Connect with us

india

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കല്‍: നാളെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക സത്യാഗ്രഹം

പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും

Published

on

രാഹുല്‍ ഗാന്ധിക്കെതിരായ നടപടിക്കെതിരെ കൂട്ടസത്യഗ്രഹത്തിനൊരുങ്ങി കോണ്‍ഗ്രസ്. രാജ്ഘട്ടിന് മുന്നില്‍ ഞായറാഴ്ച രാവിലെ പത്ത് മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സത്യാഗ്രഹമിരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.

പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. ഇതിന് പുറമെ സംസ്ഥാന ആസ്ഥാനങ്ങളിലും നേതാക്കള്‍ സത്യഗ്രഹമിരിക്കും. അതതു സംസ്ഥാനങ്ങളിലെ നേതാക്കള്‍ ഈ സത്യഗ്രഹങ്ങളില്‍ പങ്കെടുക്കും.

ആടിനെ പട്ടിയാക്കുന്ന നയമാണ് ബി.ജെ.പിയുടെതെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. നീരവ് മോദിയും ലളിത് മോദിയും നടത്തിയ അഴിമതി ചൂണ്ടിക്കാണിച്ചാല്‍ അത് സമുദായത്തിന്റെ പേരില്‍ ചാരാനുള്ള ശ്രമം ഇപ്രാവശ്യം വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യം തന്നെ അപകടത്തിലാകുന്ന സാഹചര്യമാണ് രാജ്യത്ത്. സംസ്ഥാനങ്ങളിലെ അഭിപ്രായവ്യത്യാസം മറന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നതില്‍ സന്തോഷമുണ്ട്. രാഷ്ട്രപതിയെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അനുവാദം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം

ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Published

on

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും നിര്‍ദേശം നല്‍കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയെന്നാണ് സൂചന. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥര്‍ പ്രത്യേക അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ കര്‍ശന നിര്‍ദേശം നല്‍കി.

അതേസമയം, ഇന്ത്യയുടെ സര്‍വകക്ഷി പ്രതിനിധി സംഘങ്ങളുടെ യാത്ര ആരംഭിച്ചു. പാക്ഭീകരത ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തന്നതിനായി ജപ്പാനിലേക്കുള്ള ആദ്യസംഘം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. യുഎഇയിലേക്കുള്ള രണ്ടാം സംഘം ഇന്ന് രാത്രി പുറപ്പെടും. യുഎഇ സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീറും എംപിയും ഉണ്ടാകും.

Continue Reading

india

ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

Published

on

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ 27 മാവോവാദികള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 50 മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലാണ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ബസവരാജ്. 1970 മുതല്‍ നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു.

രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷസേന വനമേഖലയില്‍ പരിശോധന നടത്തുകയായിരുന്നു. മാവോവാദികള്‍ ആദ്യം സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും സുരക്ഷാ സേന തിരിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

Continue Reading

india

കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ

സാമൂഹിക പ്രവര്‍ത്തകയും കന്നഡ എഴുത്തുക്കാരിയുമായ ബാനു മുഷ്താഖിന്റെ ”ഹാര്‍ട്ട് ലാംപ്’ എന്ന കഥാ സമാഹാരത്തിനാണ് സമ്മാനം ലഭിച്ചത്.

Published

on

ലണ്ടന്‍: സാമൂഹിക പ്രവര്‍ത്തകയും കന്നഡ എഴുത്തുക്കാരിയുമായ ബാനു മുഷ്താഖിന്റെ ”ഹാര്‍ട്ട് ലാംപ്’ എന്ന കഥാ സമാഹാരത്തിനാണ് സമ്മാനം ലഭിച്ചത്. ദക്ഷിണേന്ത്യയിലെ മുസ്‌ലിം സമുദായത്തെ പശ്ചാത്തലമാക്കി എഴുതിയതാണിത്. കന്നഡയില്‍ എഴുതിയ കഥ ദീപ ബസ്തിയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തത്. ഇവര്‍ മാധ്യമപ്രവര്‍ത്തകയാണ്. സമ്മാനതുകയായി അരലക്ഷം പൗണ്ട് ഏകദേശം 53 ലക്ഷം രൂപയാണ് ലഭിച്ചത്.
1990-2023 കാലത്തിനുള്ളില്‍ ബാനു എഴുതി തീര്‍ത്ത കഥകളാണ് ‘ഹാര്‍ട്ട് ലാംപ്’ എന്ന സമാഹാരത്തിലുള്ളത്. ആത്മകഥാംശമുള്ള കഥകള്‍ സ്ത്രീയനുഭവങ്ങളും നേര്‍സാക്ഷ്യമാണ് കഥയില്‍ കാണാനാവുക.

മറ്റു ഭാഷകളില്‍നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത ബ്രിട്ടനിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകള്‍ക്കാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നല്‍കുന്നത്. വൈവിധ്യമാര്‍ന്ന ഒരു ലോകം നമ്മുക്ക് ഉണ്ടെന്നും നിരവധി ശബ്ദങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ബാനു മുഷ്താഖ് പറഞ്ഞു.

Continue Reading

Trending