Connect with us

News

ഗസ്സയില്‍ ഇസ്രാഈല്‍ കൂട്ടക്കൊല തുടങ്ങിയിട്ട് നാളേക്ക് ഒരു മാസം

ഗസ്സയില്‍ കുട്ടികളും സ്ത്രീകളുമടക്കം നിരായുധരായ സിവിലിയന്‍മാരെ ഇസ്രാഈല്‍ കൂട്ടക്കൊല ചെയ്യാന്‍ തുടങ്ങിയിട്ട് നാളേക്ക് ഒരു മാസം തികയുന്നു.

Published

on

ഗസ്സ: ഗസ്സയില്‍ കുട്ടികളും സ്ത്രീകളുമടക്കം നിരായുധരായ സിവിലിയന്‍മാരെ ഇസ്രാഈല്‍ കൂട്ടക്കൊല ചെയ്യാന്‍ തുടങ്ങിയിട്ട് നാളേക്ക് ഒരു മാസം തികയുന്നു. വെള്ളവും വെളിച്ചവും ഭക്ഷണവും മരുന്നും നിഷേധിച്ച് അതിജീവനത്തിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കി നടത്തുന്ന വംശീയ ഉന്മൂലനത്തിന്റെ ക്രൂരമായ പരീക്ഷണത്തിനാണ് ഗസ്സ ഇരയായിക്കൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ ഏഴിനു തുടങ്ങിയ സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 10,000ത്തിലേക്ക് അടുക്കുകയാണ്. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇതുവരെ 9227 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 3826 പേരും നിഷ്‌കളങ്ക ബാല്യങ്ങളാണ്. 2405 പേര്‍ സ്ത്രീകളും. 2030 പേര്‍ ഇസ്രാഈല്‍ ബോംബുവര്‍ഷത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ 1020 പേരും കുട്ടികളാണ്.

ജനീവ കണ്‍വന്‍ഷന്‍ അടക്കം എല്ലാ അന്താരാഷ്ട്ര കരാറുകളും കാറ്റില്‍ പറത്തി നടത്തുന്ന തുല്യതയില്ലാത്ത കൂട്ടക്കുരുതി. ഖത്തര്‍ മധ്യസ്ഥതയില്‍ സമാധാന ശ്രമങ്ങള്‍ തുടരുമ്പോഴും വെടിനിര്‍ത്തലിനെക്കുറിച്ച് ആലോചിക്കുന്നു പോലുമില്ലെന്ന ധാര്‍ഷ്ട്യമാണ് നെതന്യാഹു ഭരണകൂടത്തിന്റേത്. പ്രത്യാക്രമണമെന്ന ന്യായീകരണ വലയം തീര്‍ത്ത് അമേരിക്ക അടക്കമുള്ള പശ്ചാത്യ ശക്തികള്‍ ക്രൂരമായ നരഹത്യക്ക് കൂട്ടു നില്‍ക്കുന്നു.

പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞ ഗസ്സയിലെ ആശുപത്രികളില്‍ ഒരിഞ്ചുപോലും ഇടമില്ലാത്ത സ്ഥിതിയാണ്. 32,516 പേര്‍ക്കാണ് ഇതുവരെ പരിക്കേറ്റത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 136 ആരോഗ്യ പ്രവര്‍ത്തകരാണ് ഇസ്രാഈല്‍ ആക്രമണത്തില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടത്. 25 ആംബുലന്‍സുകള്‍ക്കു നേരെ ആക്രമണമുണ്ടായി. 126 ആശുപത്രികളും 50 മെഡിക്കല്‍ സെന്ററുകളും ബോംബിട്ടു തകര്‍ത്തു. ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള അല്‍ അഹ്്‌ല്ി ആശുപത്രിക്കുനേരെയുണ്ടായ ബോംബിങില്‍ മാത്രം 500ലധികം പേരാണ് കൊല്ലപ്പെട്ടത്.

4000ത്തിലധികം പേരെ ഗസ്സയില്‍ ഇതുവരെ ഇസ്രാഈല്‍ സൈന്യം തടവിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിനു പുറമെ അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 143 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2100 പേര്‍ക്ക് പരിക്കേറ്റു. 1900 പേരെ ഇസ്രാഈല്‍ സേന ഇവിടെനിന്ന് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇതിനിടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വീണ്ടും ഇസ്രാഈലിലെത്തി. ഒക്ടോബര്‍ ഏഴിനു ശേഷം മൂന്നം തവണയാണ് ബ്ലിങ്കന്‍ തെല്‍ അവീവിലെത്തുന്നത്. ആഗോള സമ്മര്‍ദ്ദം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഗസ്സയിലേക്ക് സന്നദ്ധ സഹായം എത്തിക്കാന്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ വേണമെന്ന നിലപാട് അമേരിക്ക മുന്നോട്ടു വച്ചെങ്കിലും ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ഈ ആവശ്യം തള്ളി. ഇതിനിടെ ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ 57 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കി. 248 പേരാണ് ഹമാസിന്റെ കൈകളില്‍ ബന്ദികളായി കഴിയുന്നതെന്നാണ് ഇസ്രാഈല്‍ വിശദീകരണം. 388 സൈനികര്‍ ഇതുവരെ കൊല്ലപ്പെട്ടതായും ഇസ്രാഈല്‍ സ്ഥിരീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഓസ്‌ട്രേലിയയിലും എമ്പുരാന് വന്‍ വരവേല്‍പ്പ് നല്‍കാനൊരുങ്ങി ആരാധകര്‍

ഈ മാസം 27ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Published

on

മോഹന്‍ലാല്‍ ചിത്രം എമ്പുരാന് ഓസ്‌ട്രേലിയയിലും വന്‍ വരവേല്‍പ്പ് നല്‍കാനൊരുങ്ങി ആരാധകര്‍. പ്രീ റിലീസ് കളക്ഷനില്‍ ഓസ്‌ട്രേലിയയിലും ചിത്രം റെക്കോഡുകള്‍ തിരുത്തി മുന്നേറുന്ന കാഴ്ചയാണ്. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും റിലീസ് ചെയ്യുന്ന തിയറ്ററുകളുടെ എണ്ണത്തിലും ടിക്കറ്റ് വില്പനയിലും എമ്പുരാന് നല്ല സ്വീകാര്യമാണ് ലഭിക്കുന്നത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായി മുരളി ഗോപി തിരക്കഥയെഴുതി പൃഥിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ മോഹന്‍ലാല്‍, പൃഥിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. പുറമേ വിദേശ താരങ്ങളുടെ ഒരു നിര തന്നെ എമ്പുരാനില്‍ ദൃശ്യമാകും. ഇതിനോടകം ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഈ മാസം 27ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഇതിന്റെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് ലോകമെമ്പാടുമള്ള സിനിമാ പ്രേമികള്‍.

 

 

Continue Reading

india

സെക്കന്ദ്രാബാദില്‍ ട്രെയിന്‍ യാത്രക്കിടെ പീഡന ശ്രമം; ട്രെയിനില്‍ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്

രക്ഷപ്പെടാന്‍ വേണ്ടി ട്രെയിനില്‍ നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്കു നേരെ പീഡന ശ്രമം. രക്ഷപ്പെടാന്‍ വേണ്ടി ട്രെയിനില്‍ നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്കന്ദ്രാബാദില്‍ നിന്ന് മേഡ്ചലിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് യുവാവ് യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചത്. ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ യാത്രക്കാര്‍ കുറഞ്ഞ സമയത്തായിരുന്നു ഇയാള്‍ യുവതിയെ സമീപിച്ചത്. ലൈംഗിക തൊഴിലാളിയാണോ എന്ന് യുവാവ് യുവതിയോട് ചോദിക്കുകയായിരുന്നു. അല്ലെന്നു മറുപടി നല്‍കി യുവതി ഒഴിഞ്ഞു മാറിയതോടെ പ്രതി ബലം പ്രയോഗിച്ചു യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

പരിഭ്രമിച്ച യുവതി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടുകയായിരുന്നു. തലപൊട്ടി രക്തത്തില്‍ കുളിച്ചു കിടന്ന യുവതിയെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അതേസമയം യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. പോലീസും റയില്‍വേ പോലീസുമെത്തി യുവതിയുടെ മൊഴി രേപ്പെടുത്തി. യുവതി നല്‍കിയ തിരിച്ചറിയല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

 

Continue Reading

kerala

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ളാദ് ജോഷി

Published

on

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്‌ളാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവ്‌ഡേക്കറാണ് കോര്‍ കമ്മിറ്റിയോഗത്തില്‍ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സിലില്‍ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

 

 

Continue Reading

Trending