എ.ജവാദ്, അഖില്‍ കുമാര്‍ ആനക്കയം, റുമൈസ റഫീഖ്, അഡ്വ: കെ.തൊഹാനി, സമീര്‍ എടയൂര്‍, ഡോ: ഫായിസ് അറക്കല്‍, ഡോ: അനസ് പൂക്കോട്ടൂര്‍, ആയിഷ മറിയം, ടി.പി.ഫിദ, ജാഫര്‍ വെള്ളേക്കാട്ടില്‍, കെ.വി.മുഹമ്മദലി, സി.കെ.എ.റസാഖ് പ്രസംഗിച്ചു. പി.എം.ഹനീഫിന്റെ സഹോദരന്‍ പി.എം.സാദിഖും, മകന്‍ മുഫീദ് റഹ്‌മാനും ചടങ്ങില്‍ പങ്കെടുത്തു. എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ അഡ്വ: ഖമറുസമാന്‍, ടി.പി.നബീല്‍, യു.അബ്ദുല്‍ ബാസിത്ത്, എന്‍.കെ.അഫ്‌സല്‍, പി.ടി.മുറത്ത്, നവാഫ് കള്ളിയത്ത്, ഷിബി മക്കരപ്പറമ്പ്, അര്‍ഷദ് ചെട്ടിപ്പടി, ഫര്‍ഹാന്‍ ബിയ്യം, വി.പി.ജസീം, എ.വി.നബീല്‍, സി.പി.ഹാരിസ് നേതൃത്വം നല്‍കി.

Continue Reading

Trending