X

പഠനവൈകല്യമുള്ള കുട്ടികളെ പൊതുവേദിയില്‍ പരിഹസിച്ച് മോദി

ന്യൂഡല്‍ഹി: പഠനവൈകല്യമുള്ള കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദി രാഷ്ട്രീയ എതിരാളികളെ പരിഹസിക്കാന്‍ ഉപയോഗിച്ച പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നു. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഭാഗമായി ഐ.ഐ.ടി വിദ്യാര്‍ഥികളുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിങ്ങായിരുന്നു പരിപാടി. കുട്ടികളില്‍ കണ്ടുവരുന്ന പഠനവൈകല്യമായ ഡിസ്‌ലെക്‌സിയ രോഗവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനി തയാറാക്കിയ പ്രോജക്ട് പ്രധാനമന്ത്രിയുമായി പങ്കുവക്കുകയായിരുന്നു. ്

പഠന വൈകല്യമുള്ള കുട്ടികള്‍ക്കായി തയ്യാറാക്കിയ പ്രൊജക്ട് പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കുയായിരുന്ന വിദ്യാര്‍ത്ഥിയോട്, ഈ പ്രൊജക്ട് നാല്‍പത് വയസിനും അമ്പത് വയസിനും ഇടയിലുള്ള കുട്ടികള്‍ക്കും പ്രയോജനപ്പെടുമോ എന്നാണ് പരിഹാസത്തോടെ മോദി ചോദിച്ചത്.

തുടര്‍ന്ന് മോദി തന്നെ തന്റെ പരിഹാസ ശൈലിയില്‍ ചിരിക്കാനും തുടങ്ങി. ഇതോടെ കാര്യമെന്തെന്ന് മനസിലാക്കാന്‍ കഴിയാതെ സദസ്സ് ഏറ്റു ചിരിക്കുകയും ചെയ്തു.
എന്നാല്‍ വിദ്യാര്‍ഥി പ്രയോജനപ്പെടുമെന്ന മറുപടിയാണ് മോദിക്ക് നല്‍കിയത്.
പ്രധാനമന്ത്രിയുടെ പരിഹാസം വകവെക്കാതെ വിദ്യാര്‍ത്ഥി തന്റെ ചോദ്യം വീണ്ടും തുടര്‍ന്നപ്പോള്‍ മോദി പരിഹാസവുമായി വീണ്ടും ഇടപെട്ടു.

അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. “അങ്ങനെയാണെങ്കില്‍ അത്തരം കുട്ടികളുടെ അമ്മമാര്‍ക്ക് ഇത് സന്തോഷമുണ്ടാക്കും”.

വീഡിയോ പുറത്ത് വന്നതോടെ മോദിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: