Connect with us

News

അമേരിക്കയെ വലച്ച് പേമാരിയും പ്രളയവും മഞ്ഞുകാറ്റും; മരണം ഒന്‍പതായി

വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ പറഞ്ഞു.

Published

on

തെക്കു കിഴക്കൻ യു.എസിലെ അതികഠിനമായ കാലാവസ്ഥയിൽ ഒമ്പതു പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. കെന്റക്കിയിൽ മാത്രം കനത്ത മഴയിലും പ്രളയത്തിലും എട്ടു പേർ മരിച്ചു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ പറഞ്ഞു.

അമ്മയും 7 വയസ്സുള്ള കുട്ടിയുമുൾപ്പെടെ നിരവധി മരണങ്ങൾക്ക് കാരണം പെട്ടെന്ന് ഉയർന്ന വെള്ളത്തിൽ കാറുകൾ കുടുങ്ങിയതാണെന്ന് ബെഷിയർ പറഞ്ഞു. ആളുകളോട് റോഡുകളിൽ നിന്ന് മാറി നിൽക്കാനും അദ്ദേഹം മുന്നറിയിപ്പു നൽകി. തിരയലിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ഘട്ടമാണെന്നും കൊടുങ്കാറ്റ് ഏകദേശം 39,000 വീടുകളിൽ വൈദ്യുതി മുടക്കിയെന്നും ബെഷിയർ പറഞ്ഞു. ചില പ്രദേശങ്ങളിൽ കാറ്റ് വീശുന്നത് തുടരുന്നത് തടസ്സങ്ങൾ ഏറ്റുന്നതായും അദ്ദേഹം പറഞ്ഞു.

തെക്കുകിഴക്കൻ കെൻ്റക്കിയിൽ, ക്ലേ കൗണ്ടിയിലെ വെള്ളപ്പൊക്കത്തിൽ 73 വയസ്സുള്ള ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി കൗണ്ടി എമർജൻസി മാനേജ്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ റെവെല്ലെ ബെറി അറിയിച്ചു.കെന്റക്കിക്ക് അപ്പുറത്തുള്ള യു.എസിൻ്റെ ഭൂരിഭാഗവും ശൈത്യകാല കാലാവസ്ഥയുടെ മറ്റൊരു ദുരിതാവസ്ഥയെ അഭിമുഖീകരിക്കുകയാണ്. വടക്കൻ സമതലങ്ങളിൽ ജീവൻ അപായപ്പെടുത്തുന്ന മഞ്ഞുകാറ്റിനെയും കൊടും തണുപ്പിനെയും അഭിമുഖീകരിക്കുകയാണ്. ജോർജിയയുടെയും ഫ്ലോറിഡയുടെയും ചില ഭാഗങ്ങളിൽ ടൊർണാഡോ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ കെൻ്റക്കിയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയുമുണ്ടായി. കെന്റക്കിയുടെയും ടെന്നസിയുടെയും ചില ഭാഗങ്ങളിൽ വാരാന്ത്യ കൊടുങ്കാറ്റിൽ 15 സെൻ്റീമീറ്റർ വരെ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ സേവനത്തിലെ മുതിർന്ന ഉ​ദ്യോഗസ്ഥനായ ബോബ് ഒറവെക് പറഞ്ഞു.

തങ്ങളുടെ അത്യാഹിത വിഭാഗം അടച്ചുപൂട്ടിയതായും എല്ലാ രോഗികളെയും മേഖലയിലെ മറ്റ് രണ്ട് ആശുപത്രികളിലേക്ക് മാറ്റുകയാണെന്നും ജാക്‌സൺ നഗരത്തിലെ കെന്റക്കി റിവർ മെഡിക്കൽ സെന്റർ അറിയിച്ചു. എപ്പോൾ സുരക്ഷിതമായി വീണ്ടും തുറക്കാൻ കഴിയുമെന്ന് നിർണ്ണയിക്കാൻ ഞായറാഴ്ച രാവിലെ സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തുമെന്ന് ആശുപത്രി അറിയിച്ചു. വെർജീനിയയിലെ ബുക്കാനൻ കൗണ്ടിയിൽ, മണ്ണിടിച്ചിലിൽ ഒന്നിലധികം റോഡുകൾ തടസ്സപ്പെട്ടതായി ഷെരീഫ് ഓഫിസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നവരാത്രിക്ക് മാംസ കടകള്‍ തുറക്കരുതന്ന് ബി.ജെ.പി എം.എല്‍.എ; ധൈര്യമുണ്ടെങ്കില്‍ കെ.എഫ്.സിയും ബിജെപി നേതാക്കന്‍മാരുടെ കടകളും അടച്ചിടട്ടെയെന്ന് സഞ്ജയ് സിങ്‌

ഹിന്ദു വികാരം മാനിക്കുന്നുണ്ടെങ്കിൽ അവ അടച്ചിടണമെന്നും സഞ്ജയ് ബി.ജെ.പിയെ വെല്ലുവിളിച്ചു.

Published

on

നവരാത്രി ദിനത്തിൽ ഇറച്ചി കടകൾ തുറക്കരുതെന്ന ബി.ജെ.പി എം.എൽ.എ രവീന്ദർ സിങ് നേഗിയുടെ നിർദേശത്തിനെതിരെ വിമർശനവുമായി ആം ആദ്മി എം.പി സഞ്ജയ് സിങ്.

ഇറച്ചിക്കടകൾ തുറക്കരുതെന്ന് പറയുമ്പോഴും എന്ത് കൊണ്ട് ബി.ജെ.പി നേതാക്കൻമാരുടെ കടകളും കെ.എഫ്.സിയും തുറന്ന് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. ഹിന്ദു വികാരം മാനിക്കുന്നുണ്ടെങ്കിൽ അവ അടച്ചിടണമെന്നും സഞ്ജയ് ബി.ജെ.പിയെ വെല്ലുവിളിച്ചു.

മദ്യപാനവും ഹിന്ദു ആചാരത്തിന് വിരുദ്ധമാണെന്നിരിക്കെ മദ്യ ശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിടാതെ മാംസകടകളെ മാത്രം ലക്ഷ്യം വച്ച ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെ സഞ്ജയ് ചോദ്യം ചെയ്തു. ധൈര്യമുണ്ടെങ്കിൽ ബി. ജെ.പി നേതാക്കൻമാരുടെ കടകളും കെ.എഫ്.സിയും അടച്ചിടാനാണ് അദ്ദേഹം വെല്ലുവിളിച്ചത്.

നവരാത്രി ദിവസം മാംസ കടകൾ അടച്ചിടണമെന്ന നേഗിയുടെ ആവശ്യത്തെ ഡൽഹി അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ മോഹൻ ബിഷ്ട് പിന്തുണച്ചിരുന്നു.

അമ്പലത്തിനു മുന്നിൽ മാംസ കടകൾ തുറന്നിരിക്കുന്നത് തന്നെ അസ്വസ്ഥനാക്കിയെന്നും അതുകൊണ്ടാണ് താൻ കടയുടമകളോട് അടച്ചിടാൻ അഭ്യർത്ഥിക്കുന്നതെന്നും അവരത് അംഗീകരിക്കാൻ തായാറായെന്നും നേഗി എ.എൻ.ഐ യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Continue Reading

crime

പെണ്‍കുട്ടിയുമായി സെല്‍ഫിയെടുത്തു; പിന്നെ തമ്മില്‍ത്തല്ല്; ഒടുവില്‍ പൊലീസിന്റെ പിടിയില്‍

അഭിജിത്ത് ബാലൻ, ജിഷ്ണു, സുജിത്ത്, ശരൺകുമാർ,അരുൺ ,വിഷ്ണു, ശ്രീകുമാർ എന്നിവരാണ് അറസ്റ്റിലായത്. 

Published

on

കാപ്പ കേസ് പ്രതിയുടെ ബന്ധുവായ പെൺകുട്ടിയുമായി സെൽഫിയെടുത്തതിന്റെ പേരിൽ തമ്മിൽത്തല്ലിയ 7 പേരെ അടൂർ പോലീസ് പിടികൂടി. അഭിജിത്ത് ബാലൻ, ജിഷ്ണു, സുജിത്ത്, ശരൺകുമാർ,അരുൺ ,വിഷ്ണു, ശ്രീകുമാർ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയും ജാമ്യം ലഭിക്കുകയും ചെയ്തു. കാപ്പകേസിൽ ഉൾപ്പെട്ടിരുന്ന അഭിജിത്തിന്റെ ബന്ധുവായ പെൺകുട്ടിയുമായി ചൂരക്കോട് ബദാംമുക്ക് ആശാഭവനിൽ ആഷിക് 24-ന് സെൽഫി എടുത്ത് ഇൻസ്റ്റഗ്രാമിൽ ഇട്ടതാണ് സംഘർഷത്തിന് കാരണമായത്.

അടൂർ ഡിവൈഎസ് പി.ജി. സന്തോഷ് കുമാർ, അടൂർ എസ്എച്ച്ഒ ശ്യാംമുരളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Continue Reading

kerala

വയനാട് പുനരധിവാസം: ‘ഈ സമയം വിമര്‍ശനങ്ങള്‍ക്ക് ഉള്ളതല്ല, പോസിറ്റീവായ ചിന്തകളാണ് വേണ്ടത്’; പ്രിയങ്ക ഗാന്ധി

മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​ജീ​വി​ത​ർ​ക്കാ​യി നിർമിക്കുന്ന ടൗ​ൺ​ഷി​പ്പി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

Published

on

പുനരധിവാസത്തിന്‍റെ ആദ്യ ഘട്ടമായതിനാൽ ഈ സമയം വിമർശനങ്ങൾക്ക് ഉള്ളതല്ലെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി. പോസിറ്റീവായ ചിന്തകളാണ് വേണ്ടതെന്നും പ്രിയങ്ക വ്യക്തമാക്കി.

എല്ലാവരും ഒരുമിച്ച് നിന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​ജീ​വി​ത​ർ​ക്കാ​യി നിർമിക്കുന്ന ടൗ​ൺ​ഷി​പ്പി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

സംസ്ഥാന സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത ക​ൽ​പ​റ്റ എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ലാണ് മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​ജീ​വി​ത​ർ​ക്കാ​യി ക​ൽ​പ​റ്റ മാ​തൃ​ക വീ​ടു​ക​ൾ നിർമിക്കുന്നത്.

Continue Reading

Trending