Connect with us

News

ചാമ്പ്യന്‍സ് ലീഗിലെ മികച്ച പത്ത് ഗോളുകള്‍ പങ്കുവെച്ച് യുവേഫ; മെസ്സി നേടിയ ഗോള്‍ ഒന്നാമത്

യുവേഫയുടെ സാങ്കേതിക നിരീക്ഷകര്‍ പാക്കി ബോന്നര്‍, കോസ്മിന്‍ കോണ്ട്ര, ഐറ്റര്‍ കരങ്ക, റോബര്‍ട്ടോ മാര്‍ട്ടിനെസ്, ഗിനസ് മെലാന്‍ഡെസ്, ഫില്‍ നെവില്‍, വില്ലി റുട്ടന്‍സ്‌റ്റൈനര്‍, ഗാരെത്ത് സൗത്ത്‌ഗേറ്റ് എന്നിവരാണ് ഗോളുകള്‍ തെരഞ്ഞെടുത്തത്.

Published

on

ചാമ്പ്യന്‍സ് ലീഗ് 2019-20 സീസണിലെ മികച്ച പത്തു ഗോളുകള്‍ പുറത്തുവിട്ട് യുവേഫ. ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ നേടിയ ഏറ്റവും മികച്ച 10 ഗോളുകള്‍ ഇവയാണെന്ന് ഞങ്ങള്‍ കണക്കാക്കുന്നതായി യുവേഫയുടെ ടെക്‌നിക്കല്‍ സ്റ്റഡി ഗ്രൂപ്പ് വ്യക്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ പാരീസ് താരം കൈലിയന്‍ എംബപ്പേ ക്ലബ് ബ്രഗിന് എതിരെ നേടിയ ഗോളാണ് തെരഞ്ഞടുക്കപ്പെട്ടവയില്‍ പത്താമത്തത്. അജാക്‌സ് താരം ഹക്കിം സിയെക് വലന്‍സിയക്ക് എതിരെ നേടിയ ഗോള്‍, യുവന്റസ് താരം ഡഗ്ലസ് കോസ്റ്റ ലോക്കോമോടിവ് മോസ്‌കോക്കെതിരെ നേടിയ ഗോള്‍, ബാഴ്‌സ താരം ലൂയിസ് സുവാരസ് ഇന്ററിനെതിരെ നേടിയ ഗോളും, മാര്‍സെല്‍ സാബിറ്റ്സര്‍, സെര്‍ജ് ഗ്‌നാബ്രി, ല ൗ േടാരോ മാര്‍ട്ടിനെസ്, ഡാനി ഓള്‍മോ, ജോഷ്വ കിമ്മിച്ച് എന്നിവര്‍ നേടിയ ഗോളുകളാണ് മികച്ച പത്തില്‍ ഉള്‍പ്പെടുന്നത്. ബാഴ്‌സ നായകന്‍ ലയണല്‍ മെസ്സി നാപോളിക്കെതിരെ നേടിയ ഗോളാണ് ആദ്യപത്തില്‍ ഒന്നാമത്.

യുവേഫയുടെ സാങ്കേതിക നിരീക്ഷകര്‍ പാക്കി ബോന്നര്‍, കോസ്മിന്‍ കോണ്ട്ര, ഐറ്റര്‍ കരങ്ക, റോബര്‍ട്ടോ മാര്‍ട്ടിനെസ്, ഗിനസ് മെലാന്‍ഡെസ്, ഫില്‍ നെവില്‍, വില്ലി റുട്ടന്‍സ്‌റ്റൈനര്‍, ഗാരെത്ത് സൗത്ത്‌ഗേറ്റ് എന്നിവരാണ് ഗോളുകള്‍ തെരഞ്ഞെടുത്തത്.

film

പവൻ കല്യാണിന് മറുപടിയുമായി പ്രകാശ് രാജ്; ‘നിങ്ങളുടെ ഹിന്ദി ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്’

പവൻ കല്യാൺ മറ്റുള്ളവരുടെ മേൽ “ഹിന്ദി അടിച്ചേൽപ്പിക്കാൻ” ശ്രമിക്കുന്നുവെന്ന് പ്രകാശ് രാജ് എക്സ് പോസ്റ്റിൽ ആരോപിച്ചു.

Published

on

‘തമിഴ്നാട്ടുകാർ ഹിന്ദി ഭാഷ സ്വീകരിക്കാൻ വിസമ്മതിക്കുന്നതിന് എന്ത് യുക്തിയാണുള്ളത്’ എന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ നടത്തിയ പരാമർശത്തിനെതിരെ നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്.

പവൻ കല്യാൺ മറ്റുള്ളവരുടെ മേൽ “ഹിന്ദി അടിച്ചേൽപ്പിക്കാൻ” ശ്രമിക്കുന്നുവെന്ന് പ്രകാശ് രാജ് എക്സ് പോസ്റ്റിൽ ആരോപിച്ചു.

‘നിങ്ങളുടെ ഹിന്ദി ഭാഷ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്. ഇത് മറ്റൊരു ഭാഷയെ വെറുക്കുന്നതിനെക്കുറിച്ചല്ല; നമ്മുടെ മാതൃഭാഷയെയും സാംസ്കാരിക സ്വത്വത്തെയും ആത്മാഭിമാനത്തോടെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്. ആരെങ്കിലും ദയവായി ഇത് പവൻ കല്യാണിന് വിശദീകരിച്ചു കൊടുക്കുക’ -എന്ന് പ്രകാശ് തന്റെ പോസ്റ്റിൽ എഴുതി.

കാക്കിനാഡയിലെ പീതംപുരത്ത് നടന്ന ജനസേന പാർട്ടിയുടെ 12-ാം സ്ഥാപക ദിനാഘോഷത്തിൽ പവൻ കല്യാണ്‍ നടത്തിയ പ്രസംഗത്തോടുള്ള പ്രതികരമാണ് പ്രകാശ് രാജ് നടത്തിയത്. നേതാക്കൾ ഹിന്ദിയെ എതിർക്കുമ്പോൾ, സാമ്പത്തിക നേട്ടത്തിനായി തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാൻ അനുവദിക്കുന്നുവെന്ന് പവൻ കല്യാൺ ചൂണ്ടിക്കാട്ടി.

‘ചിലർ സംസ്‌കൃതത്തെ വിമർശിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാർ, സാമ്പത്തിക നേട്ടത്തിനായി തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാൻ അനുവദിക്കുന്നുണ്ട്. അവർക്ക് ബോളിവുഡിൽ നിന്ന് പണം വേണം, പക്ഷേ ഹിന്ദി സ്വീകരിക്കാൻ വിസമ്മതിക്കുന്നു. അത് എന്ത് തരത്തിലുള്ള യുക്തിയാണ്?’ -എന്നായിരുന്നു പവൻ കല്യാൺ ചോദിച്ചത്.

Continue Reading

crime

വയനാട്ടില്‍ 16കാരനെ പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്.

Published

on

പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ പിടിയിൽ. പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്.

സുൽത്താൻബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലെ 16കാരനെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് നടപടി. വിദ്യാർഥികളെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

അധ്യാപകൻ താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ സുൽത്താൻബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

Continue Reading

kerala

മുസ്‌ലിം വിദ്വേഷ പ്രസ്താവനകള്‍ ഞാനും ജലീലും പറയുന്നത് ഒന്നുതന്നെ: പി.സി ജോര്‍ജ്ജ്‌

ലൗ ജിഹാദുണ്ടെന്ന് ഒന്നര പതിറ്റാണ്ട് മുമ്പ് പറഞ്ഞ വി.എസ് ജീവിച്ചിരിപ്പുണ്ട്. കേസ് കൊടുക്ക്. – എന്നും പി.സി ജോർജ്ജ് പറഞ്ഞു.

Published

on

മുസ്‌ലിം വിദ്വേഷ പ്രസ്താവനകളിൽ കെ.ടി ജലീലിന്റെ പരാമർശങ്ങൾ ഏറ്റെടുത്ത് പി.സി ജോർജ്ജ്. ഞാനും ജലീലും പറയുന്നത് ഒന്നുതന്നെയാണെന്ന് പി.സി ജോർജ്ജ് പറഞ്ഞു.

കെ.ടി ജലീലിനെതിരെ പരാതി കൊടുക്കാത്തത് എന്താണ്? സ്വർണ്ണക്കടത്ത് ഒരു ജില്ലയിൽ മാത്രമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ കേസുണ്ടോ? ലൗ ജിഹാദുണ്ടെന്ന് ഒന്നര പതിറ്റാണ്ട് മുമ്പ് പറഞ്ഞ വി.എസ് ജീവിച്ചിരിപ്പുണ്ട്. കേസ് കൊടുക്ക്. – എന്നും പി.സി ജോർജ്ജ് പറഞ്ഞു.

അടുത്തിടെ എം.ഡി.എം.എ, കഞ്ചാവ് കേസുകളിൽ കുടുങ്ങിയവരെ പരിശോധിച്ചാൽ അവരെല്ലാം മദ്രസയിൽ പോയവരാണ് എന്നായിരുന്നു ജലീലിന്റെ പരാമർശം.

Continue Reading

Trending